എന്താണ് പിഗ്ഗി ബാങ്ക്? സമ്പാദ്യത്തിന്റെ പര്യായമായി മാറിയ ഈ കളിമൺ പാത്രത്തിന് പിന്നിലെ കൗതുകകരമായ കഥ

Last Updated:

യൂറോപ്പില്‍ 11-15 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന പിഗ്ഗി ബാങ്ക് എന്ന ആശയത്തില്‍ നിന്നാണ് ഇത് ഉത്ഭവിച്ചത്

Piggy Banks
Piggy Banks
ലോക്കറുകളുടെയും ബാങ്കുകളുടെയോ വരവിനുമുമ്പ്, പണം സൂക്ഷിക്കുന്നതിന് വളരെ ലളിതമായ ഒരു രീതി ഉണ്ടായിരുന്നു. പൈഗ് ക്ലേ എന്നറിയപ്പെടുന്ന ഒരുതരം കളിമണ്ണില്‍ നിര്‍മ്മിച്ച മണ്‍പാത്രങ്ങളായിരുന്നു ആദ്യ കാലങ്ങളില്‍ പണം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നത്. ഓറഞ്ച് അല്ലെങ്കില്‍ പിങ്ക് നിറങ്ങളിലായിരുന്നു ഇവ ലഭ്യമായിരുന്നത്. ഇതാണ് പിന്നീട് ‘പിഗ്ഗി ബാങ്ക്’ ആയി പരിണമിച്ചത്.
യൂറോപ്പില്‍ 11-15 നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന പിഗ്ഗി ബാങ്ക് എന്ന ആശയത്തില്‍ നിന്നാണ് ഇത് ഉത്ഭവിച്ചത്. ബാങ്കുകള്‍ ഇല്ലാതിരുന്ന കാലത്ത് ആളുകള്‍ തങ്ങളുടെ വിലയേറിയ സമ്പാദ്യം പൈഗ് കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്.
രസകരമെന്നു പറയട്ടെ, ഈ കളിമണ്ണിന്റെ പേരായ പൈഗ് ക്ലേ-ക്ക് ‘പന്നി’ (Pig) എന്ന വാക്കുമായി സാമ്യമുണ്ടായിരുന്നു. അതിനാല്‍, കാലക്രമേണ ‘പൈഗ്’ (Pygg) എന്ന പദം ‘പിഗ് (Pig) ആയി പരിണമിച്ചു, ഇതാണ് പിന്നീട് പിഗ്ഗി ബാങ്ക് എന്നായത്.
advertisement
Also Read- സംരംഭകർക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി അത്യാധുനിക ‘എംഎംവേവ്’ സാങ്കേതികവിദ്യയുമായി റിലയൻസ് ജിയോ
ഇതേതുടര്‍ന്ന്, ആളുകള്‍ക്കിടയില്‍ സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കാന്‍ കുശവന്‍മാര്‍ പന്നികളുടെ ആകൃതിയിലുള്ള പിഗ് പോട്ട് നിര്‍മ്മിക്കാന്‍ തുടങ്ങി. ഇത് ആളുകള്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിക്കൊടുത്തു, സേവിംഗ് എന്ന ആശയം പന്നിയുടെ ആകൃതിയിലുള്ള ഈ പാത്രങ്ങളുടെ പര്യായമായി മാറി.
ഭാഷ പരിണമിച്ചതോടെ പദപ്രയോഗത്തിലും കാര്യമായ മാറ്റം വന്നു. മുന്‍കാലങ്ങളില്‍, ‘Y’ എന്നതിന്റെ ഉച്ചാരണം ‘U’ എന്നതിന് സമാനമായിരുന്നു. കാലക്രമേണ, ‘Y’ യുടെ ഉച്ചാരണം ‘I’ ക്ക് സമാനമായി. ഈ പരിവര്‍ത്തനം ‘Pygg’ ഉം ‘Pig’ ഉം തമ്മിലുള്ള വിടവ് നികത്തി, ഇത് പന്നിയുടെ ആകൃതിയിലുള്ള Pygg പോട്ടുകള്‍ സൃഷ്ടിക്കുന്നതിലേക്ക് എത്തുകയും ചെയ്തു.
advertisement
Also Read- കേരളത്തിലെത്തിയത് കുടുംബം പുലർത്താൻ; മടക്കം കോടീശ്വരനായി; കേരളത്തിന് നന്ദി പറഞ്ഞ് ബംഗാൾ സ്വദേശി ബിർഷു റാബ
കാലക്രമേണ ഇത് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന ‘പിഗ്ഗി ബാങ്ക്’ ആയി മാറുകയും ചെയ്തു. എന്നാല്‍ പിഗ്ഗി ബാങ്കിന്റെ ഉത്ഭവം ഭാഷാപരമായ പരിണാമത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. പണം സൂക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിലുള്ള ഇതിന്റെ ചരിത്രം ഇന്നും വ്യക്തമല്ല. ഈ ലളിതമായ ആശയം പണം കൈകാര്യം ചെയ്യുന്നതിനും ഭാവിയിലേക്ക് പണം സൂക്ഷിക്കുന്ന ശീലം വളര്‍ത്തിയെടുക്കുന്നതിനുമുള്ള മനുഷ്യരാശിയുടെ ആദ്യപടിയായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
advertisement
കാലക്രമേണ, സേവിംഗ് എന്ന ആശയം പിഗ്ഗി ബാങ്കിനപ്പുറം പരിണമിച്ചു, ഇന്ന് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ (എഫ്ഡികള്‍), റിക്കറിംങ് ഡിപ്പോസിറ്റ് (ആര്‍ഡികള്‍), സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്ഐപികള്‍) പോലുള്ളവയാണ് നമ്മള്‍ കൂടുതലും ആശ്രയിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
എന്താണ് പിഗ്ഗി ബാങ്ക്? സമ്പാദ്യത്തിന്റെ പര്യായമായി മാറിയ ഈ കളിമൺ പാത്രത്തിന് പിന്നിലെ കൗതുകകരമായ കഥ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement