കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; രണ്ടു മണിക്കൂറിൽ സെന്‍സെക്‌സ് 1000 പോയിന്റ് ഇടിയാന്‍ കാരണമെന്ത്?
- Published by:Sarika N
- news18-malayalam
Last Updated:
ഇന്ത്യന്‍ വിപണികളില്‍ ഇന്ന് കനത്ത ഇടിവ് രേഖപെടുത്തിയതിന് പിന്നിൽ ഈ അഞ്ച് പ്രധാന കാര്യങ്ങൾ
മാസത്തിലെ അവസാന വ്യാപാരദിനമായ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള ഇടപാടുകളില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന സമ്മര്‍ദം രൂക്ഷമാകുകയായിരുന്നു. വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിഫിറ്റി 50 സൂചിക 22433ല്‍ ഇടിഞ്ഞ് 22249ല്‍ എത്തി. 1.20 ശതമാനത്തിലധികം നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ടു മണിക്കൂറിനുള്ളിൽ ബിഎസ്ഇ സെന്‍സെക്സ് ആകട്ടെ 1000 പോയന്റ് ഇടിഞ്ഞ് 73626ല്‍ എത്തി.
ബാങ്ക് നിഫ്റ്റി സൂചികയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ശതമാനം നഷ്ടം രേഖപ്പെടുത്തി 48161 എന്ന നിലയിലെത്തി. എല്ലാ മേഖലകളിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടി, ടെക്, ഓട്ടോ, ടെലികോം മേഖലയ്ക്കാണ് ഏറ്റവും അധികം തിരിച്ചടി നേരിട്ടത്.
മുന്‍നിര സൂചികകളേക്കാള്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം, ബിഎസ്ഇ മിഡ്-ക്യാപ് സൂചിക രണ്ട് ശതമാനത്തിലനടുത്താണ് നഷ്ടം നേരിട്ടത്.
advertisement
പതഞ്ജലി ഫുഡ്‌സ്, ഗ്രാനൂള്‍സ് ഇന്ത്യ, ആദിത്യ ബിര്‍ള റിയല്‍ എസ്റ്റേറ്റ്, ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്, റെഡിംഗ്ടണ്‍ എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. കെഇഐ ഇന്‍ഡ്‌സ്ട്രീസ്, സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി, പോളികാബ് ഇന്ത്യ, ഐഇഎക്‌സ്, ആര്‍ആര്‍ കാബല്‍, കോള്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരികള്‍ ശക്തമായ വാങ്ങലുകള്‍ക്ക് സാക്ഷ്യം വഹിച്ചു.
ഇന്ത്യന്‍ വിപണികളില്‍ വെള്ളിയാഴ്ച ഇടിവ് നേരിടാന്‍ കരണമെന്ത്?
ഇന്ത്യന്‍ വിപണികളില്‍ ഇന്ന് കനത്ത ഇടിവ് നേരിടാന്‍ കാരണം അഞ്ച് പ്രധാന കാരണങ്ങളാണെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ബാങ്കുകളുടെ വരുമാനം കുറയുമെന്ന സൂചന, എംഎസ്‌സിഐയുടെ പുനഃസംഘടന,ഡിഐഐകള്‍ ഉയര്‍ന്നതലത്തിൽ കുടുങ്ങി കിടക്കുന്നത്, യുഎസ് ബോണ്ട് വരുമാനത്തിലെ വര്‍ധനവ്, എഫ്‌ഐഐകള്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് മാറിയത് എന്നിവയാണ് കാരണമെന്ന് അവര്‍ അവര്‍ പറയുന്നു.
