അനങ്ങിയാല്‍ ബോസ് അറിയും! വര്‍ക്ക് ഫ്രം ഹോം ജീവനക്കാരെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം

Last Updated:

ഇത് പ്രവര്‍ത്തനക്ഷമമാക്കി കഴിഞ്ഞാല്‍ ജീവനക്കാര്‍ അവരുടെ ഉപകരണം സ്ഥാപനത്തിന്റെ വൈ-ഫൈയിലേക്ക് കണക്ട് ചെയ്യുമ്പോള്‍ അവര്‍ എവിടെയാണ് ഇരിക്കുന്നതെന്ന് കമ്പനിക്ക് അറിയാന്‍ കഴിയും

(Photo Credit: X)
(Photo Credit: X)
വര്‍ക്ക് ഫ്രം ഹോം (Work from Home) അല്ലെങ്കിൽ റിമോട്ടായി ജോലി ചെയ്യുന്ന ജീവനക്കാരെ കമ്പനികള്‍ക്ക് നിരീക്ഷിക്കുന്നതിന് പുതിയ ആപ്പുമായി പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് ടീം. ഈ വരുന്ന ഡിസംബര്‍ മുതല്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. ഉപയോക്താക്കള്‍ അവരുടെ ഓഫീസ് വൈ-ഫൈയിലേക്ക് കണക്ടുചെയ്യുമ്പോള്‍ ആപ്പ് സ്വമേധയാ അത് തിരിച്ചറിയുകയും അതനുസരിച്ച് അവരുടെ ജോലി സ്ഥലം അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. ജീവനക്കാര്‍ എവിടെയിരുന്നാണ് ജോലി ചെയ്യുന്നതെന്ന് കമ്പനിക്ക് തിരിച്ചറിയാന്‍ ഇത് സഹായിക്കുമെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. ഇത് ജോലി സ്ഥലത്ത് വളരുന്ന ഡിജിറ്റല്‍ നിരീക്ഷണത്തിന്റെ സൂചനയായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ഫീച്ചര്‍ സ്ഥിരമായി ഓഫ് മോഡിലായിരിക്കുമെന്ന് മൈക്രോസോഫ്റ്ര് 365 റോഡ്മാപ്പ് അറിയിച്ചു. കമ്പനികള്‍ക്ക് അത് ഓണ്‍ ചെയ്തിടാം. ജീവനക്കാര്‍ക്ക് ഓപ്റ്റ് ഇന്‍ ഓപ്ഷനായിരിക്കും ഉണ്ടാകുക. ഇത് പ്രവര്‍ത്തനക്ഷമമാക്കി കഴിഞ്ഞാല്‍ ജീവനക്കാര്‍ അവരുടെ ഉപകരണം സ്ഥാപനത്തിന്റെ വൈ-ഫൈയിലേക്ക് കണക്ട് ചെയ്യുമ്പോള്‍ അവര്‍ എവിടെയാണ് ഇരിക്കുന്നതെന്ന് കമ്പനിക്ക് അറിയാന്‍ കഴിയും. വിന്‍ഡോസ്, മാക് ഉപകരണങ്ങളില്‍ ഈ ആപ്പ് ലഭ്യമാകും.
ആപ്പിന്റെ ആവശ്യകത എന്ത്?
ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് അറിയുന്നതിനും അവര്‍ എവിടെയാണുള്ളതെന്ന് തിരിച്ചറിയാനും ആശയക്കുഴപ്പം ഒഴിവാക്കാനുമാണ് ഇത് ലക്ഷ്യമിടുന്നതെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ഇത് ഏറ്റവും പ്രയോജനപ്പെടുക. ഉപയോക്താക്കള്‍ അവരുടെ സ്ഥാപനത്തിന്റെ വൈ-ഫൈയിലേക്ക് കണക്ട് ചെയ്യുമ്പോള്‍ അവര്‍ ജോലി ചെയ്യുന്ന കെട്ടിടം തിരിച്ചറിയാനും കമ്പനികള്‍ക്ക് ഉടന്‍ തന്നെ അവരുടെ ജോലി സ്ഥലം സ്വയമേവ അപ്‌ഡേറ്റ് ചെയ്യാനും കഴിയുമെന്ന് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു.
advertisement
മാനേജര്‍മാര്‍ക്ക് മീറ്റിംഗുകള്‍ ഷെഡ്യൂള്‍ ചെയ്യാനും ജോലികള്‍ ഏകോപിപ്പിക്കാനും റിമോട്ടായി ജോലി ചെയ്യുന്നവരെയും ഓഫീസിലുള്ളവരെയും മനസ്സിലാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.
സ്വകാര്യതാ ആശങ്കകള്‍ ഉന്നയിച്ച് ജീവനക്കാര്‍
അതേസമയം, നിരവധി ജീവനക്കാര്‍ തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ആശങ്കപ്പെട്ടു. ഇത് തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ഇടയില്‍ അനാവശ്യമായ നിരീക്ഷണത്തിനും വിശ്വാസ്യത നഷ്ടപ്പെടുന്നിനും കാരണമാകുമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ചിലരാകട്ടെ ഇത് 'അറ്റന്‍ഡന്‍സ് ട്രാക്കറി'ന്റെ മറ്റൊരു പതിപ്പാണെന്ന് ചിലര്‍ പറഞ്ഞു.
ജോലിസ്ഥലത്തെ നിരീക്ഷണ ഉപകരണങ്ങളെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന അസ്വസ്ഥതകളുടെ ഉദാഹരണമായി പലരും ഈ ഫീച്ചറിനെ വിശേഷിപ്പിച്ചു.
advertisement
ഇതിന് പുറമെ ടീമുകളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മൈക്രോസോഫ്റ്റ് നിരവധി പുതിയ സംവിധാനങ്ങള്‍ കൂടി കൊണ്ടുവരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നീട് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് ഉപയോക്താക്കള്‍ക്ക് ചാറ്റുകളിലെ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് അതിലൊന്ന്. ഇത് ദീര്‍ഘനേരം ചാറ്റുകൾ സ്‌ക്രോള്‍ ചെയ്യുന്നത് കുറയ്ക്കുന്നു.
കോപൈലറ്റ് സംയോജനമാണ് ഉടന്‍ വരുന്ന മറ്റൊരു പ്രധാന ഫീച്ചര്‍. ഇത് 2026 ഓഗസ്റ്റില്‍ പുറത്തിറക്കും. ആന്‍ഡ്രോയിഡ് ഐഒഎസ്, മാക്, വെബ് എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിലും ഇത് പ്രവര്‍ത്തിക്കും. റെക്കോഡ് ചെയ്യപ്പെട്ട മീറ്റിംഗുകളില്‍ എന്താണ് സ്‌ക്രീനുകളില്‍ കാണിച്ചതെന്ന് വിശകലനം ചെയ്യാനും സംഗ്രഹങ്ങളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കാനും ഈ ഫീച്ചര്‍ സഹായിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
അനങ്ങിയാല്‍ ബോസ് അറിയും! വര്‍ക്ക് ഫ്രം ഹോം ജീവനക്കാരെ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം
Next Article
advertisement
പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ‍ഡൽഹിക്ക് വിളിപ്പിച്ചു
പുനഃസംഘടന തർക്കം: സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് അടിയന്തരമായി ‍ഡൽഹിക്ക് വിളിപ്പിച്ചു
  • ഹൈക്കമാൻഡ് അടിയന്തരമായി സംസ്ഥാന കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു.

  • രാവിലെ 11 മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പുനഃസംഘടന ചർച്ച നടക്കും.

  • തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തർക്ക പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെടുന്നു.

View All
advertisement