ഇന്ത്യയിൽ പാസ് വേർഡ് ഷെയറിങ് നിർത്തി നെറ്റ്ഫ്ലിക്സ്; പുതിയ മാറ്റങ്ങൾ അറിയാം
- Published by:Naseeba TC
- news18-malayalam
Last Updated:
പെട്ടെന്നുള്ള അറിയിപ്പാണെങ്കിലും ഇത്തരത്തിലൊരു മാറ്റം ഉണ്ടാകുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നു.
ഇന്ത്യയിൽ പാസ് വേർഡ് പങ്കിടുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ലിക്സ്. ഇതുസംബന്ധിച്ച് ഉപയോക്താക്കൾക്ക് ഇ-മെയിൽ വഴി നെറ്റ്ഫ്ലിക്സ് സന്ദേശമയച്ചു. കുടുംബാംഗങ്ങളല്ലാത്തവർക്ക് പാസ് വേർഡ് പങ്കിടുന്നതിലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.
“നിങ്ങളുടെ വീട്ടുകാർക്ക് ഉപയോഗിക്കാനുള്ളതാണ് നെറ്റ്ഫ്ലിക്സ് അക്കൗണ്ട്. ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാൻ കഴിയും – വീട്ടിൽ, യാത്രയിൽ, അവധി ദിവസങ്ങളിൽ – കൂടാതെ പ്രൊഫൈൽ കൈമാറുക, ആക്‌സസും ഉപകരണങ്ങളും നിയന്ത്രിക്കുക തുടങ്ങിയ പുതിയ ഫീച്ചറുകൾ പ്രയോജനപ്പെടുത്തുക.”
എന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ, തുടങ്ങിയ രാജ്യങ്ങളിലും ജുലൈ 20 മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും.
പെട്ടെന്നുള്ള അറിയിപ്പാണെങ്കിലും ഇത്തരത്തിലൊരു മാറ്റം ഉണ്ടാകുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 20, 2023 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇന്ത്യയിൽ പാസ് വേർഡ് ഷെയറിങ് നിർത്തി നെറ്റ്ഫ്ലിക്സ്; പുതിയ മാറ്റങ്ങൾ അറിയാം