Fuel price | നികുതി വർധനവ് വിനയായോ? സംസ്ഥാനത്ത് ഇന്ധന ഉപയോഗം കുറയുന്നുവെന്ന് റിപ്പോർട്ട്

Last Updated:

വിലവർദ്ധനവിനെ തുടർന്ന് ഇന്ധന ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായി എന്ന് റിപ്പോർട്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സാമൂഹിക സുരക്ഷാ നികുതി എന്ന പേരിൽ 2023 ഏപ്രിൽ ഒന്ന് മുതൽ ഇന്ധനത്തിന് മേൽ രണ്ടു രൂപ അധികം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം തിരിച്ചടിയായേക്കും. വിലവർദ്ധനവിനെ തുടർന്ന് ഇന്ധന ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായി എന്ന് റിപ്പോർട്ട്. ടാക്സ് ഇനത്തിൽ ഇതുവഴി നഷ്‌ടമുണ്ടായി കഴിഞ്ഞു എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് പടിപടിയായി മാറുന്നതിനൊപ്പം സ്വകാര്യ വാഹനങ്ങളുടെ ഇന്ധന ഉപഭോഗം കുറയുന്നതും അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിലകുറഞ്ഞ ഡീസൽ അടിക്കുന്ന ചരക്ക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രവണതയുമാണ് വിൽപ്പനയിലെ ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. സെസ് ഏർപ്പെടുത്തിയതോടെ അന്തർസംസ്ഥാന ചരക്ക് വാഹനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ തുടങ്ങി. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (KSRTC) ബസുകൾ പോലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ധനമാണ് തിരഞ്ഞെടുക്കുന്നത്.
രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:
advertisement
ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ, ഡീസൽ ലിറ്ററിന് 89.62 രൂപ
ചെന്നൈ: പെട്രോൾ ലിറ്ററിന് 102.73 രൂപ, ഡീസൽ ലിറ്ററിന് 94.33 രൂപ
കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ, ഡീസൽ ലിറ്ററിന് 92.76 രൂപ
മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ, ഡീസൽ ലിറ്ററിന് 94.27 രൂപ
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ
ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ
advertisement
ഭോപ്പാൽ: പെട്രോൾ ലിറ്ററിന് 108.65 രൂപ, ഡീസൽ ലിറ്ററിന് 93.90 രൂപ
ഗാന്ധിനഗർ: പെട്രോൾ ലിറ്ററിന് 96.63 രൂപ, ഡീസൽ ലിറ്ററിന് 92.38 രൂപ
ഹൈദരാബാദ്: പെട്രോൾ ലിറ്ററിന് 109.66 രൂപ, ഡീസൽ ലിറ്ററിന് 97.82 രൂപ
തിരുവനന്തപുരം: പെട്രോൾ ലിറ്ററിന് 109.73 രൂപ, ഡീസൽ: ലിറ്ററിന് 97.20 രൂപ.
Summary: The rise in social security cess in Kerala has inversely affected petrol sales in the state. The government imposed a Rs 2 cess with effect from April 1, 2023. Motorists are conveniently switching over to electric vehicles and inter-state buses choosing fuel sold in neighbouring states, report says
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Fuel price | നികുതി വർധനവ് വിനയായോ? സംസ്ഥാനത്ത് ഇന്ധന ഉപയോഗം കുറയുന്നുവെന്ന് റിപ്പോർട്ട്
Next Article
advertisement
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സാഹസികമായി രക്ഷപെടുത്തി സുരക്ഷാ ഉദ്യോഗസ്ഥൻ
  • മക്കയിലെ ഗ്രാൻഡ് മോസ്കിൽ ജീവനൊടുക്കാൻ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ സാഹസികമായി രക്ഷപ്പെടുത്തി

  • രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും ചാടിയയാളും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

View All
advertisement