ന്യൂഡൽഹി: ഇടനിലക്കാരെ ഒഴിവാക്കി മികച്ച ഗുണനിലവാരമുള്ള കന്നുകാലികളെ ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കാന്‍ കർഷകരെ സഹായിക്കുന്ന ഇ-ഗോപാല ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി. ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളെ ശാക്തീകരിക്കാനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനും ലക്ഷ്യം വച്ചു കൊണ്ട് പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല്‍ ആപ്പ് തുടങ്ങിയ പദ്ധതികൾ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. ഇതിന് പുറമെ മത്സ്യോല്‍പാദനം, ക്ഷീരമേഖല, മൃഗസംരക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണം, പഠനം എന്നിവയ്ക്കായുള്ള ബീഹാറിലെ പദ്ധതികളും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘടനം ചെയ്തിരുന്നു.
കൊറോണയെത്തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തിരികെ പോയ പലരും ഇപ്പോള്‍ മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേന്ദ്ര-ബീഹാര്‍ ഗവണ്‍മെന്റുകളുടെ വിവിധ പദ്ധതികളില്‍ നിന്ന് ഇവര്‍ക്ക് സഹായം ലഭ്യമാകുന്നതായും വ്യക്തമാക്കി. പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, പുതിയ കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയവ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ക്ഷീരവ്യവസായം അഭിവൃദ്ധിപ്പെടുത്താന്‍ ഗവണ്‍മെന്റ് നിരന്തര ശ്രമങ്ങള്‍ നടത്തി വരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇത് ക്ഷീര കര്‍ഷകര്‍ക്കും മറ്റും കൂടുതല്‍ വരുമാനം ലഭിക്കുന്നതിന് കാരണമാകും.
ഇതൊടൊപ്പം രാജ്യത്തെ കന്നുകാലികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും വൃത്തിയോടെ
പരിപാലിക്കപ്പെടുന്നതിനും പോഷകാഹാരം ലഭിക്കുന്നതിനുമുള്ള അവസരം സൃഷ്ടിക്കുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തോടൊപ്പം കുളമ്പ് രോഗം, ബ്രൂസലോസിസ് എന്നിവയ്ക്കെതിരെ രാജ്യത്തെ 50 കോടി കന്നുകാലികള്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാനുള്ള ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തതായി അദ്ദേഹം അറിയിച്ചു. കന്നുകാലികള്‍ക്ക് മികച്ച പോഷകാഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ വിവിധ പദ്ധതികളിലുള്‍പ്പെടുത്തി നടപ്പിലാക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.
രാജ്യത്ത് മികച്ച നാടന്‍ ഇനം കന്നുകാലികളെ സൃഷ്ടിക്കാനുള്ള മിഷന്‍ ഗോകുല്‍ പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി കൃത്രിമ ബീജസങ്കലന പരിപാടി ഒരു വര്‍ഷം മുമ്പ് ആരംഭിക്കുകയും ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു.
You may also like:Covid 19 | സംസ്ഥാനത്ത് കോവിഡ് രോഗികൾ ഒരു ലക്ഷം കടന്നു; 400 കടന്ന് മരണസംഖ്യ [NEWS]IPL 2020| ഇത് 'ട്രെയിലർ' മാത്രം; വലുത് പിന്നാലെ; യുഎഇയിൽ പ്രാക്ടീസ് മത്സരം കളിച്ച് മുംബൈ ഇന്ത്യൻസ് [NEWS] ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സ്ആപ്പിൽ അയച്ച മുൻ നേവി ഉദ്യോഗസ്ഥന് മർദ്ദനം; നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ [NEWS]
ഗുണനിലവാരമുള്ള നാടന്‍ കന്നുകാലി ഇനങ്ങളെ വികസിപ്പിക്കുന്നതിന്റെ കേന്ദ്രമായി ബീഹാര്‍ മാറിയതായി പ്രധാനമന്ത്രി പറഞ്ഞു. പൂര്‍ണിയ, പട്ന, ബറൂണി എന്നിവിടങ്ങളില്‍ ദേശീയ ഗോകുല്‍ മിഷന്‍ വഴി നവീന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ക്ഷീര വ്യവസായ മേഖലയില്‍ ബീഹാര്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ പോകുകയാണ്. പൂര്‍ണിയയില്‍ പണി കഴിച്ച കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ്. ഇതില്‍ നിന്ന് ബീഹാര്‍ കൂടാതെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഗുണം ലഭിക്കും. 'ബച്ചൗര്‍, റെഡ് പൂര്‍ണിയ' പോലുള്ള ബിഹാറിലെ നാടന്‍ കന്നുകാലി ഇനങ്ങളുടെ വികസനത്തിനും പരിപാലനത്തിനും ഈ കേന്ദ്രത്തിന് സംഭാവന ചെയ്യാന്‍ കഴിയും.
പശുക്കള്‍ സാധാരണയായി ഒരു വര്‍ഷത്തില്‍ ഒരു കിടാവിനാണ് ജന്മം നല്‍കുക. എന്നാല്‍ ഐ.വിഎഫ് സാങ്കേതിക വിദ്യയോടെ കുട്ടികളുടെ എണ്ണം ഒന്നിലധികമാക്കാന്‍ കഴിയും. ഗ്രാമങ്ങളില്‍ ഈ സാങ്കേതിക വിദ്യ എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. നല്ലയിനം കന്നുകാലികള്‍ക്കൊപ്പം അവയെ പരിചരിക്കുന്നതിനുള്ള ശാസ്ത്രീയ രീതികളും പ്രധാനമാണ്.
ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഗോപാല ആപ്പ് കര്‍ഷകര്‍ക്ക് മികച്ച ഗുണനിലവാരമുള്ള കന്നുകാലികളെ ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കാനും ഇടനിലക്കാരെ ഒഴിവാക്കാനും സഹായിക്കും. കന്നുകാലി പരിചരണം, ഉല്‍പാദനം, ആരോഗ്യം, ഭക്ഷണരീതി തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. ഗോപാല ആപ്പില്‍ കന്നുകാലികളുടെ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ അവയെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. ഇത് കന്നുകാലി കര്‍ഷകര്‍ക്ക് വില്‍പ്പനയും വാങ്ങലും എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് ശാസ്ത്രീയ രീതികള്‍ സ്വീകരിക്കേണ്ടതും ഗ്രാമത്തില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതും പ്രധാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: #AatmanirbharBharat, Aatm Nirbhar Bharat, Cattle, Fisheries, Narendra modi