Budget 2024: മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ തിരികെ വാങ്ങുമ്പോഴുള്ള 20 ശതമാനം ടിഡിഎസ് നിരക്ക് പിന്‍വലിച്ചു

Last Updated:

കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെയാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്

മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ തിരികെ വാങ്ങുമ്പോള്‍ ബാധകമായ 20 ശതമാനം ടിഡിഎസ് പിന്‍വലിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. കേന്ദ്ര ബജറ്റ് പ്രസംഗത്തിനിടെയാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
2024ലെ ധനകാര്യ ബില്ലിലെ 55-ാം ക്ലോസ്, ആദായനികുതി നിയമത്തിലെ 194എഫ് സെക്ഷന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ അല്ലെങ്കില്‍ യുടിഐ (യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ) വഴി യൂണിറ്റുകള്‍ തിരികെ വാങ്ങുമ്പോള്‍ ഉള്ള നിരക്ക് സംബന്ധിച്ച കാര്യങ്ങളാണ് ഈ വകുപ്പില്‍ പ്രതിപാദിച്ചിട്ടുള്ളത്.
ഈ ഭേദഗതി 2024 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ 2020ലെ ബജറ്റ് അവതരണത്തിനിടെ ധനകാര്യ നിയമത്തില്‍ 194കെ വകുപ്പ് ഉള്‍പ്പെടുത്താന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദ്ദേശിച്ചിരുന്നു. മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ അടച്ച തുകയുടെ കിഴിവുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് ഈ വകുപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
advertisement
Summary: Finance Minister Nirmala Sitharaman announced that 20 per cent TDS applicable on the repurchase of mutual fund units will be withdrawn.
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2024: മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ തിരികെ വാങ്ങുമ്പോഴുള്ള 20 ശതമാനം ടിഡിഎസ് നിരക്ക് പിന്‍വലിച്ചു
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement