COVID 19 | തകർന്നുവീണ് ഇന്ത്യൻ ഓഹരി വിപണി; വ്യാപാരം 45 മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
സെന്‍സെക്‌സ് 3090 പോയന്റ് നഷ്ടത്തില്‍ 29687ലും നിഫ്റ്റി 966 പോയന്റ് താഴ്ന്ന് 8624ലിലുമെത്തി
ബെംഗളൂരു: കോവിഡ് ബാധയെ തുടർന്ന് ആഗോള ഓഹരി വിപണികൾ തകർച്ചയെ നേരിടുമ്പോൾ തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണിയും. സെന്‍സെക്‌സിൽ ആദ്യമിനിറ്റില്‍ തന്നെ കുറഞ്ഞത് 3000 പോയിന്റ്. ഓഹരി വിപണിയില്‍ ഇതിനു മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തകര്‍ച്ചയാണ് നേരിടുന്നത്. സെന്‍സെക്‌സ് 3090 പോയന്റ് നഷ്ടത്തില്‍ 29687ലും നിഫ്റ്റി 966 പോയന്റ് താഴ്ന്ന് 8624ലിലുമെത്തി. കനത്ത ഇടിവിനെതുടര്‍ന്ന് 45 മിനിറ്റ് നേരം വ്യാപാരം നിര്‍ത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 74.40 നിലവാരത്തിലേയ്ക്ക് താഴ്ന്നു.
ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍മാത്രമാണ് നേട്ടത്തിലുള്ളത്. 1400 ഓഹരികള്‍ നഷ്ടത്തിലാണ്. ലോവര്‍ സര്‍ക്യൂട്ട് ഭേദിക്കുന്നത് 12 വര്‍ഷത്തിനിടെ ഇതാദ്യം. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്, ഗെയില്‍, ടെക് മഹീന്ദ്ര, ടിസിഎസ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, എസ്ബിഐ, ഐടിസി, ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ കനത്ത നഷ്ടത്തിലാണ്.
BEST PERFORMING STORIES:ബിഗ് ബോസ്: ഡോ: രജിത് കുമാർ അറസ്റ്റിലായേക്കും [PHOTOS]Covid 19 തൃശൂരിൽ രോഗിയുമായി ഇടപെട്ട പഞ്ചായത്ത് അംഗങ്ങൾ നിരീക്ഷണത്തിൽ [NEWS]COVID 19| COVID 19 | ഷോപ്പിംഗ് മാളുകളിൽ തെർമൽ ഡിറ്റക്ടർ സ്ഥാപിച്ച് അബുദാബി [NEWS]
ഇന്ത്യൻ ഓഹരി വിപണിയിൽ നാലുദിവസം കൊണ്ട് 30 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് നിലവില്‍ വന്ന ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്. അമേരിക്കന്‍ -യൂറോപ്യന്‍ വിപണിയുടെ തകര്‍ച്ചയ്ക്കു പിന്നാലെയാണ് ഇന്ത്യൻ ഓഹരി വിപണികളും കൂപ്പുകുത്തിയത്. ഒരാഴ്ചയ്ക്കിടെ മാത്രം 8000 പോയിന്റാണ് നഷ്ടമായത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 13, 2020 10:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
COVID 19 | തകർന്നുവീണ് ഇന്ത്യൻ ഓഹരി വിപണി; വ്യാപാരം 45 മിനിറ്റ് നേരത്തേക്ക് നിർത്തിവെച്ചു