പിസിയുമായി ഫോണ്‍ ലിങ്ക് ചെയ്യാം; സന്ദേശങ്ങള്‍ വായിക്കാനും ഫോണ്‍ വിളിക്കാനുമായി മൈക്രോ സോഫ്റ്റിന്റെ ആപ്പ്

Last Updated:

ഫോണ്‍ ലിങ്ക് ആപ്പ് വഴി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും?

വിന്‍ഡോസ് പിസിയുമായി(പേഴ്‌സണല്‍ കംപ്യൂട്ടര്‍) ഫോണിനെ ബന്ധിപ്പിക്കുന്ന ആപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണും ഐഫോണും ഇതുവഴി ബന്ധിപ്പിക്കാന്‍ കഴിയും. ഫോണ്‍ ലിങ്ക് ആപ്പ് എന്നാണ് ഈ ആപ്ലിക്കേഷന്‍റെ പേര്.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും പിസിയില്‍ ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയം. ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ചാണ് പിസിയുമായി ഫോണ്‍ ബന്ധിപ്പിക്കുക. ഫോണിലെ സുപ്രധാനമായ കാര്യങ്ങളെല്ലാം ഈ ആപ്പ് വഴി പിസിയില്‍ ബന്ധിപ്പിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫോണ്‍ ലിങ്ക് ആപ്പ് വഴി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് നോക്കാം
1. സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയും.
2. കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും കഴിയും
3. ഫോണില്‍ വരുന്ന അറിയിപ്പുകള്‍ പിസിയിലും ലഭിക്കും.
advertisement
4. ആന്‍ഡ്രോയിഡ് ഫോണില്‍ അടുത്തിടെ വന്ന ചിത്രങ്ങള്‍ കാണാന്‍ കഴിയും.
5. മീഡിയ പ്ലേബാക്കുകള്‍ നിയന്ത്രിക്കാനാകും.
6. ആപ്പ് മിററിങ്
7. ഇന്‍സ്റ്റന്റ് ഹോട്ട്‌സ്‌പോട്ട്
8. കോപ്പി, പേസ്റ്റ് സംവിധാനം
9. വയര്‍ലെസ് ഫയല്‍ ഷെയറിങ്
ഫോണ്‍ ലിങ്ക് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ വിന്‍ഡോസ് പിസിയുമായി എങ്ങനെ ബന്ധിപ്പിക്കാം
ഇതിനായി നിങ്ങളുടെ വിന്‍ഡോസ് കംപ്യൂട്ടറില്‍ ഫോണ്‍ ലിങ്ക് ആപ്പും ആന്‍ഡ്രോയിഡ് ഫോണിലെ ലിങ്ക് ടു വിന്‍ഡോസ് ആപ്പും ഉപയോഗിക്കേണ്ടതുണ്ട്. വിന്‍ഡോസ് 10നും വിന്‍ഡോസ് 11ലും ഫോണ്‍ ലിങ്ക് ആപ്പ് പ്രവര്‍ത്തനക്ഷമമാണ്. ഇവയുടെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
advertisement
ആദ്യം നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ലിങ്ക് ടു വിന്‍ഡോസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ കംപ്യൂട്ടറിലും ഫോണിലും വൈഫൈ ഓണ്‍ ചെയ്യുക. രണ്ടു ഉപകരണങ്ങളും ഒരേ വൈഫൈ സംവിധാനത്തിലാണ് ബന്ധിപ്പിച്ചിരിക്കുന്നുവെന്നത് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിന് ശേഷം ഫോണ്‍ ലിങ്ക് ആപ്പ് വിന്‍ഡോസ് പിസിയില്‍ പ്രവര്‍ത്തിപ്പിക്കാം. മൈക്രോസോഫ്റ്റ് അക്കൗണ്ടില്‍ സൈന്‍ ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ അതും ചെയ്യേണ്ടതുണ്ട്.
ഹോം സ്‌കീനില്‍ നിന്ന് ആന്‍ഡ്രോയ്ഡ് തെരഞ്ഞെടുക്കുക. പെയറിങ് വേഗത്തിലാക്കാന്‍ ചെക്ക്‌ബോക്‌സില്‍ വിന്‍ഡോസ് ആപ്പിലേക്കുള്ള ലിങ്ക് തയ്യാറാണെന്ന് പറയുന്ന ഭാഗം തെരഞ്ഞെടുത്ത് ക്യൂആര്‍ കോഡ് ഉപയോഗിച്ച് പെയര്‍ ചെയ്യുക.
advertisement
നിങ്ങളുടെ കാമറയിലേക്ക് ആപ്ലിക്കേഷന്റെ ആക്‌സസ് അനുവദിക്കുന്നതിന് ആന്‍ഡ്രോയിഡ് ഫോണിലെ വിന്‍ഡോസ് ആപ്പിലേക്കുള്ള ലിങ്ക് തുറന്ന് 'തുടരുക'(Continue) എന്ന ഓപ്ഷന്‍ കൊടുക്കുന്നതിന് മുമ്പായി ഫോണും പിസിയും ലിങ്ക് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
പിസിയിലെ സ്‌കീനില്‍ തെളിഞ്ഞ ക്യുആര്‍ കോഡ് ഫോണില്‍ കാണിക്കുക. ഫോണില്‍ ആപ്പ് അനുമതി നേടുമ്പോള്‍ തുടരുക എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ആപ്പിന് അനുമതി നല്‍കിയ ശേഷം ഡണ്‍(Done) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണ്‍ ലിങ്ക് ആപ്പില്‍ 'തുടരുക' എന്ന ഓപ്ഷന്‍ കൊടുത്തശേഷം ഉപയോഗിച്ച് തുടങ്ങാം.
മലയാളം വാർത്തകൾ/ വാർത്ത/Tech/
പിസിയുമായി ഫോണ്‍ ലിങ്ക് ചെയ്യാം; സന്ദേശങ്ങള്‍ വായിക്കാനും ഫോണ്‍ വിളിക്കാനുമായി മൈക്രോ സോഫ്റ്റിന്റെ ആപ്പ്
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement