കണ്ടതൊന്നും മാഞ്ഞു പോകില്ല; ഏതു ഭാഷയിലും വായിക്കാം; അപ്‌ഡേറ്റുമായി മെറ്റയുടെ റേബാന്‍ സ്മാര്‍ട്ട് ഗ്ലാസ്

Last Updated:

'ഹേയ് മെറ്റ' എന്ന് അഭിസംബോധന ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കും

റേ-ബാന്‍ സ്റ്റോറീസ് സ്മാര്‍ട്ട് ഗ്ലാസ്
റേ-ബാന്‍ സ്റ്റോറീസ് സ്മാര്‍ട്ട് ഗ്ലാസ്
പുതിയ അപ്‌ഡേറ്റുകളുമായി മെറ്റയുടെ റേ-ബാന്‍ സ്റ്റോറീസ് സ്മാര്‍ട്ട് ഗ്ലാസ്. പുതുതായി എത്തുന്ന റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസില്‍ ലൈവ് ട്രാന്‍സ്ലേഷനും എഐ ഫീച്ചറുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് മറ്റ് ഭാഷയിലെ സംഭാഷണങ്ങള്‍ തത്സമയം വിവര്‍ത്തനം ചെയ്ത് നല്‍കാന്‍ ലൈവ് ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ സഹായിക്കുമെന്ന് മെറ്റ അറിയിച്ചു. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുമായി ഇടപെഴകുന്നവര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനം ചെയ്യും. പ്രത്യേകിച്ചും വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ഹേയ് മെറ്റ' എന്ന് അഭിസംബോധന ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ സാധിക്കും. കൂടാതെ തുടര്‍ ചോദ്യങ്ങള്‍ ചോദിക്കാനും വിവിധ വിഷയങ്ങളെക്കുറിച്ച് സംശയങ്ങള്‍ ചോദിക്കാനുമുള്ള സൗകര്യം റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസില്‍ ഉണ്ടായിരിക്കും.
advertisement
ലൈവ് എഐ ഫീച്ചര്‍ ഉപയോക്താക്കള്‍ ചോദിക്കാതെ തന്നെ പ്രയോജനകരമായ നിര്‍ദേശങ്ങളും നല്‍കുന്നു. കൂടാതെ വീഡിയോകള്‍ സ്വയം പകര്‍ത്താനും എഡിറ്റ് ചെയ്യാനും സ്മാര്‍ട്ട് ഗ്ലാസിലെ എഐ ഫീച്ചര്‍ സഹായിക്കും. ആകര്‍ഷകമായ കണ്ടന്റുകള്‍ ഉപയോക്താക്കള്‍ക്ക് വിവിധ വീഡിയോ ടെംപ്ലേറ്റുകളില്‍ നിന്നും ഫില്‍ട്ടറുകളില്‍ നിന്നും തെരഞ്ഞെടുക്കാം. വീഡിയോയിലെ പ്രധാന നിമിഷങ്ങള്‍ ഹൈലൈറ്റ് ചെയ്യാനും അടിക്കുറിപ്പ് നിര്‍ദേശിക്കാനും ഈ സംവിധാനത്തിന് സാധിക്കും.
വിവിധ ഭാഷ സംസാരിക്കുന്നവരോട് ഇടപെഴകുമ്പോള്‍ അവരുടെ സംഭാഷണം ഗ്ലാസിലെ ഓപ്പണ്‍ ഇയര്‍ സ്പീക്കര്‍ വഴി ഇംഗ്ലീഷില്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കും. അല്ലെങ്കില്‍ ഫോണിലൂടെ അവയുടെ ഇംഗ്ലീഷ് വിവര്‍ത്തനം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. സ്മാര്‍ട്ട് ഗ്ലാസിലൂടെ ആശയവിനിമയത്തിലെ വെല്ലുവിളികള്‍ പരിഹരിക്കാനും സാധിക്കും.
advertisement
Summary: Meta Rayban smart glasses adds new upgrade. Live translations and AI features are new add-ons
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
കണ്ടതൊന്നും മാഞ്ഞു പോകില്ല; ഏതു ഭാഷയിലും വായിക്കാം; അപ്‌ഡേറ്റുമായി മെറ്റയുടെ റേബാന്‍ സ്മാര്‍ട്ട് ഗ്ലാസ്
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement