Budget 2024: കേന്ദ്ര ബജറ്റ് രാവിലെ 11ന് അവതരിപ്പിക്കുന്നതിന്റെ കാരണമെന്ത്?

Last Updated:

Union Budget 2024: കാൽനൂറ്റാണ്ടായി രാവിലെ 11 മണിക്കാണ് പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം നടക്കുന്നത്

മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റാണ് ജൂലൈ 23ന് ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കുക. നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. കാൽനൂറ്റാണ്ടായി രാവിലെ 11 മണിക്കാണ് പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം നടക്കുന്നത്. 1999 മുതലാണ് രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്ത് നിന്നുള്ള മാറ്റം എന്ന നിലയിലായിരുന്നു ബജറ്റ് അവതരണം രാവിലെ 11 മണിയിലേക്ക് മാറ്റിയത്.
Union Budget 2024(യൂണിയൻ ബജറ്റ്) Live Updates
കൊളോണിയല്‍ കാലത്ത് വൈകിട്ട് 5 മണിക്കാണ് ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിക്കാറുള്ളത്. ഇന്ത്യയിലും ലണ്ടനിലും ഒരേസമയം പ്രഖ്യാപനങ്ങള്‍ എത്തുമെന്നതാണ് ഇതിന്റെ ഗുണം. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (IST) ബ്രിട്ടീഷ് സമ്മര്‍ സമയ (BST) ത്തേക്കാള്‍ 4 മണിക്കൂര്‍ 30 മിനിറ്റ് മുന്നിലാണ്. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ബ്രിട്ടണില്‍ ഉച്ചയ്ക്ക് 12.30 ന് സര്‍ക്കാരിന് വിവരങ്ങള്‍ പരിശോധിക്കാനാകും. ഈ രീതി പിന്തുടര്‍ന്ന് സ്വതന്ത്ര ഇന്ത്യയിലും തുടക്കത്തില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നത് വൈകിട്ട് അഞ്ചിനാണ്.
advertisement
1999 ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി യശ്വന്ത് സിന്‍ഹയാണ് 11 മണിയിലേക്ക് ബജറ്റ് അവതരണം കൊണ്ടുവന്നത്. ഇന്ത്യ ഒരു ബ്രിട്ടീഷ് കോളനി അല്ലാത്തതിനാൽ ലണ്ടന്‍ സമയവുമായി പൊരുത്തപ്പെടേണ്ട ആവശ്യമില്ലെന്നതാണ് മാറ്റത്തിന് കാരണം. ഇതിനൊപ്പം പാര്‍ലമെന്‍റില്‍ ബജറ്റ് ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നതിനാലാണ് പകല്‍ ബജറ്റ് അവതരണം മാറ്റിയതെന്നും സിന്‍ഹ പറഞ്ഞിരുന്നു.
1999 ന് ശേഷം എല്ലാ ബജറ്റുകളും രാവിലെയാണ് അവതരിപ്പിക്കുന്നത്. ഈ രീതി പിന്തുടര്‍ന്ന് നിര്‍മലാ സീതാരാമനും ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിക്കുക.
advertisement
തീയതിയിൽ മാറ്റം വന്നത് അരുൺ ജെയ്റ്റ്ലിയുടെ കാലത്ത്
സാധാരണ ഗതിയില്‍ ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത് ഫെബ്രുവരി ഒന്നിനായിരുന്നില്ല. ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസമാണ് സാധാരണഗതിയില്‍ ബജറ്റ്. 2017 വരെ ഈ രീതി പിന്തുടര്‍ന്നിരുന്നെങ്കിലും അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഫെബ്രുവരി ഒന്നിലേക്ക് കൊണ്ടുവന്നത്. മാസാവസാനം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കുറച്ച് സമയം മാത്രമാണ് ലഭിക്കുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു മാറ്റം.
മലയാളം വാർത്തകൾ/ വാർത്ത/Money/
Budget 2024: കേന്ദ്ര ബജറ്റ് രാവിലെ 11ന് അവതരിപ്പിക്കുന്നതിന്റെ കാരണമെന്ത്?
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement