കളി കാര്യമായി; AI കൊണ്ട് തയ്യാറാക്കിയ ലേഖനങ്ങൾ കള്ളപ്പേരിൽ പ്രസിദ്ധീകരിച്ച സ്പോർട്സ് മാഗസിൻ മേധാവി കളത്തിന് പുറത്ത്
- Published by:Anuraj GR
- trending desk
Last Updated:
മൂന്ന് വർഷത്തോളം കമ്പനിയുടെ സിഇഒയായി തുടർന്ന ലെവിൻഷനെ പുറത്താക്കിയതിന്റെ കാരണം അറീന ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല
സ്പോർട്സ് മാഗസിനായ സ്പോർട്സ് ഇല്ലസ്ട്രേറ്റഡിന്റെ മാഗസിൻ വിഭാഗം മേധാവിയെപുറത്താക്കി. എഐ (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച്ലേഖനങ്ങൾ കള്ളപ്പേരിൽതയ്യാറാക്കിയത്സംബന്ധിച്ച് ഫ്യൂച്ചറിസം ചില വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് മാഗസിൻ വിഭാഗത്തിന്റെ സിഇഒ ആയ റോസ് ലെവിൻഷനെ പ്രസാധകരായ അറീന ഗ്രൂപ്പ് പുറത്താക്കിയത്.
മനോജ് ഭാർഗവ പുതിയ സിഇഒയായി ചുമതലയേൽക്കുമെന്നും അറീന ഗ്രൂപ്പ് തിങ്കളാഴ്ച അറിയിച്ചു. കമ്പനി പ്രസിദ്ധീകരിക്കുന്ന ചില ലേഖനങ്ങൾ വ്യാജ പേരുകളിൽ എഐ ഉപയോഗിച്ച് നിർമ്മിച്ചവയാണെന്ന് അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നു. വ്യാജ പ്രൊഫൈലുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഫ്യൂചറിസം ( Futurism) ആണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെ എഐ ഉപയോഗിച്ചു നിർമ്മിച്ച വ്യാജ പ്രൊഫൈലുകൾ എല്ലാം അറീന ഗ്രൂപ്പ് അവരുടെ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തു.
മൂന്ന് വർഷത്തോളം കമ്പനിയുടെ സിഇഒയായി തുടർന്ന ലെവിൻഷനെ പുറത്താക്കിയതിന്റെ കാരണം അറീന ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എഐ ഉപയോഗിക്കുന്നു എന്ന ആരോപണം മുൻപ് അറീന ഗ്രൂപ്പ് തള്ളിയിരുന്നു. കൂടാതെ നിലവിൽ പരിശോധനയിൽ ഉള്ള ലേഖനങ്ങൾ അഡ്വൺ (AdVon commerce ) കൊമേഴ്സ് എന്ന പരസ്യ കമ്പനിയിൽ നിന്നും വാങ്ങിയതാണെന്നായിരുന്നു അറീന പറഞ്ഞത്.
advertisement
ലെവിൻഷനെ കൂടാതെ കമ്പനിയുടെ ഓപ്പറേഷൻ പ്രസിഡന്റ് ആയിരുന്ന ആൻഡ്രൂ ക്രാഫ്റ്റിനെയും, മീഡിയ പ്രസിഡന്റ് റോബ് ബാരട്ടിനേയും, കോർപറേറ്റ് കൗൺസിൽ ആയ ജൂലി ഫെൻസ്റ്ററിനെയും അറീന കഴിഞ്ഞാഴ്ച പുറത്താക്കിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
December 13, 2023 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
കളി കാര്യമായി; AI കൊണ്ട് തയ്യാറാക്കിയ ലേഖനങ്ങൾ കള്ളപ്പേരിൽ പ്രസിദ്ധീകരിച്ച സ്പോർട്സ് മാഗസിൻ മേധാവി കളത്തിന് പുറത്ത്