ബിസിനസ്, മാർക്കറ്റ് വാർത്തകളറിയാൻ ഇന്ത്യയിലെ വ്യവസായ പ്രമുഖർ മണികൺട്രോളിനെ ആശ്രയിക്കുന്നത് എന്തുകൊണ്ട്?
- Published by:Anuraj GR
- trending desk
Last Updated:
ഓഡിയൻസ് മെട്രിക്സിന്റെ കാര്യത്തിൽ ഡിസംബറിൽ മണി കൺട്രോൾ ഇക്കണോമിക് ടൈംസിനെ മറികടന്നു
ഇന്ത്യയിലെ ബിസിനസ്, വിപണി, സാമ്പത്തിക വാർത്തകൾ അറിയാൻ രാജ്യത്തെ വ്യവസായ പ്രമുഖർ കൂടുതലും ആശ്രയിക്കുന്നത് മണി കൺട്രോളിനെ. ഓഡിയൻസ് മെട്രിക്സിന്റെ കാര്യത്തിൽ ഡിസംബറിൽ മണി കൺട്രോൾ ഇക്കണോമിക് ടൈംസിനെ മറികടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിപണികൾ, ധനകാര്യം, ബിസിനസ് എന്നീ വിഷയങ്ങളിൽ മണികൺട്രോൾ പ്രസിസിദ്ധീകരിക്കുന്ന വാർത്തകളെയും റിപ്പോർട്ടുകളെയും വിശകലങ്ങളെയും പ്രശംസിച്ച് പ്രമുഖ ബിസിനസ് നേതാക്കളും കോർപ്പറേറ്റ് നേതാക്കളും റെഗുലേറ്റർമാരും വരെ രംഗത്തെത്തിയിട്ടുണ്ട്.
മണി കൺട്രോളിന്റെ വ്യൂവർഷിപ്പിൽ ഡിസംബറിൽ 9 ശതമാനം വർധനവാണ് ഉണ്ടായത്. മണികൺട്രോളിനെക്കുറിച്ച് വ്യവസായ പ്രമുഖർ എന്താണ് പറയുന്നതെന്നും ബിസിനസ്, മാർക്കറ്റ് വാർത്തകൾക്കായി ഇവർ എന്തിനാണ് ഈ വെബ്സൈറ്റിനെ ആശ്രയിക്കുന്നതെന്നും നോക്കാം.
ബാലൻസ് ഷീറ്റുകൾ പരിശോധിക്കാൻ തനിക്ക് മിനിറ്റുകൾ മാത്രമേ എടുക്കാറുള്ളൂ എന്നും അതിന് മണികൺട്രോളിനോടാണ് നന്ദി പറയുന്നതെന്നും മുതിർന്ന ബാങ്കറും നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻ്റിൻ്റെ ചെയർപേഴ്‌സണുമായ കെ.വി കാമത്ത് പറയുന്നു. "മാർക്കറ്റ് വാർത്തകൾ ആദ്യം വരുന്നത് മണികൺട്രോളിലാണ്, അതിൽ ക്ലിക്കുചെയ്ത് എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ മനസിലാക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും (institutional investors) റീട്ടെയിൽ നിക്ഷേപകരും (retail investors) തമ്മിലുള്ള വിടവ് മണികൺട്രോൾ ഇല്ലാതാക്കിയെന്ന് മാർക്കറ്റ് ഗുരുവും കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്‌മെൻ്റ് കോ. ഗ്രൂപ്പ് പ്രസിഡൻ്റും മാനേജിംഗ് ഡയറക്ടറുമായ നിലേഷ് ഷാ പറയുന്നു. "ഞാൻ എൻ്റെ കരിയർ ആരംഭിച്ചപ്പോൾ, ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും റീട്ടെയിൽ നിക്ഷേപകരും തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നു. പ്രധാനമായും മണികൺട്രോൾ കാരണമാണ് ആ വിടവ് ഇല്ലാതായത്'', നിലേഷ് ഷാ കൂട്ടിച്ചേർത്തു.
"Life of the market is Moneycontrol"
"Moneycontrol has bridged the gap between institutional and retail investors"
"Moneycontrol has emerged as a leading business news source for me, especially around startups and the digital economy."
"Delighted that Moneycontrol has… pic.twitter.com/MtHWN9WTdJ
— Moneycontrol (@moneycontrolcom) January 29, 2024
advertisement
രാജ്യത്ത് ഇപ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന മുൻനിര ബിസിനസ് വെബ്‌സൈറ്റ് മണി കൺട്രോൾ ആണെന്ന് ഇൻഫോ എഡ്ജ് (ഇന്ത്യ) ലിമിറ്റഡ് സ്ഥാപകനും എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനുമായ സഞ്ജീവ് ബിഖ്ചന്ദാനി പറയുന്നു, "എന്റെ പ്രധാന പ്രമുഖ ബിസിനസ് വാർത്താ സ്രോതസാണ് മണികൺട്രോൾ. ഡിജിറ്റൽ എക്കണോമി വാർത്തകൾ, സർക്കാർ നയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവയൊക്കെ അറിയാൻ ഞാൻ ഈ വെബ്സൈറ്റിനെയാണ് ആശ്രയിക്കുന്നത്," അദ്ദേഹം പറഞ്ഞു.
വ്യൂവർഷിപ്പിന്റെ കാര്യത്തിൽ എതിരാളികളെ മറികടന്ന മണികൺട്രോളിനെ പ്രശസ്ത നിക്ഷേപകൻ ശങ്കർ ശർമ അഭിനന്ദിച്ചു. "ഈ വാർത്തയിൽ തികച്ചും സന്തോഷമുണ്ട്. ഈ നേട്ടം കൈവരിക്കാനായത് വലിയൊരു കാര്യം തന്നെയാണ്'', അദ്ദേഹം പറഞ്ഞു.
advertisement
വിപണിയെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള എല്ലാ അപ്‌ഡേറ്റുകൾക്കും താൻ കൂടുതലായി ആശ്രയിക്കുന്ന വെബ്‌സൈറ്റ് മണികൺട്രോൾ ആണെന്നും മണികൺട്രോളിലുള്ള തൻ്റെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നതാണ് ഈ വാർത്തയെന്നും എഡൽവെയ്‌സ് ഗ്രൂപ്പ് സഹസ്ഥാപകനായ രഷേഷ് ഷാ പ്രതികരിച്ചു. ഏറ്റവും പുതിയ ബിസിനസ് അപ്ഡേറ്റുകൾ താൻ ആദ്യം അറിയുന്നത് മണികൺട്രോളിൽ നിന്നാണെന്ന് ടെക്നിക്കൽ അനാലിസിസ് വെബ്‌സൈറ്റായ ഇന്ത്യ ചാർട്ടിൻ്റെ സ്ഥാപകൻ രോഹിത് ശ്രീവാസ്തവ പറഞ്ഞു.
(Disclaimer: ന്യൂസ് 18 ഗ്രൂപ്പിൻ്റെ ഭാഗമാണ് മണികൺട്രോൾ. ന്യൂസ് 18 നിയന്ത്രിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള ഒരു ഇൻഡിപെൻഡൻ്റ് മീഡിയ ട്രസ്റ്റാണ്)
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 30, 2024 4:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ബിസിനസ്, മാർക്കറ്റ് വാർത്തകളറിയാൻ ഇന്ത്യയിലെ വ്യവസായ പ്രമുഖർ മണികൺട്രോളിനെ ആശ്രയിക്കുന്നത് എന്തുകൊണ്ട്?







