വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം നിക്ഷേപിച്ച് വലിയൊരു തുക സമ്പാദിക്കാനുള്ള അവസരം തേടുന്ന എല്ലാവർക്കുമായി പോസ്റ്റ് ഓഫീസ് ബാങ്ക് ഒരു നൂതനപദ്ധതി അവതരിപ്പിക്കുകയാണ്.
പോസ്റ്റ് ഓഫീസിന്റെ ‘ഗ്രാം സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് സ്കീം’ പ്രകാരം, ഒരു ബാങ്ക് ഉപഭോക്താവ് പ്രതിദിനം 95 രൂപ മുതൽമുടക്കിയാല്‍ പദ്ധതിയുടെ കാലാവധി അവസാനിക്കുമ്പോള്‍ 14 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുന്നതാണ്.
മച്യുരിറ്റി കാലാവധി പൂർത്തിയാക്കുമ്പോള്‍ ഒരു നിശ്ചിത തുക, ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസിൽ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ എന്നിവ നൽകുന്ന ഒരു എൻഡോവ്‌മെൻറ് പ്ലാനാണ് 'ഗ്രാമ സുമംഗൽ റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് സ്കീം'.
കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി; അന്താരാഷ്ട്ര യോഗ ദിനം ആഘോഷമാക്കി ടൈംസ് സ്ക്വയർ
സമയാസമയങ്ങളിൽ പണം ആവശ്യമുള്ള എല്ലാവർക്കും ഈ പദ്ധതി വളരെ പ്രയോജനകരമാണ്. ഈ സ്കീമിൽ, കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് മൂന്ന് തവണ പണം തിരികെ ലഭിക്കുകയും ചെയ്യും. ഈ സ്കീം പ്രകാരം പരമാവധി 10 ലക്ഷം രൂപ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുമുണ്ട്.
1995ൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച അഞ്ച് ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പദ്ധതികളിൽ ഒന്നാണ് ഈ പദ്ധതി.
ഗ്രാമ സുമംഗൽ സ്കീം 15 വർഷവും 20 വർഷവും ദൈര്‍ഘ്യമുള്ള രണ്ട് സ്കീമുകളായി ലഭ്യമാണ്. ഈ പോളിസികൾ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 19 വയസ്സാണ്. 15 വർഷത്തെ പോളിസി ലഭിക്കുന്നതിനുള്ള പരമാവധി പ്രായം 45 വയസും 20 വർഷത്തെ പോളിസിക്ക് പരമാവധി പ്രായം 40 വയസ്സുമാണ്.
15 വർഷത്തെ പോളിസിയിൽ, 6 വർഷം, 9 വർഷം, 12 വർഷം എന്നിങ്ങനെ കാലാവധി പൂർത്തിയാകുമ്പോൾ ഒരു ബാങ്ക് ഉപഭോക്താവിന് മൊത്തം അഷ്വേർഡ് തുകയുടെ 20 ശതമാനം മണി - ബാക്ക് ആയി ലഭിക്കും. ബോണസ് ഉൾപ്പെടെ ബാക്കി 40 ശതമാനം പണം മെച്യൂരിറ്റി പിരീഡ് പൂർത്തിയാകുമ്പോൾ ബോണസ് ഉൾപ്പെടെ ഉപഭോക്താവിന് ലഭിക്കുകയും ചെയ്യും.
ഇതാണ് കേരളം; അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; നാലു മാസത്തിനിടെ 1080 ഗാർഹിക പീഡനക്കേസുകൾ
20 വർഷത്തെ പോളിസിയിൽ, എട്ടു വർഷം, 12 വർഷം, 16 വർഷം എന്നിങ്ങനെ കാലാവധി പൂർത്തിയാകുമ്പോൾ ബാങ്ക് ഉപഭോക്താവിന് മൊത്തം അഷ്വേർഡ് തുകയുടെ 20 ശതമാനം മണി - ബാക്ക് ആയി ലഭിക്കും. ബാക്കി 40 ശതമാനം പണം മെച്യൂരിറ്റി പിരീഡ് പൂർത്തിയാകുമ്പോൾ ബോണസ് ഉൾപ്പെടെ ഉപഭോക്താവിന് ലഭിക്കുകയും ചെയ്യും.
25 വയസുള്ള ഒരു ബാങ്ക് ഉപഭോക്താവ് 20 വർഷത്തേക്ക് ഏഴു ലക്ഷം രൂപ അഷ്വേർഡ് തുകയ്ക്ക് ഈ പോളിസി എടുക്കുകയാണെങ്കിൽ, അയാൾക്ക് പ്രതിമാസം 2,853 രൂപ പ്രീമിയം അടക്കേണ്ടതാണ്. അതായത് പ്രതിദിനം ഏകദേശം 95 രൂപ അടയ്ക്കണമെന്നർത്ഥം.
8, 12, 16 വർഷങ്ങളിൽ ഉപഭോക്താവിന് യഥാക്രമം 1.4 - 1.4 ലക്ഷം രൂപ ലഭിക്കും. ഇരുപതാം വർഷാവസാനം, അയാൾക്ക് / അവൾക്ക് 2.8 ലക്ഷം രൂപ അഷ്വേർഡ് തുകയായി ലഭിക്കും.
ഈ പദ്ധതി പ്രകാരം ആയിരത്തിന് വാർഷിക ബോണസ് 48 രൂപയാണ്. അതിനാൽ 7 ലക്ഷം രൂപയുടെ വാർഷിക ബോണസ് 33600 രൂപയാണ് ലഭിക്കുന്നത്. 20 വർഷത്തേക്കുള്ള ബോണസ് 6.72 ലക്ഷം രൂപയായിരിക്കും. 20 വർഷത്തിനുള്ളിൽ ഉപഭോക്താവിന് മൊത്തം 13.72 ലക്ഷം രൂപ ലഭിക്കും. ഇതിൽ 4.2 ലക്ഷം രൂപ ഈ കാലയളവിനുള്ളില്‍ത്തന്നെ പണമായി തിരികെ ലഭിക്കുകയും 9.52 ലക്ഷം രൂപ മെച്യുരിറ്റി സമയത്ത് നൽകുകയും ചെയ്യും. എന്താ.. കേട്ടിട്ടിട്ട് സൂപ്പറാണെന്ന് തോന്നുന്നില്ലേ?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Insurance policy, Life Insurance Corporation of India (LIC), Post Office