advertisement

അറിയാമോ ഇന്ത്യയില്‍ 10,000 രൂപയുടെ നോട്ട് നിലവിലുണ്ടായിരുന്ന കാലം?

Last Updated:

സാധാരണ പൗരന്മാര്‍ക്ക് വളരെ വിരളമായാണ് ഈ നോട്ടുകള്‍ ലഭിച്ചിരുന്നത്

10,000 രൂപാ നോട്ട്
10,000 രൂപാ നോട്ട്
സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പ് ഇന്ത്യയില്‍ 5000, 10,000 രൂപാ നോട്ടുകള്‍ നിലവിലുണ്ടായിരുന്നുവെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ?
1938ലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി 10,000 രൂപാ നോട്ട് പുറത്തിറക്കിയത്. വ്യവസായികളും വ്യാപാരികളുടെ വലിയ ഇടപാടുകള്‍ക്കു വേണ്ടിയാണ് ഈ നോട്ട് കൂടുതലായും ഉപയോഗിച്ചിരുന്നത്. സാധാരണ പൗരന്മാര്‍ക്ക് വളരെ വിരളമായാണ് ഈ നോട്ടുകള്‍ ലഭിച്ചിരുന്നത്.
എന്നാല്‍, 1946 ജനുവരിയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 10,000 രൂപാ നോട്ടകള്‍ പിന്‍വലിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് പൂഴ്ത്തിവയ്പ്പ് വര്‍ധിച്ചതും കള്ളപ്പണ ഇടപാടുകള്‍ കുറയ്ക്കുന്നതിനും വേണ്ടിയായിരുന്നു ഇത്.
എന്നാല്‍, ഇതിന് ശേഷം 1954ല്‍ 10,000 രൂപാ നോട്ടുകള്‍ വീണ്ടും വിനിമയത്തില്‍ വന്നു. 5000 രൂപാ നോട്ടുകള്‍ക്കൊപ്പം ഇതും രാജ്യമെമ്പാടും ഉപയോഗിച്ച് വന്നു.
advertisement
10000 നോട്ട് റദ്ദാക്കാന്‍ കാരണമെന്ത്?
സ്വാതന്ത്ര്യത്തിന് ശേഷം 1978ല്‍ 10000 രൂപാ നോട്ട് കേന്ദ്രസര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. ഇതിനൊപ്പം 5000 രൂപാ നോട്ടും നിരോധിച്ചു. അക്കാലത്തും ഈ നോട്ടുകള്‍ സാധാരണക്കാരായ ആളുകള്‍ക്കിടയില്‍ അത്ര പ്രചാരത്തില്‍ ഉണ്ടായിരുന്നില്ല. വ്യാപാരവും മറ്റുമായി ബന്ധപ്പെട്ട് വലിയ ഇടപാടുകള്‍ക്കായിരുന്നു അവ ഉപയോഗിച്ചിരുന്നത്. എന്നാല്‍, കള്ളപ്പണ ഇടപാടുകള്‍ക്ക് ഇവ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന ആശങ്ക നിലനിന്നിരുന്നു.
അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയാണ് 10000, 5000 രൂപാ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. സാമ്പത്തിക ക്രമക്കേടും വന്‍തുകകളുടെ അനധികൃത ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഈ നോട്ട് നിരോധനത്തിന്റെ ആഘാതം താരതമ്യേന ചെറുതായിരുന്നു.
advertisement
1976 മാര്‍ച്ച് 31 വരെ പ്രചാരത്തിലുള്ള മൊത്തം പണത്തിന്റെ അളവ് 7144 കോടി രൂപയായിരുന്നു. ഇതില്‍ 1000 രൂപാ നോട്ടുകളുടെ മൂല്യം 87.97 കോടി രൂപയായിരുന്നു. ഇത് മൊത്തം പ്രചാരത്തിലുള്ള പണത്തിന്റെ 1.2 ശതമാനം മാത്രമെ ഉണ്ടായിരുന്നുള്ളൂ. 5000 രൂപാ നോട്ടുകളുടെ മൂല്യം 22.90 കോടി രൂപയും 1260 നോട്ടുകള്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന 10000 രൂപാ നോട്ടുകളുടെ മൂല്യം 1.26 കോടി രൂപയുമായിരുന്നു. ഈ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ ആകെ മൂല്യം മൊത്തത്തിലുള്ള കറന്‍സിയുടെ 2 ശതമാനത്തില്‍ താഴെ മാത്രമാണ് വരുന്നത്.
advertisement
അടുത്തിടെ 5000 രൂപാ നോട്ടുകളും 10000 രൂപാ നോട്ടുകളും വീണ്ടും പുറത്തിറക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
2016ല്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ 2000 രൂപാ നോട്ടുകള്‍ പുറത്തിറക്കിയത്. നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ പണത്തിന്റെ ദൗര്‍ലഭ്യം കുറയ്ക്കുന്നതിന് വേണ്ടിയാണ് 2000 രൂപാ നോട്ടുകള്‍ പുറത്തിറക്കിയതെന്നാണ് അന്നത്തെ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയത്. എന്നാല്‍ 2023 മേയ് 19ന് 2000 രൂപാ നോട്ടുകളും പിന്‍വലിക്കുകയാണെന്ന് ആര്‍ബിഐ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
അറിയാമോ ഇന്ത്യയില്‍ 10,000 രൂപയുടെ നോട്ട് നിലവിലുണ്ടായിരുന്ന കാലം?
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement