Auto Expo 2023 | ഫുൾ ചാർജിൽ 640 കി.മീ:ടോയോട്ടയുടെ ഹൈഡ്രജൻ ഫ്യൂവൽ സെൽ കാർ 'മിറായി'

Last Updated:

റിയർ-വീൽ ഡ്രൈവ് ഉപയോഗിക്കുന്ന ടൊയോട്ടയുടെ GA-L പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് മിറായി

ഓട്ടോ എക്‌സ്‌പോ 2023 ൽ സുസ്ഥിര സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കാറുകളുടെ വലിയൊരു നിര തന്നെ അവതരിപ്പിച്ചിരുന്നു. മാധ്യമങ്ങൾക്കും ബിസിനസ്സുകാർക്കും വേണ്ടി മാത്രമായുള്ള പ്രദർശനത്തിൽ ഏറെ ആകർഷണീയമായത് ടൊയോട്ട അവതരിപ്പിച്ച ഹൈഡ്രജൻഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ (FCEV) ആയ മിറായി (Mirai) ആയിരുന്നു.
റിയർ-വീൽ ഡ്രൈവ് ഉപയോഗിക്കുന്ന ടൊയോട്ടയുടെ GA-L പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് മിറായി. വാഹനത്തിന് മൂന്ന് ഹൈഡ്രജൻ ടാങ്കുകൾ വരെ ഉൾക്കൊള്ളാൻ കഴിയും. ഹൈഡ്രജൻ ഫ്യുവൽ സെൽ സ്റ്റാക്കിൽ നിന്ന് 171 ബിഎച്ച്പി ഉത്പാദിപ്പിക്കുന്ന മിറായിക്ക് ഏകദേശം 640 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
എയർ ഇൻടേക്കിൽ ഘടിപ്പിച്ച കാറ്റലിസ്റ്റ്-ടൈപ്പ് ഫിൽട്ടറിന്റെ സഹായത്തോടെ കാർ ഓടിക്കുന്നതിനനുസരിച്ച് വായു ശുദ്ധീകരിക്കുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു. ഫാബ്രിക് ഫിൽട്ടറിലെ ഒരു വൈദ്യുത ചാർജ് നൈട്രസ് ഓക്‌സൈഡുകൾ (NOx), സൾഫർ ഡയോക്‌സൈഡ് (SO2), PM 2.5 കണികകൾ എന്നിവയുൾപ്പെടെ മൈനസ്‌ക്യൂൾ മലിനീകരണ കണങ്ങളെ പിടിച്ചെടുക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
advertisement
സ്റ്റൈലിംഗിന്റെ കാര്യത്തിൽ, പുതിയ മിറായി അതിന്റെ മുൻഗാമികളിൽ നിന്ന് വളരെ മുന്നിലാണ്. പുനർരൂപകൽപ്പന ചെയ്ത ഇന്റീരിയറിൽ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ ഉണ്ട്.
ഇന്ത്യൻ നിരത്തുകൾ കയ്യടക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ വലിയ നിര തന്നെ ഇപ്പോൾ വിപണിയിലുണ്ട്. എന്നാൽ ഇതിൽ നിന്ന് ഒരു പടി കൂടെ കടന്നാണ് ടൊയോട്ട ഹൈഡ്രജൻ ഇന്ധന ഭാവിയുടെ സൂചന നൽകുന്നത്. ലോകത്താകെ ഹൈഡ്രജൻ ഒരു ബദൽ ഇന്ധനമോ ഊർജ്ജ സ്രോതസ്സോ ആക്കി പരിവർത്തനം ചെയ്യാനുള്ള ഗവേഷണങ്ങൾ പലതലത്തിൽ നടക്കുന്നുണ്ട്. സർക്കാരുകൾ വലിയ തോതിൽ ഗവേഷണ പ്രവർത്തനങ്ങൾക്ക് പണവും അനുവദിക്കുന്നുണ്ട്. ഭാവിയിലെ ഊർജ്ജം ഹൈഡ്രജൻ ആയിരിക്കും എന്നതാണ് ഇതിന് കാരണം. വാഹനങ്ങളിൽ ഹൈഡ്രജൻ ഇന്ധമാക്കുന്നത് അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാനുള്ള പരിശ്രമങ്ങൾക്ക് സഹായകമാകുമെന്ന് കരുതാം. ഈ രീതിയിലുള്ള മികച്ച ഒരു ചുവട് വയ്പ്പാണ് ഓട്ടോ എക്‌സ്‌പോ 2023 ൽ ടൊയോട്ട അവതരിപ്പിച്ച മിറായി.
advertisement
മാരുതി സുസുകിയുമായി സഹകരിച്ച് ടയോട്ട ഇന്ത്യയിൽ പുറത്തിറക്കിയ കോംപാക്ട് എസ്.യു.വിയായ അർബൻ ക്രൂയിസർ വിൽപന അവസാനിപ്പിക്കുന്നതായി കഴിഞ്ഞ നവംബറിൽ കമ്പനി വ്യക്തമാക്കിയിരുന്നു. ടൊയോട്ട കിർലോസ്‌കർ മോട്ടോറാണ് ഇക്കാര്യം അറിയിച്ചത്. മാരുതി വിത്താര ബ്രെസയുടെ പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി ടയോട്ട പുറത്തിറക്കിയ മോഡലാണ് അർബൻ ക്രൂയിസർ. 2020 സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ അർബൻ ക്രൂയിസർ, ഇതുവരെ 65000-ൽ അധികം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ മുൻഗണനകൾ മനസിലാക്കാൻ കമ്പനി തുടർച്ചയായി വിപണിയെ പഠിക്കുകയും മെച്ചപ്പെടുത്തലുകൾ നടത്തുകയും ചെയ്യാറുണ്ട്. അർബൻ ക്രൂയിസർ വിൽപന നിർത്തുകയാണെന്ന് ടയോട്ട പ്രഖ്യാപിച്ചെങ്കിലും ഗ്ലാൻസയുടെ ബുക്കിങും വിൽപനയും തുടരും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Auto Expo 2023 | ഫുൾ ചാർജിൽ 640 കി.മീ:ടോയോട്ടയുടെ ഹൈഡ്രജൻ ഫ്യൂവൽ സെൽ കാർ 'മിറായി'
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement