ട്വിറ്റർ അക്കൗണ്ട് വെരിഫൈഡ് അക്കൗണ്ട് വേണോ? പ്രതിമാസം 650 രൂപ; ഒരു വർഷത്തേക്ക് എടുത്താൽ ഡിസ്കൗണ്ടും!
- Published by:Naseeba TC
- news18-malayalam
Last Updated:
വാർഷിക വരിക്കാർക്ക് 1000 രൂപ ഡിസ്കൗണ്ടും ഇലോൺ മസ്കിന്റെ ട്വിറ്റർ പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ത്യയിൽ ബ്ലൂ ടിക് സബ്സ്ക്രിബ്ഷൻ സർവീസിനുള്ള വില പ്രഖ്യാപിച്ച് ട്വിറ്റർ. ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ പണം നൽകി ഇനി ട്വിറ്റർ വെരിഫിക്കേഷൻ സേവനം ലഭ്യമാകും. യുഎസ്, കാനഡ, ജപ്പാൻ, യുകെ, സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാകുക.
ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യുന്നവർക്ക് വേരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ലഭിക്കുന്നതാണ്. ബ്ലൂ സബ്സ്ക്രിബ്ഷൻ നേടുന്നതോടെ നിങ്ങള്‍ പിന്തുടരുന്ന സെലിബ്രിറ്റികള്‍, കമ്പനികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ പോലെ നിങ്ങളുടെ അക്കൗണ്ടിനും ബ്ലൂ ചെക്ക്മാര്‍ക്ക് ലഭിക്കും.
Also Read- ബിംഗ് സെര്‍ച്ചില്‍ ചാറ്റ്ജിപിടി അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്; ഈ സേവനം ലഭിക്കാൻ ചെയ്യേണ്ടതെന്ത്?
ബ്ലൂ സബ്സ്ക്രിബ്ഷൻ ലഭിക്കാൻ എത്ര രൂപ നൽകണം
വെബിൽ വെരിഫിക്കേഷനോട് കൂടിയ ബ്ലൂ സേവനത്തിന് പ്രതിമാസം 650 രൂപയാകും ട്വിറ്റർ ഈടാക്കുക.
advertisement
ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഈ സേവനത്തിന് പ്രതിമാസം 900 രൂപ നൽകണം
മാത്രമല്ല, വാർഷിക സബ്സ്ക്രിബ്ഷൻ എടുത്താൽ ഡിസ്കൗണ്ടും ഇലോൺ മസ്കിന്റെ ട്വിറ്റർ ഓഫർ ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ വാർഷിക സബ്സ്ക്രിബ്ഷന് എടുത്താൽ 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. 6,800 രൂപയാണ് വാർഷിക സബ്സ്ക്രിബ്ഷന്
നേരത്തേ പണം നൽകാതെ ലഭിച്ചിരുന്ന ബ്ലൂ ടിക്ക് സേവനമാണ് മസ്ക് ഉടമസ്ഥത ഏറ്റെടുത്തതിനു ശേഷം പരിഷ്കരിച്ചത്.
advertisement
ട്വിറ്റർ ബ്ലൂ പ്രത്യേകതകൾ
ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും ദൈർഘ്യമുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യാനും ട്വിറ്റർ ബ്ലൂ ഉപയോക്താക്കൾക്ക് സാധിക്കും
പോസ്റ്റ് ചെയ്ത് 30 മിനുട്ടിനുള്ളിൽ അഞ്ച് തവണ ട‌്വീറ്റുകൾ എഡിറ്റ് ചെയ്യാം.
കൂടാതെ, മറ്റ് ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്തമായി പരസ്യങ്ങളിൽ 50 ശതമാനം കുറവുണ്ടാകും.
ആദ്യം ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യുന്നവരുടെ പോസ്റ്റുകൾക്ക് കൂടുതൽ പ്രധാന്യവും ലഭിക്കും.
ട്വിറ്റർ ബ്ലൂ എങ്ങനെ നേടാം?
പ്രൊഫൈൽ പിക്കിൽ ക്ലിക്ക് ചെയ്ത് സബ്സ്ക്രിബ്ഷൻ സ്വന്തമാക്കാം. സബ്സ്ക്രിബ്ഷന് അപേക്ഷിച്ചു കഴിഞ്ഞാൽ ഡിപിയോ യൂസർ നെയിമോ മാറ്റരുത്. ഇത് വെരിഫൈഡ് ബാഡ്ജ് നഷ്ടമാകാൻ കാരണമായേക്കും. ട്വിറ്ററിൽ അക്കൗണ്ട് എടുത്ത് കുറഞ്ഞത് 90 ദിവസമെങ്കിലും കഴിഞ്ഞാൽ മാത്രമേ പെയ്ഡ് സബ്സ്ക്രൈബർ ആകാനുള്ള യോഗ്യത ലഭിക്കൂ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 09, 2023 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ട്വിറ്റർ അക്കൗണ്ട് വെരിഫൈഡ് അക്കൗണ്ട് വേണോ? പ്രതിമാസം 650 രൂപ; ഒരു വർഷത്തേക്ക് എടുത്താൽ ഡിസ്കൗണ്ടും!