Vi | വോഡാഫോണും ഐഡിയയും ഇനി വിഐ; ലോകത്തെ ഏറ്റവും വലിയ ടെലികോം ബ്രാൻഡ് സംയോജനം
- Published by:Anuraj GR
- news18-malayalam
Last Updated:
ലോകോത്തര നിലവാരത്തോടെ ഏറ്റവും വലിയ സ്‌പെക്‌ട്രം, 5ജി നടപ്പാക്കാന്‍ തയ്യാറായ സാങ്കേതികവിദ്യ, ഏറ്റവും വേഗതയേറിയ 4ജി സേവനം തുടങ്ങിയവയും വി ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു
വി.ഐ എന്ന ബ്രാൻഡ് നെയിം സ്വീകരിച്ചുകൊണ്ട് ലോകത്തെ ഏറ്റവും വലിയ ടെലികോം ബ്രാൻഡ് ലയനമാണ് വോഡാഫോണും ഐഡിയയും നടത്തിയത്. ടുഗദർ ഫോർ ടുമോറോ എന്ന ടാഗ് ലൈനോടായണ് വോഡാഫോണും ഐഡിയയും വിഐ ആയി മാറിയത്. വി.ഐ 4ജി ശൃംഖല 100 കോടിയോളം ഇന്ത്യക്കാരിലേക്ക് എത്തുംവിധമാണ് കമ്പനി പുതിയ തുടക്കം കുറിക്കുന്നത്.
ലോകോത്തര നിലവാരത്തോടെ ഏറ്റവും വലിയ സ്‌പെക്‌ട്രം, 5ജി നടപ്പാക്കാന്‍ തയ്യാറായ സാങ്കേതികവിദ്യ, മുംബൈയും ഡല്‍ഹിയും അടക്കം പല മേഖലകളിലേയും ഏറ്റവും വേഗതയേറിയ 4ജി സേവനം തുടങ്ങിയവയും വി ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. രണ്ടു വര്‍ഷം മുന്‍പ് വോഡഫോണ്‍ ഐഡിയ ഏകീകൃത ബ്രാന്‍ഡിലേക്കു കടന്നപ്പോള്‍ മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രണ്ടു വന്‍കിട നെറ്റ്‌വര്‍ക്കുകളുടെ സംയോജനത്തിനു ശേഷം വിഐ ബ്രാന്‍ഡ് പ്രഖ്യാപിക്കുന്നതില്‍ തനിക്കേറെ ആഹ്ലാദമുണ്ടെന്ന് വോഡഫോണ്‍ ഐഡിയ മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദര്‍ ടാക്കര്‍ പറഞ്ഞു.
advertisement
ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനം മാത്രമല്ല ഇതിലൂടെ നടക്കുന്നതെന്ന് രവി ടാക്കർ പറഞ്ഞു. നൂറു കോടി ഇന്ത്യക്കാര്‍ക്ക് ലോകോത്തര ഡിജിറ്റല്‍ അനുഭവങ്ങളിലൂടെ അവരുടെ ഭാവിയിലേക്കുള്ള യാത്ര കൂടിയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഭാവിയിലേക്കു മാറാന്‍ സാധിക്കുന്ന ശൃംഖലയാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഏറ്റവുമധികം ഡാറ്റ ഉപഭോക്താക്കളും രണ്ടാമത്തെ ടെലികോം വിപണിയുമാണ് ഇന്ത്യ. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ സേവങ്ങൾ നൽകുന്നതെ്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റേയും വോഡഫോണ്‍ ഐഡിയയുടേയും ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ള ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ വിപ്ലവത്തിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതയാത്ര എളുപ്പമുള്ളതാക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും വിഐ പ്രതിജ്ഞാബദ്ധമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
You may also like:കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിക്ക് പീഡനം; ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി [NEWS]ബി.ജെ.പിക്കെതിരായ പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിച്ച് മടക്കം; കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ ചോദ്യങ്ങൾ [NEWS] കഞ്ചാവും പ്രസാദം; കഞ്ചാവ് പ്രസാദമായി നൽകുന്ന കർണാടകയിലെ ക്ഷേത്രങ്ങൾ [NEWS]
പുതിയ ബ്രാൻഡ് നിലവിൽ വരുന്നതോടെ ഇന്ത്യയിലെ ജനങ്ങള്‍ക്കും ടെലികോം മേഖലയ്ക്കും കൂടുതല്‍ മികച്ച നെറ്റ്വര്‍ക്ക് അനുഭവങ്ങള്‍ ലഭിക്കുമെന്ന് വോഡഫോണ്‍ ഗ്രൂപ്പ് സിഇഒ നിക് റീഡ് പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2020 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Vi | വോഡാഫോണും ഐഡിയയും ഇനി വിഐ; ലോകത്തെ ഏറ്റവും വലിയ ടെലികോം ബ്രാൻഡ് സംയോജനം