ഇന്റർഫേസ് /വാർത്ത /World / കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി; അന്താരാഷ്ട്ര യോഗ ദിനം ആഘോഷമാക്കി ടൈംസ് സ്ക്വയർ

കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി; അന്താരാഷ്ട്ര യോഗ ദിനം ആഘോഷമാക്കി ടൈംസ് സ്ക്വയർ

Image Credit: IANS

Image Credit: IANS

യോഗയ്ക്ക് അയ്യായിരത്തോളം വർഷങ്ങൾ നീണ്ട പാരമ്പര്യമുണ്ട്. ഇത് മനസ്സിനെയും ശരീരത്തെയും ഞൊടിയിടയിൽ മികച്ചതാക്കി മാറ്റുന്നു. ദിവസവും വ്യായാമങ്ങളും മറ്റ് ജിം വർക്കൗട്ടുകളും ചെയ്യുമ്പോൾ പലർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്.

കൂടുതൽ വായിക്കുക ...
  • Share this:

 ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഞായറാഴ്ച ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ആരോഗ്യകരമായ മനസും ശരീരവും വളർത്തിയെടുക്കുന്ന പുരാതന ഇന്ത്യൻ കലയുടെ പ്രകടനമായിരുന്നു അത്. വേനൽക്കാലത്തിന് ആരംഭം കുറിക്കുന്ന ദിനത്തിന്റെ ആഘോഷങ്ങൾ ഞായറാഴ്ച ആയതിനാലാണ് യോഗ ദിനവും അന്നേദിവസം ആഘോഷിച്ചു. അതേസമയം, തിങ്കളാഴ്ചയാണ് യു എൻ വെർച്വൽ യോഗ ദിനം ആചരിച്ചത്.

2014 ജൂൺ 21നാണ് യുഎൻ പൊതുസഭ 177 രാജ്യങ്ങളുടെ പിന്തുണയോടെ അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ കോൺസുലേറ്റ് ജനറലും ടൈംസ് സ്ക്വയർ അലയൻസും സംഘടിപ്പിച്ച 'മൈൻഡ് ഓവർ മാഡ്നെസ് യോഗ' പ്രകടനങ്ങളിൽ മൂവായിരത്തിലധികം ആളുകൾ പങ്കെടുത്തു. യോഗ എന്നത് ഒരു സാർവത്രിക ആശയവും ചിന്തയും സാർവത്രിക പ്രവർത്തനവും ആണെന്ന് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യയുടെ കോൺസൽ ജനറലായ രന്ധീർ ജയ്‌സ്വാൾ പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നും വിവിധ സംസ്കാരങ്ങളും ഉള്ള ആളുകൾ ഇവിടെ ആഘോഷങ്ങൾക്കായി ഒന്നിക്കുന്നുവെന്നും അതിനാൽ ഇത്തരത്തിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുവാൻ ന്യൂയോർക്ക് സ്ക്വയറിനെക്കാൾ മികച്ചതായി മറ്റ് സ്ഥലങ്ങൾ കണ്ടെത്താൻ സാധിക്കുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Explained | ബംഗാൾ വിഭജിക്കണമെന്ന ആവശ്യവുമായി ബിജെപി എംപിമാർ

ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ ഈ വർഷത്തെ ആഗോള പ്രമേയമായ യോഗ ഫോർ വെൽനസ് (ആരോഗ്യത്തിന് യോഗ) അനുസരിച്ച് നടത്തപ്പെട്ട പരിപാടിയിൽ ട്രൈബ്സ് ഇന്ത്യ തുടങ്ങി മറ്റു ഇന്ത്യൻ കമ്പനികൾ ആരോഗ്യ, ആയുർവേദ, പ്രകൃതി അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. പരിചയസമ്പന്നരായ യോഗികൾക്കും ആദ്യമായി യോഗ പരിശീലിക്കുന്നവർക്കും ഒരുപോലെ യോഗയെ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ ഈ പരിപാടി അവസരമൊരുക്കി. ഒരു സൗജന്യ യോഗ ക്ലാസ്സിൽ പങ്കെടുക്കാനുമുള്ള അവസരം ദിവസം മുഴുവൻ നീണ്ടുനിന്ന യോഗ ആഘോഷം വാഗ്ദാനം ചെയ്തു. രാവിലെ 7.30 ന് ആരംഭിച്ച് ആഘോഷങ്ങൾ രാത്രി 8 മണി വരെ തുടർന്നു. ഇത് ഇന്റർനെറ്റിൽ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു.

Explained | ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയത്തെ കുറിച്ച് അറിയേണ്ടതെല്ലാം

യോഗയ്ക്ക് അയ്യായിരത്തോളം വർഷങ്ങൾ നീണ്ട പാരമ്പര്യമുണ്ട്. ഇത് മനസ്സിനെയും ശരീരത്തെയും ഞൊടിയിടയിൽ മികച്ചതാക്കി മാറ്റുന്നു. ദിവസവും വ്യായാമങ്ങളും മറ്റ് ജിം വർക്കൗട്ടുകളും ചെയ്യുമ്പോൾ പലർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. യോഗ ശീലമാക്കുന്നത് വഴി ശാരീരിക വഴക്കം നേടിയെടുക്കാൻ സാധിക്കുകയും മറ്റു വ്യായാമങ്ങൾ ചെയ്യുന്നത് കൂടുതൽ ആയാസരഹിതമാക്കി മാറ്റാൻ സാധിക്കുകയും ചെയ്യുന്നു. ശരീരം ബലപ്പെടുത്താനും വഴക്കമുള്ളതാക്കി രൂപപ്പെടുത്തിയെടുക്കാനും മാത്രമുള്ള ഒരു പ്രക്രിയയല്ല യോഗ. മറിച്ച്, ശരീരത്തെയും മനസ്സിനെയും പരസ്പരം ഏകോപിക്കുക എന്നത് കൂടി യോഗയിലൂടെ സാധ്യമാണ്. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതോടൊപ്പം ശ്വസന പ്രക്രിയ സന്തുലിതമാക്കുന്നതിനും മനസ്സിനെ നിയന്ത്രണവിധേയമാക്കുന്നതിനും യോഗ പരിശീലിക്കുന്നതിലൂടെ കഴിയും.

First published:

Tags: Goat yoga, International Yoga Day 2020, International Yoga Day 2021, Yoga