സ്വന്തം വാട്സ്അപ്പ് നമ്പറിലേയ്ക്ക് സ്വയം സന്ദേശം അയയ്ക്കാം; പുത്തൻ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു?
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'മെസേജ് യുവർസെൽഫ്' എന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്
ഉപയോക്താക്കൾക്ക് സ്വയം സന്ദേശമയയ്‌ക്കാൻ സാധിക്കുന്ന പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്. ‘മെസേജ് യുവർസെൽഫ്’ എന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെയോ ആപ്പിള്‍ ആപ്പ് സ്റ്റോറിലൂടേയോ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാം.
പുതിയ ഫീച്ചറിലൂടെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ടെക്‌സ്‌റ്റ്, ഫയലുകൾ, ഇമേജുകൾ, തുടങ്ങിയവയെല്ലാം സ്വന്തം ചാറ്റിലേക്ക് അയയ്‌ക്കാൻ കഴിയും. കുറിപ്പുകൾ തയ്യാറാക്കി സൂക്ഷിക്കുന്നതിനും പ്രധാനപ്പെട്ട ഫയലുകൾ ചാറ്റിൽ സൂക്ഷിക്കാനുമൊക്കെ ഇതിലൂടെ സാധിക്കും.
ഫീച്ചർ പ്രവർത്തനക്ഷമമാകുമ്പോൾ ഉപയോക്താക്കൾക്ക് കോൺടാക്റ്റ് ലിസ്റ്റിന്റെ മുകളിൽ ‘You’ എന്ന് കാണാനാകും. സ്വന്തം പേരിൽ ടാപ്പ് ചെയ്‌ത് ചാറ്റ് തുറക്കാം. മറ്റേതെങ്കിലും ആപ്പ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം കോൺടാക്റ്റിലേക്ക് ചിത്രങ്ങളും വീഡിയോകളും മറ്റ് ഫയലുകളും അയയ്‌ക്കാനും അവ സുരക്ഷിതമായി സംരക്ഷിക്കാനും ഇതിലൂടെ കഴിയും.
advertisement
‘മെസേജ് യുവർസെൽഫ്’ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?ആദ്യം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക. അപ്‌ഡേറ്റ് ചെയ്ത ശേഷം മെസേജ് യുവർ സെൽഫ് എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാനാകും. ഈ ഫീച്ചർ ഉപയോഗിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
- വാട്ട്സ്ആപ്പ് തുറക്കുക
നിങ്ങളുടെ ഫോണിന്റെ സ്‌ക്രീനിന്റെ താഴെ വലതുവശത്തുള്ള മെസേജ് ഐക്കണിൽ ക്ലിക്ക് ചെയ്യുക
advertisement
പുതിയ വാട്ട്‌സ്ആപ്പ് ഫീച്ചറിൽ സന്തോഷം പ്രകടിപ്പിച്ച് പല ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇത് വളരെ ഉപയോഗപ്രദമാകുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
advertisement
5,000 പേർക്ക് ഒരേസമയം അറിയിപ്പുകൾ നൽകാൻ കഴിയുന്ന ‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചർ കമ്പനി ഈ മാസമാദ്യം അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചർ ഇന്ത്യൻ ഉപയോക്താക്കൾക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഒരു കമ്മ്യൂണിറ്റിയിൽ പരമാവധി 50 ഗ്രൂപ്പുകളെയാണ് ഉൾപ്പെടുത്താൻ കഴിയുക. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങൾക്കും ഒരുമിച്ച് ലഭിക്കേണ്ട സന്ദേശം അയക്കാൻ ഇതേ കമ്മ്യൂണിറ്റിയിൽ തന്നെ അനൗൺസ്മെന്റ് ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും എന്നതാണ് സവിശേഷത.
‘വാട്സ്ആപ്പ് കമ്മ്യൂണിറ്റീസ്’ ഫീച്ചർ ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ ഏറ്റവും പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്യണം. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തതിനുശേഷം, വാട്സാപ്പിന് മുകളിലെ പച്ച നിറത്തിലുള്ള ബാറിൽ കമ്മ്യൂണിറ്റീസ് എന്ന ഓപ്ഷൻ തുറക്കുക. ഇതിൽ സ്റ്റാർട്ട് യുവർ കമ്മ്യൂണിറ്റി ടാപ്പ് ചെയ്ത് കമ്മ്യൂണിറ്റിയുടെ പേരും കുറിപ്പും ചിത്രവും നൽകാവുന്നതാണ്. തുടർന്ന്, അഡ്മിന്മാരായ വാട്സ്ആപ്പ് ഗ്രൂപ്പുകൾ തിരഞ്ഞെടുത്ത് ഒരേ സ്വഭാവമുള്ള കമ്മ്യൂണിറ്റികൾ രൂപീകരിക്കാവുന്നതാണ്. കമ്മ്യൂണിറ്റി വീണ്ടും തുറക്കുമ്പോൾ പച്ച നിറത്തിൽ പ്രത്യക്ഷപ്പെടുന്ന സ്പീക്കർ ഐക്കൺ ക്ലിക്ക് ചെയ്താൽ കമ്മ്യൂണിറ്റിയിൽ ചേർത്ത എല്ലാ ഗ്രൂപ്പുകളിലേക്കും ഒരുമിച്ച് സന്ദേശം അയക്കാൻ സാധിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2022 9:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
സ്വന്തം വാട്സ്അപ്പ് നമ്പറിലേയ്ക്ക് സ്വയം സന്ദേശം അയയ്ക്കാം; പുത്തൻ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു?