Thiruvonam Bumper: തിരുവോണം ബംപർ നറുക്കെടുപ്പിന് 9 ദിവസം; ഇതുവരെ വിറ്റത് 56 ലക്ഷം ടിക്കറ്റുകൾ; ഖജനാവിലേക്കെത്തിയത് 283 കോടി
- Published by:Rajesh V
- news18-malayalam
Last Updated:
തിരുവോണം ബംപർ ടിക്കറ്റ് വില 500 രൂപയാണ്. ഈ മാസം 27ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപന 56 ലക്ഷം കവിഞ്ഞു. പുറത്തിറങ്ങി 50 ദിവസം കൊണ്ട് നടന്നത് റെക്കോഡ് വിൽപനയാണ്. ഇതുവരെ 56,67,570 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. നറുക്കെടുപ്പിന് ഇനി 9 ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. പതിവുപോലെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുള്ളത്. ജില്ലയിൽ 10,66,720 ടിക്കറ്റുകൾ വിറ്റതായി കണക്കുകൾ പറയുന്നു.
ഈ വർഷത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ജൂലൈ 28-നാണ് നിർവഹിച്ചത്. ടിക്കറ്റ് വില 500 രൂപയാണ്. ഈ മാസം 27 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കും.
സമ്മാന ഘടന
ഒന്നാം സമ്മാനം: 25 കോടി രൂപ
രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്
മൂന്നാം സമ്മാനം: 50 ലക്ഷം രൂപ വീതം 20 പേർക്ക്
advertisement
നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പരമ്പരകൾക്ക്
കേരളത്തിൽ നിന്നുള്ളവർ മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഓണം ബംപറിനോട് വലിയ താൽപര്യമുണ്ട്. രണ്ട് തവണയാണ് കേരളത്തിന് പുറത്തുള്ളവർക്ക് ഓണം ബംപർ സമ്മാനം ലഭിച്ചിട്ടുള്ളത്.
Summary: The Sales of the Kerala Lottery Department's Thiruvonam Bumper lottery ticket have surpassed 56 lakh. This marks a record-breaking sale within just 50 days of its release. So far, 56,67,570 tickets have been sold, with only 9 days remaining until the draw.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 18, 2025 10:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Thiruvonam Bumper: തിരുവോണം ബംപർ നറുക്കെടുപ്പിന് 9 ദിവസം; ഇതുവരെ വിറ്റത് 56 ലക്ഷം ടിക്കറ്റുകൾ; ഖജനാവിലേക്കെത്തിയത് 283 കോടി