Union Budget 2022| രാജ്യത്ത് 5ജി സേവനം ഉടൻ; ലേലം ഈവർഷമെന്ന് ധനമന്ത്രി നിർമല സീതാരാമൻ
- Published by:Rajesh V
- news18-malayalam
Last Updated:
രാജ്യത്തുടനീളമുള്ള മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കും ഇന്റർനെറ്റ് സമ്പദ്‌വ്യവസ്ഥയെ ഫലപ്രദമായി വികസിപ്പിക്കുന്നതിനുമായി 5G സേവനങ്ങളുടെ വ്യാപനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ധനമന്ത്രി ഊന്നിപ്പറഞ്ഞു.
ന്യൂഡൽഹി: 2022-2023 സാമ്പത്തിക വർഷത്തിൽ സർക്കാർ 5G ടെലികോം സേവനങ്ങൾ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ (Union Budget 2022) ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman). ഇതിനുള്ള സ്പെക്‌ട്രം ലേലം 2022-23 സാമ്പത്തിക വർഷത്തിൽ നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളമുള്ള മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കും ഇന്റർനെറ്റ് സമ്പദ്‌വ്യവസ്ഥയെ ഫലപ്രദമായി വികസിപ്പിക്കുന്നതിനുമായി 5G സേവനങ്ങളുടെ വ്യാപനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ധനമന്ത്രി ഊന്നിപ്പറഞ്ഞു.
2022-ൽ ഇന്ത്യയിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള 13 നഗരങ്ങൾക്ക് തുടക്കത്തിൽ 5G ലഭിക്കുമെന്നാണ് പ്രസ്താവനയിൽ പറഞ്ഞിരുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവയാണ് ഈ 13 നഗരങ്ങൾ.
advertisement
റിലയൻസ് ജിയോ, എയർടെൽ, വി (വോഡഫോൺ ഐഡിയ) തുടങ്ങിയ മൂന്ന് മുൻനിര ടെലികോം ഓപ്പറേറ്റർമാരും ഈ നഗരങ്ങളിൽ ഇതിനകം തന്നെ ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
2018-ൽ എട്ട് ഏജൻസികളുമായി സഹകരിച്ച് ടെലികോം മന്ത്രാലയം തദ്ദേശീയ 5ജി ടെസ്റ്റ് ബെഡ് പ്രോജക്റ്റ് ആരംഭിച്ചിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ബോംബെ, IIT ഡൽഹി, ഐഐടി ഹൈദരാബാദ്, ഐഐടി മദ്രാസ്, ഐഐടി കാൺപൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബാംഗ്ലൂർ, സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് & റിസർച്ച് (സമീർ), സെന്റർ ഓഫ് എക്‌സലൻസ് ഇൻ വയർലെസ് ടെക്‌നോളജി (CEWiT) എന്നിവയായിരുന്നു ഈ ഏജൻസികൾ.
advertisement
Also Read- Union Budget 2022 | 'വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍'; ഡിജിറ്റല്‍ സര്‍വകലാശാലകള്‍ യാഥാര്‍ഥ്യമാക്കും
കരുതൽ വില, ബാൻഡ് പ്ലാൻ, ബ്ലോക്ക് വലുപ്പം, ലേലം ചെയ്യേണ്ട സ്‌പെക്‌ട്രത്തിന്റെ അളവ്, 526-698 മെഗാഹെർട്‌സിലെ ലേലത്തിന്റെ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് (IMT)/ 5G യ്‌ക്കായി തിരിച്ചറിഞ്ഞ സ്‌പെക്‌ട്രത്തിന്റെ ലേലത്തിനായി ട്രായി തയാറെടുക്കുകയാണ്. 700 MHZ, 800 MHZ, 900 MHZ, 1800 MHZ, 2100 MHZ, 2300 MHZ, 2500 MHZ, 3300-3670 MHZ, 24.25-28.5 GHZ എന്നിവയാണ് 5ജി ബാൻഡുകൾ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2022 1:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2022| രാജ്യത്ത് 5ജി സേവനം ഉടൻ; ലേലം ഈവർഷമെന്ന് ധനമന്ത്രി നിർമല സീതാരാമൻ