Budget 2024: ഇനി സ്വര്‍ണം, വെള്ളി,പ്ലാറ്റിനം വിലകുറയും; തീരുവ കുറച്ചു

Last Updated:

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായാണ് കുറച്ചത്.

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിയ്ക്കും പ്ലാറ്റിനത്തിനും വിലകുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ് കേന്ദ്ര ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതിനൊപ്പം മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും തുണിത്തരങ്ങൾക്കും ലെതർ ഉത്പന്നങ്ങൾക്കും വില കാര്യമായി കുറയും. ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെയാണ് ഇവയ്ക്ക് വില കുറയുന്നത്. കാൻസർ ചികിത്സയ്ക്കുള്ള മൂന്നുമരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.
6 വർഷത്തിനുള്ളിൽ മൊബൈൽ ഫോണുകളുടെ ആഭ്യന്തര ഉത്പാദനത്തിൽ മൂന്നിരട്ടി വർധനയും കയറ്റുമതിയിൽ ഏകദേശം 100 മടങ്ങ് വർധനയും ഉണ്ടായതായും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. ആഭ്യന്തര ഇലക്ട്രോണിക്സ് വ്യവസായത്തിൽ ഉത്പാദനം വർധിപ്പിക്കുന്നതിന്, വ്യവസ്ഥകൾക്ക് വിധേയമായി, റെസിസ്റ്ററുകൾ നിർമിക്കുന്നതിനുള്ള ഓക്സിജൻ രഹിത കോപ്പറിൽ അടിസ്ഥാന കസ്റ്റംസ് തീരുവ നീക്കം ചെയ്യുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
advertisement
മൊബൈൽ ഫോൺ, പിസിഡിഎ(പ്രിന്റഡ് സർക്യൂട് ഡിസൈന്‍ അസംബ്ലി), ചാർജർ എന്നിവയിലെ ബിസിഡി 15% ആയി കുറയ്ക്കുന്നത്, ഇന്ത്യൻ മൊബൈൽ ഫോൺ നിർമാണ ഇക്കോ സിസ്റ്റത്തിന്റെ ആഭ്യന്തര നിർമാണ ശേഷിയിൽ കുതിപ്പുണ്ടാക്കുമെന്നു മൊബൈൽ കമ്പനികൾ അത്മവിശ്വാസം പ്രകടിപ്പിച്ചു. ആണവ, തെർമൽ പവർ പ്ലാന്റുകൾക്ക് ബജറ്റിൽ പരിഗണന ലഭിച്ചു.
ചെറുകിട റിയാക്ടറുകൾ സ്ഥാപിക്കുന്നതിനും ആണവോർജത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിനും വികസനത്തിനും സ്വകാര്യമേഖലയുമായി സഹകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വിപുലമായ അൾട്രാ-സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റുകൾ, വളരെ ഉയർന്ന കാര്യക്ഷമതയോടെ, തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 800 മെഗാവാട്ട് വാണിജ്യ പ്ലാന്റ് സ്ഥാപിക്കുമെന്നും സർക്കാർ ആവശ്യമായ ധനസഹായം നൽകുമെന്നും ധനമന്ത്രി പറഞ്ഞു. ബഹിരാകാശ സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി 1,000 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു. ഇന്ത്യയിലെ 180-ലധികം സർക്കാർ അംഗീകൃത ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുൾക്ക് ഈ പ്രഖ്യാപനം നേട്ടമായേക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2024: ഇനി സ്വര്‍ണം, വെള്ളി,പ്ലാറ്റിനം വിലകുറയും; തീരുവ കുറച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement