Lunar Eclipse | ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം നവംബർ 19ന്‌; ഇന്ത്യയിൽ ദൃശ്യമാകുമോ?

Last Updated:

സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരുമ്പോഴാണ്‌ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്‌. ഈ പ്രതിഭാസം നടക്കുമ്പോൾ സൂര്യനും ചന്ദ്രനും നടുവിലായി ഭൂമി വരികയും ചന്ദ്രോപരിതലത്താൽ പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്‌ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.

lunar-eclipse-2021-
lunar-eclipse-2021-
ഈ വർഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം (lunar Eclipse) 2021 നവംബർ 19 വെള്ളിയാഴ്‌ച നടക്കും. ഏകദേശം ആറ്‌ മണിക്കൂർ നീണ്ടു നിൽക്കുന്ന ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും ഇത്‌. അവസാന ചന്ദ്രഗ്രഹണം മെയ്‌ 26ന്‌ ആയിരുന്നു. ഇതൊരു സൂപ്പർ ഫ്‌ളവർ ബ്ലഡ്‌ മൂൺ (super flower blood moon) ആയിരുന്നു.
സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരുമ്പോഴാണ്‌ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്‌. ഈ പ്രതിഭാസം നടക്കുമ്പോൾ സൂര്യനും ചന്ദ്രനും നടുവിലായി ഭൂമി വരികയും ചന്ദ്രോപരിതലത്താൽ പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്‌ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
എന്താണ്‌ ഭാഗിക ചന്ദ്രഗ്രഹണം?
സൂര്യനും പൂർണ്ണ ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ്‌ ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്‌. ഇവ മൂന്നും കൃത്യമായി ഒരു നേർരേഖയിൽ വന്നിട്ടുണ്ടാവില്ല. അതിനാൽ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പൂർണമായി പതിക്കില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മൊത്തം 228 ചന്ദ്രഗ്രഹണങ്ങളിലൂടെ ഭൂമി കടന്നു പോകുമെന്നാണ്‌ നിരവധി ബഹിരാകാശ സംഭവങ്ങൾ പ്രവചിക്കുന്ന നാഷണൽ എയറോനോട്ടിക്‌സ്‌ ആൻഡ്‌ സ്‌പേസ്‌ അഡ്‌മിനിസ്‌ട്രേഷൻ ( നാസ) പറയുന്നത്‌. നാസയുടെ അഭിപ്രായത്തിൽ ഒരു വർഷത്തിൽ പരമാവധി മൂന്ന്‌ തവണ ചന്ദ്രഗ്രഹണം സംഭവിക്കാം.
advertisement
ചന്ദ്രഗ്രഹണം: തീയതിയും സമയവും
ജ്യോതിഷ പ്രകാരം, ഇത്തവണത്തെ ചന്ദ്രഗ്രഹണം 2021 നവംബർ19 വെള്ളിയാഴ്‌ച ഇന്ത്യൻ സമയം രാവിലെ 11.30ന്‌ തുടങ്ങി വൈകുന്നേരം 05.33ന്‌ അവസാനിക്കും.
ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമാകുമോ?
ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകില്ല. അതേസമയം അരുണാചൽ പ്രദേശിലും അസമിലും ഉള്ളവർക്ക്‌ ഇത്തവണത്തെ ചന്ദ്രഗ്രണത്തിന്‌ സാക്ഷ്യം വഹിക്കാനാവും.
യുഎസ്‌, വടക്കൻ യൂറോപ്പ്‌, കിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ, പസിഫിക്‌ സമുദ്ര മേഖല എന്നിവിടങ്ങളിലും ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.
ഓൺലൈനിൽ എവിടെ കാണാം?
ഭാഗിക ചന്ദ്രഗ്രഹണം ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ദൃശ്യമാകില്ല. എന്നാൽ ആർക്കും ഓൺലൈനായി ചന്ദ്രഗ്രഹണം തത്സമയം കാണാനുള്ള അവസരമുണ്ട്.
advertisement
നാസയുടെ തത്സമയ സ്‌ട്രീമിങ്‌ കാണാൻ ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്‌ ചെയ്യുക
https://solarsystem.nasa.gov/resources/2655/whats-up-november-2021/
ടൈംസ്‌ആൻഡേറ്റ്‌ഡോട്ട്‌കോമിന്റെ ലിങ്കിലൂടെയും ലൈവ്‌ സ്‌ട്രീമിങ്‌ കാണാം
https://www.timeanddate.com/live/eclipse-lunar-2021-november-19
2021 മെയ്‌ 26 ലെ ചന്ദ്രഗ്രണത്തിന്റെ അതിമനോഹരമായ ചിത്രങ്ങൾ
2021 ലെ ആദ്യ ചന്ദ്രഗ്രഹണം മെയ്‌ 26 ന്‌ ആയിരുന്നു. രക്തവർണ്ണമുള്ള പൂർണ്ണചന്ദ്രനായിരുന്നു അന്നത്തെ ആകർഷണീയത.
.
കഴിഞ്ഞ ഭാഗിക ചന്ദ്രഗ്രഹണത്തിന്റെ വിസ്‌മയകരമായ ചിത്രങ്ങൾ ഇതാ
ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണത്തിന്‌ സാക്ഷ്യം വഹിക്കാനായി നവംബർ19 നായി എല്ലാവരും കാത്തിരിക്കുകയാണ്‌. തുടർന്ന്‌ ഡിസംബർ നാലിന്‌ സംഭവിക്കുന്ന അടുത്ത സൂര്യഗ്രഹണത്തിനും സാക്ഷികളാവാം.
മലയാളം വാർത്തകൾ/ വാർത്ത/Tech/
Lunar Eclipse | ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം നവംബർ 19ന്‌; ഇന്ത്യയിൽ ദൃശ്യമാകുമോ?
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement