മൊബൈൽ ബാറ്ററി തീരുമെന്ന ആശങ്ക വേണ്ട:'ഗ്ലേസിയർ ബാറ്ററി' സംവിധാനവുമായി വണ്‍പ്ലസ്
- Published by:meera_57
- news18-malayalam
Last Updated:
പുതിയ സാങ്കേതിക വിദ്യയിലൂടെ ലോംഗ് ലൈഫ് ബാറ്ററി എന്ന ആശയം വികസിപ്പിച്ചിരിക്കുകയാണ് വണ്‍പ്ലസ്
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബാറ്ററി ചാര്‍ജിംഗ്. ബാറ്ററിയുടെ ശേഷിയുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ പല മൊബൈൽ ഫോൺ നിര്‍മാതാക്കള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അതിനൊരു മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ് വണ്‍പ്ലസ് (Oneplus).
പുതിയ സാങ്കേതിക വിദ്യയിലൂടെ ലോംഗ് ലൈഫ് ബാറ്ററി എന്ന ആശയം വികസിപ്പിച്ചിരിക്കുകയാണ് വണ്‍പ്ലസ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
'ഗ്ലേസിയര്‍ ബാറ്ററി' സംവിധാനമാണ് പുതുതായി ഇറക്കുന്ന തങ്ങളുടെ ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് വണ്‍പ്ലസ് അറിയിച്ചു. ബാറ്ററി ലൈഫ് നല്‍കുമെന്നതിനുപരി ഫോണിന്റെ കനവും കുറയ്ക്കാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.
advertisement
ഗ്ലേസിയര്‍ ബാറ്ററിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വൺപ്ലസ് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ബാറ്ററി ചാര്‍ജ് തീരുമോ എന്ന് ഭയന്ന് പവര്‍ ബാങ്കുകളും മറ്റും കൈയ്യില്‍ കരുതുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന മോഡല്‍ ആയിരിക്കും തങ്ങള്‍ ഇനി പുറത്തിറക്കുകയെന്നും കമ്പനി സൂചന നല്‍കിയിട്ടുണ്ട്.
വണ്‍പ്ലസ് എയ്‌സ് 3 പ്രോ മോഡലിന്റെ അനാവരണത്തോടെ ഇതേപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് ഒരു തീരുമാനമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 6100എംഎഎച്ച് ബാറ്ററിയുമായാകും വണ്‍പ്ലസ് എയ്‌സ് 3 പ്രോ മോഡല്‍ വിപണിയിലെത്തുകയെന്നാണ് കരുതുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും ഈ മോഡലിനുണ്ടായിരിക്കും.
advertisement
Summary: OnePlus claims that Glacier Battery technology has the potential to extend the lifespan of smartphone batteries while maintaining their slim and lightweight design
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 21, 2024 2:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
മൊബൈൽ ബാറ്ററി തീരുമെന്ന ആശങ്ക വേണ്ട:'ഗ്ലേസിയർ ബാറ്ററി' സംവിധാനവുമായി വണ്‍പ്ലസ്