'സംതിങ് വെന്റ് റോങ്' ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ട്വിറ്റര്‍ സേവനം തടസ്സപ്പെട്ടു
- Published by:Arun krishna
- news18-malayalam
Last Updated:
ട്വിറ്ററിന്റെ ഡെസ്‌ക്‌ടോപ് വേര്‍ഷനിലും മൊബൈല്‍ ആപ്പിലും ഒരു പോലെ തടസം നേരിട്ടു
ന്യൂഡല്‍ഹി: പ്രമുഖ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ പ്രവര്‍ത്തനം വിവിധ രാജ്യങ്ങളില്‍ തടസപ്പെട്ടു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇതുമൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി പരാതി ഉയര്‍ന്നു. മിക്ക ഉപയോക്താക്കള്‍ക്കും പേജ് ലോഡാവുന്നതില്‍ തടസം നേരിട്ടിരുന്നു. സംതിങ് വെന്റ് റോങ്, ട്രൈ റീലോഡിങ് എന്നിങ്ങനെയാണ് ഉപയോക്താക്കള്‍ക്ക് കിട്ടിയ മറുപടി. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഇന്ത്യയില്‍ മാത്രം 2,838 പ്രവര്‍ത്തനതടസങ്ങളാണ് ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഇന്നലെ രാജ്യത്ത് ജിമെയില്‍ ഉപയോഗത്തിനും തടസം നേരിട്ടിരുന്നു.
ട്വിറ്ററിന്റെ ഡെസ്‌ക്‌ടോപ് വേര്‍ഷനിലും മൊബൈല്‍ ആപ്പിലും ഒരു പോലെ തടസം നേരിട്ടു. ട്വിറ്റര്‍ ഡൗണായതിന്റെ പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം രണ്ടാമത്തെ തവണയാണ് പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നത്. നവംബര്‍ നാലിന് ഏതാനും മണിക്കൂറുകള്‍ ട്വിറ്റര്‍ ഡൗണായിരുന്നു. പക്ഷെ, ഡെസ്‌ക്‌ടോപ് വേര്‍ഷന്‍ മാത്രമാണ് അന്ന് പ്രശ്‌നം നേരിട്ടിരുന്നത്.
advertisement
ഉപയോക്താക്കള്‍ക്കായി ഇലോണ്‍ മസ്‌ക് ‘ട്വിറ്റര്‍ ബ്ലൂ’ മടക്കിക്കൊണ്ടുവരാനിരിക്കെയാണ് പ്ലാറ്റ്ഫോമിന് തടസം നേരിട്ടത്. ഡിസംബര്‍ 12 നാണ് ട്വിറ്റര്‍ ബ്ലൂ തിരികെയെത്തുന്നത്. ബ്ലൂ ടിക്, വീഡിയോ പോസ്റ്റ് ചെയ്യാനും ട്വീറ്റ് എഡിറ്റ് ചെയ്യാനും ഉള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 11, 2022 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
'സംതിങ് വെന്റ് റോങ്' ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ട്വിറ്റര്‍ സേവനം തടസ്സപ്പെട്ടു