ജാഗ്രത; ബാണാസുര ഡാം നാലാമത്തെ ഷട്ടർ അഞ്ചുമണിക്ക് തുറക്കും
Last Updated:
പരിസരവാസികൾ പുഴയിൽ ഇറങ്ങുവാൻ പാടില്ലെന്നും ഇരുകരകളിലും ഉള്ള താമസക്കാർ അതീവജാഗ്രത പാലിക്കണമെന്നും ജാഗ്രതാനിർദ്ദേശത്തിൽ പറയുന്നു.
കൽപറ്റ: വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ ബാണാസുര സാഗർ അണക്കെട്ടിന്‍റെ നാലാമത്തെ ഷട്ടർ ഇന്ന് (27.8.19) വൈകുന്നേരം അഞ്ചുമണിക്ക് തുറക്കും. ബാണാസുര സാഗർ അണക്കെട്ട് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ ആണ് ജാഗ്രതാനിർദ്ദേശം
നൽകിയിരിക്കുന്നത്.
അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലിന് മുകളിൽ ഉയരാതിരിക്കാൻ, കൂടുതലായി ഒഴുകിയെത്തുന്ന മഴവെള്ളം കരമാൻ തോട്ടിലേക്ക് ഒഴുക്കി വിടേണ്ടതുണ്ട്. അതിനാൽ
27.8.19 ന് വൈകുന്നേരം 5.0PM മണി മുതൽ ബാണാസുര സാഗർ അണക്കെട്ടിന്‍റെ നാലാമത്തെ ഷട്ടർ 10 സെന്‍റി മീറ്റർ തുറന്ന് ജലം മിതമായ തോതിൽ പുറത്തേക്ക് ഒഴുക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്നും ജാഗ്രതാനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
advertisement
നാലാമത്തെ ഷട്ടർ കൂടി തുറക്കുമ്പോൾ നീരൊഴുക്ക് സെക്കൻഡിൽ 25.5 ക്യുബിക് മീറ്റർ എന്നതിൽ നിന്ന് സെക്കൻഡിൽ 34.0 ക്യുബിക് മീറ്റർ ആയി വർദ്ധിക്കും. ഈ സാഹചര്യത്തിൽ കരമാൻ തോട്ടിലെ ജലനിരപ്പ് നിലവിൽ ഉള്ളതിനേക്കാൾ 10 സെൻറീമീറ്റർ മുതൽ 15 സെൻറീമീറ്റർ വരെ വർദ്ധന ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇക്കാരണത്താൽ പരിസരവാസികൾ പുഴയിൽ ഇറങ്ങുവാൻ പാടില്ലെന്നും ഇരുകരകളിലും ഉള്ള താമസക്കാർ അതീവജാഗ്രത പാലിക്കണമെന്നും ജാഗ്രതാനിർദ്ദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 27, 2019 4:08 PM IST