ഇടിക്കൂട്ടിൽ സക്കർബർ​ഗ്-മസ്ക് പോരാട്ടം; എക്സിൽ തത്സമയം; വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

Last Updated:

മൽസരത്തിൽ നിന്നും ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കുമെന്നും മസ്ക് പറഞ്ഞു

മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെതിരായ കേജ് ഫൈറ്റ് (cage fight) സ്ഥിരീകരിച്ച് ഇലോൺ മസ്‌ക്. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിൽ മൽസരം തത്സമയം സംപ്രേഷണം ചെയ്യും. ട്വിറ്ററിന്റെ പുതിയ പേരാണ് എക്സ്. മൽസരത്തിൽ നിന്നും ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കുമെന്നും മസ്ക് പറഞ്ഞു.
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് കഴിഞ്ഞ മാസം, ബ്രസീലിയൻ ജിയു-ജിറ്റ്സു ടൂർണമെന്റിൽ പങ്കെടുക്കുന്നതിന്റെയും മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന്റെയും വീഡിയോകൾ വൈറലായിരുന്നു. യു‌എഫ്‌സി (അൾട്ടിമേറ്റ് ഫൈറ്റിങ്ങ് ചാമ്പ്യൻഷിപ്പ്) ഇതിഹാസങ്ങളായ ഹെൻ‌റി സെജുഡോ, ജോണി ബോൺസ് ജോൺസ് എന്നിവരും അദ്ദേഹത്തിന് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.
ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായ ഇലോൺ മസ്കിനെ താൻ പരിശീലിപ്പിച്ചതായി യുഎഫ്‌സി, എംഎംഇ (മിക്സഡ് ആയോധനകല) എന്നീ രംഗങ്ങളിലെ ഇതിഹാസമായ ജോർജ്ജ് സെന്റ് പിയറി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഒരു ശരാശരി മനുഷ്യനേക്കാൾ ശക്തൻ എന്നാണ് മസ്‌കിനെ അദ്ദേഹം വിശേഷിപ്പിച്ചത്. മാർക്ക് സക്കർബർഗിനെതിരെയുള്ള പോരാട്ടത്തിൽ മസ്കിന്റെ ജൂഡോ പശ്ചാത്തലം ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിനുശേഷം, നിരവധി മാറ്റങ്ങളാണ് ഈ പ്ലാറ്റ്ഫോമിൽ സംഭവിച്ചത്. അതിൽ പ്രധാനപ്പെട്ടതാണ് ഇപ്പോഴത്തെ ഈ പേരുമാറ്റവും. റീബ്രാൻഡിംഗ് മുതൽ ബ്ലൂ ടിക്കുകൾ നീക്കം ചെയ്യുന്നത് വരെയുള്ളതും മറ്റു മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ലൈവ് സ്ട്രീം വീഡിയോകൾ ചെയ്യാവുന്ന പുതിയ ഫീച്ചറും പുറത്തിറക്കിയിട്ടുണ്ട്.
advertisement
ലോഗോയ്ക്ക് പുറമേ നിലവിലെ ഡൊമൈന് പകരം എക്സ്.കോം (X.COM) എന്ന ഡൊമൈനിലേക്ക് അധികം വൈകാതെ ട്വിറ്റർ മാറും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ എക്സ്.കോം എന്ന് സേർച്ച് ചെയ്താൽ ട്വിറ്റർ സൈറ്റിലേക്കാണ് പോകുന്നത്. എക്സ് എവരിത്തിങ്ങ് ആപ്പ് (X Everything App) എന്ന പേരിലേക്ക് കമ്പനിയെ മാറ്റുന്നതിന് മുന്നോടിയായാണ് പുതിയ ലോഗോ മാറ്റമെന്നാണ് സാങ്കേതിക നിരീക്ഷകർ പറയുന്നത്. ട്വിറ്ററിന്റെ ലോഗോ ‘എക്‌സ്’ എന്നാക്കി അപ്‌ഡേറ്റ് ചെയ്തതിൽ ഇപ്പോഴും പല ഉപഭോക്താക്കളും ആശങ്ക പങ്കുവെച്ചിരുന്നു.
advertisement
Summary: Meta CEO Mark Zuckerberg and Elon Musk to come face to face in a cage fight, that is going to be livestreamed on X
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇടിക്കൂട്ടിൽ സക്കർബർ​ഗ്-മസ്ക് പോരാട്ടം; എക്സിൽ തത്സമയം; വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്
Next Article
advertisement
'കലോത്സവം മത്സരമല്ല, ഉത്സവം;മുന്നിലുള്ള അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുക'; മോഹൻലാൽ
'കലോത്സവം മത്സരമല്ല, ഉത്സവം;മുന്നിലുള്ള അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുക'; മോഹൻലാൽ
  • മത്സരമല്ല, ഉത്സവമാണ് കലോത്സവം; ജയപരാജയങ്ങൾക്ക് അപ്പുറം മുന്നിലുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തണം

  • യുവ പ്രതിഭകൾ കഴിവുകൾ മിനുക്കി പുതിയ അവസരങ്ങൾ തേടണം; കലോത്സവം ആത്മവിശ്വാസം നൽകുന്നു

  • കണ്ണൂർ 1023 പോയിന്റ് നേടി സ്വർണകിരീടം സ്വന്തമാക്കി; തൃശൂർ, കോഴിക്കോട് രണ്ടാം, മൂന്നാം സ്ഥാനങ്ങൾ

View All
advertisement