advertisement
1. ബാങ്കുകളുടെ വരുമാനത്തില്‍ ഇടിവുണ്ടാകുമെന്ന സൂചന
2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ഇന്ത്യന്‍ ബാങ്കുകളുടെ വരുമാനം വിപണി കണക്കുകൂട്ടലുകളേക്കാല്‍ കുറവായിരിക്കുമെന്ന് ചില സൂചനകള്‍ പുറത്തുവന്നിരുന്നതായി പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസിന്റെ ഗവേഷണ വിഭാഗം തലവന്‍ അവിനാഷ് ഗോരാഷ്‌കര്‍ ലൈവ് മിന്റിനോട് പറഞ്ഞു. ''വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണയില്‍ വില്‍പ്പന വര്‍ധിച്ചു. കാരണം 2025 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ വരുമാനം വളരെ നിരാശാജനകമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിപണിക്ക് ഇത്തരത്തിലുള്ള നിരാശാജനകമായ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയില്ല,'' ഗോരക്ഷകര്‍ പറഞ്ഞു. ''നാലാം പാദത്തിലും ഇന്ത്യന്‍ ബാങ്കുകളുടെ വരുമാനം ഇടിഞ്ഞാല്‍ ആര്‍ബിഐയുടെ നിരക്ക് പോലും ഇന്ത്യന്‍ വിപണികളില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ പര്യാപ്തമാകില്ല,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
2. ഡിഐഐകള്‍ ഉയര്‍ന്ന തലങ്ങളില്‍ കുടുങ്ങി
ഇന്ത്യന്‍ വിപണികളില്‍ എഫ്‌ഐഐകള്‍(ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) തുടര്‍ച്ചയായി വിറ്റഴിക്കപ്പെടുകയാണെന്ന് അവിനാഷ് ഗോരക്ഷ്‌കര്‍ പറഞ്ഞു. എന്നാല്‍, മുമ്പ് ദൃശ്യമായതുപോലെ ഡിഐഐകള്‍(ഡൊമെസ്റ്റിക്‌സ ഇന്‍സ്റ്റിറ്റിയൂഷണണല്‍ ഇന്‍വെസ്റ്റേഴ്‌സ്) മുന്നോട്ട് വരുന്നില്ല. ഡിഐഐകള്‍ ഉയര്‍ന്ന തലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതിനാല്‍ എഫ്‌ഐഐകളുടെ വില്‍പ്പനയ്ക്ക് അത് വെല്ലുവിളിയാകുന്നില്ല. വിപണികളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നത് വരെ ഡിഐഐകള്‍ സ്ഥാനം മാറ്റാന്‍ തിടുക്കം കാണിക്കുന്നില്ല.
3. എംഎസ് സിഐയുടെ പുനഃസംഘടന
വരാനിരിക്കുന്ന എംഎസ്‌എസിഐയുടെ പുനഃസംഘടന ഓഹരി വിപണിയുടെ തളര്‍ച്ചയ്ക്ക് ഒരു കാരണമാണെന്ന് ഓഹരി വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ''പുനഃസംഘടന വ്യാപാര വ്യാപ്തിയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ ഒരു പ്രത്യേക ഓഹരിയിലേക്കുള്ള പണത്തിന്റെ വരവും പുറത്തേക്കുള്ള ഒഴുക്കും സ്വാധീനിക്കപ്പെടും. അതിനാല്‍ എംഎസ്‌സിഐ പുനഃസംഘടിപ്പിക്കുന്നതിന് മുമ്പായി ഡിഐഐകളും എഫ്‌ഐഐകളും തങ്ങളുടെ സ്ഥാനങ്ങള്‍ ക്രമീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,'' ലക്ഷ്മിശ്രീ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി അന്‍ഷുല്‍ ജെയിന്‍ ലൈവ് മിന്റിനോട് പറഞ്ഞു.
advertisement
4. യുഎസ് ബോണ്ട് വരുമാനത്തിലെ വര്‍ധനവ്
യുഎസ് ബോണ്ട് വിപണിയില്‍ മികച്ച വരുമാനം ലഭിക്കുന്നതിനാല്‍ എഫ്‌ഐഐകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തുടര്‍ച്ചയായി വില്‍പ്പന നടത്തുന്നുണ്ടെന്ന് അവിനാഷ് ഗോരക്ഷ്‌കര്‍ പറഞ്ഞു. അതിനാല്‍ ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് ശേഷം അവര്‍ തങ്ങളുടെ പണം യുഎസ് ബോണ്ട് മാര്‍ക്കറ്റിലേക്ക് മാറ്റുകയാണ്.
5. എഫ്‌ഐഐകള്‍ ഇന്ത്യയില്‍നിന്ന് ചൈനയിലേക്ക് പണം മാറ്റുന്നു
ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് യുഎസ് വിപണിയിലേക്ക് വലിയ തോതില്‍ മൂലധനം ആകര്‍ഷിക്കപ്പെടുന്നുണ്ട്. അടുത്തിടെ ചൈനയും ഒരു പ്രധാന ലക്ഷ്യമായി ഉയര്‍ന്നുവന്നിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് അവരുടെ മുന്‍നിര വ്യവസായികളുമായി ചര്‍ച്ചകള്‍ നടത്തുകയും പുതിയ സംരംഭങ്ങള്‍ക്ക് വളര്‍ച്ച വീണ്ടെടുക്കുമെന്ന പ്രതീക്ഷകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ചൈനീസ് ഓഹരി വിപണി ഇതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തായി ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ ലൈവ് മിന്റിനോട് പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 28, 2025 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; രണ്ടു മണിക്കൂറിൽ സെന്‍സെക്‌സ് 1000 പോയിന്റ് ഇടിയാന്‍ കാരണമെന്ത്?