advertisement

കടയിൽ പോകും യെന്തിരൻ; തുണി തേച്ചു തരും; അഞ്ചു ലക്ഷത്തിന് കിട്ടുമോ ടെസ്‌ലയുടെ റോബോ?

Last Updated:

സ്വന്തമായി യോഗ ചെയ്യാനും, മുട്ട പുഴുങ്ങാനും, വസ്ത്രങ്ങൾ അയൺ ചെയ്യാനുമെല്ലാം സാധിക്കുന്ന റോബോട്ടിന്റെ വീഡിയോ മസ്ക് സമൂഹ മാധ്യമങ്ങൾ വഴി മുൻപ് പങ്ക് വച്ചിരുന്നു.

ഹ്യൂമനോയ്ഡ് റോബോട്ടുകളെ അടുത്ത വർഷത്തോടെ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ടെസ്‌ല സിഇഒ ഇലോൺ മസ്ക്. ഒപ്റ്റിമസ് എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് നിലവിൽ ലാബിൽ വികസന ഘട്ടത്തിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോജോസ്റ്റിക്സ്, വെയർ ഹൗസിങ്, റീട്ടെയിൽ മേഖലകളിലെ കമ്പനികളുടെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ആവർത്തിച്ചുള്ള ജോലികൾ എളുപ്പമാക്കുന്നതിനും ഈ ഹ്യൂമനോയ്ഡ് റോബോട്ടുകൾ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്വന്തമായി യോഗ ചെയ്യാനും, മുട്ട പുഴുങ്ങാനും, വസ്ത്രങ്ങൾ അയൺ ചെയ്യാനുമെല്ലാം സാധിക്കുന്ന റോബോട്ടിന്റെ വീഡിയോ മസ്ക് സമൂഹ മാധ്യമങ്ങൾ വഴി മുൻപ് പങ്ക് വച്ചിരുന്നു. ഈ വർഷം അവസാനത്തോടെ ടെസ്‌ലയുടെ ഫാക്ടറികളിൽ റോബോട്ടുകൾ പ്രവർത്തനക്ഷമമാകുമെന്ന് നിക്ഷേപകരുടെ യോഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. റോബോട്ടുകളുടെ നിർമ്മാണവും വിൽപ്പനയും തങ്ങളുടെ അടിസ്ഥാന കാർ നിർമ്മാണ പദ്ധതികളെക്കാൾ പുരോഗതി കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മസ്ക് അവകാശപ്പെട്ടു. കൂടാതെ വർധിച്ച തോതിൽ റോബോട്ടുകളുടെ നിർമ്മാണം നടത്താൻ ടെസ്‌ലയ്ക്ക് സാധിക്കുമെന്ന ശുഭാപ്തി വിശ്വാസവും മസ്ക് പ്രകടിപ്പിച്ചു.
advertisement
അതേസമയം, മസ്കിന്റെ പ്രഖ്യാപനങ്ങൾ വ്യാപകമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. 2020 ഓടെ ഓട്ടോണമസ് കാറുകളുടെ ശൃംഖലയായ റോബോടാക്സികൾ നിരത്തിലിറക്കുമെന്ന് 2019 ൽ മസ്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി ഇനിയും യാഥാർഥ്യമായിട്ടില്ല. ബമ്പിൾബീ എന്ന് പേരിട്ടിരിക്കുന്ന ഒപ്റ്റിമസിന്റെ ഒന്നാം തലമുറ റോബോട്ടുകളെ 2022 സെപ്റ്റംബറിൽ കമ്പനി അവതരിപ്പിച്ചിരുന്നു. സ്വന്തമായി തുണികൾ മടക്കുന്ന രണ്ടാം തലമുറ റോബോട്ടുകളുടെ വീഡിയോയും ഈ വർഷം കമ്പനി പുറത്ത് വിട്ടിരുന്നു.
advertisement
ടെസ്‌ലയ്ക്ക് പുറമെ വാഹന നിർമ്മാതാക്കളായ ജപ്പാന്റെ ഹോണ്ടയും, ഹ്യുണ്ടായിയുടെ ബോസ്റ്റോൺ ഡൈനാമിക്സും റോബോട്ടുകൾ വികസിപ്പിക്കുന്നുണ്ട്. തങ്ങളുടെ യുഎസ് കമ്പനികളിൽ റോബോട്ടുകൾ അവതരിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റും എൻവിഡിയയും ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യൂവുമായി സഹകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
കടയിൽ പോകും യെന്തിരൻ; തുണി തേച്ചു തരും; അഞ്ചു ലക്ഷത്തിന് കിട്ടുമോ ടെസ്‌ലയുടെ റോബോ?
Next Article
advertisement
'മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം!' BJP-NDA തിരഞ്ഞെടുപ്പ് ക്യാംപയിന് തുടക്കമായി
'മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം!' BJP-NDA തിരഞ്ഞെടുപ്പ് ക്യാംപയിന് തുടക്കമായി
  • കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി-എന്‍ഡിഎ പ്രചാരണ ക്യാംപയിന്‍ 'മാറ്റം തുടങ്ങാം' എന്ന വാചകത്തോടെയാണ്

  • ശബരിമലയിലെ സ്വർണക്കൊള്ളയും ഇടതുഭരണത്തിന്റെ പരാജയങ്ങളും എംഎല്‍എമാരുടെ വീഴ്ചകളും പ്രചാരണത്തിൽ

  • പ്രധാനമന്ത്രി മോദിയും ബി.ജെ.പി നേതാക്കളും എന്‍ഡിഎയുടെ പ്രചാരണ ബോര്‍ഡുകളിലും പോസ്റ്ററുകളിലും ഉണ്ട്

View All
advertisement