ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റും ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയിലെ ആറ് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുക. ഇതേ തുടർന്ന് പന്ത്രണ്ടായിരത്തോളം പേർക്ക് തൊഴിൽ നഷ്ടമാകും. ഇതു സംബന്ധിച്ച് കമ്പനി സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് ഇമെയിൽ അയച്ചു.
തീരുമാനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നുവെന്നാണ് ഇ-മെയിൽ സന്ദേശത്തിൽ സുന്ദർ പിച്ചൈ പറയുന്നത്. ചെലവു ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിടൽ നടപടി അനിവാര്യമാണെന്ന് കമ്പനിയുടെ വിശദീകരണം.
Also Read- 1337 കോടി രൂപ പിഴയ്ക്കെതിരായ ഗൂഗിളിന്റെ അപ്പീൽ പരിഗണിച്ചു; ഇപ്പോൾ 10% അടയ്ക്കാൻ നിർദേശം
നേരത്തെ മൈക്രോസോഫ്റ്റും, മെറ്റയും ട്വിറ്ററും, ആമസോണും ഉൾപ്പെടെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആമസോണിൽ 18,000 പേർക്കും മൈക്രോസോഫ്റ്റിൽ 10,000 പേർക്കുമാണ് ജോലി നഷ്ടമായത്.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ആഗോളതലത്തിൽ 12000 പേർക്ക് ജോലി നഷ്ടമാകും. റിക്രൂട്ടിങ്, കോർപ്പറേറ്റ് ഫംഗ്ഷൻ ടീമുകളിലുള്ളവർക്കാകും ജോലി നഷ്ടമാകുക എന്നാണ് സൂചന. ഉടൻ തന്നെ പിരിച്ചുവിടൽ നടപടി ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.