advertisement

പഴയ അഞ്ച് രൂപ നാണയങ്ങള്‍ അപ്രത്യക്ഷമാകാൻ കാരണം ബംഗ്ലാദേശോ?

Last Updated:

പഴയ അഞ്ച് രൂപ നാണയങ്ങളുടെ പ്രചാരത്തില്‍ അടുത്തിടെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. അതിന് കാരണമെന്താണെന്ന ചോദ്യങ്ങളുയരുകയാണിപ്പോള്‍

News18
News18
പഴയ അഞ്ച് രൂപ നാണയങ്ങള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നുവെന്ന വാര്‍ത്തകള്‍ വ്യാപിക്കുകയാണ്. നിലവില്‍ ആര്‍ബിഐയും  (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) കേന്ദ്രസര്‍ക്കാരും പഴയ അഞ്ച് രൂപ നാണയങ്ങള്‍ പുറത്തിറക്കുന്നുമില്ല. പിച്ചള നാണയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ പ്രചാരത്തിലുള്ളത്.
ഇന്ത്യയില്‍ അഞ്ച് രൂപയുടെ രണ്ട് തരത്തിലുള്ള നാണയങ്ങളാണ് പ്രചാരത്തിലുള്ളത്. പിച്ചളകൊണ്ടും ലോഹസംയുക്തങ്ങള്‍ കൊണ്ടുമാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ പഴയ അഞ്ച് രൂപ നാണയങ്ങളുടെ പ്രചാരത്തില്‍ അടുത്തിടെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. അതിന് കാരണമെന്താണെന്ന ചോദ്യങ്ങളുയരുകയാണിപ്പോള്‍.
അഞ്ച് രൂപ നാണയങ്ങളില്‍ ഉപയോഗിക്കുന്ന ലോഹം തന്നെയാണ് ഇതിന് കാരണം. നാണയത്തിന് ലഭിക്കുന്ന മൂല്യത്തെക്കാള്‍ വില അതിലടങ്ങിയിരിക്കുന്ന ലോഹത്തിന് ലഭിക്കുന്നുവെന്ന് കണ്ടതോടെയാണ് ആര്‍ബിഐ ഈ നാണയങ്ങള്‍ പുറത്തിറക്കുന്നത് കുറച്ചത്.
ബംഗ്ലാദേശിലേക്കുള്ള അനധികൃത കള്ളക്കടത്താണ് ആര്‍ബിഐ പഴയ അഞ്ച് രൂപ നാണയം നിര്‍ത്തലാക്കിയതിന്റെ മറ്റൊരു പ്രധാന കാരണം. വലിയ അളവില്‍ ലോഹങ്ങള്‍ അടങ്ങിയിരിക്കുന്ന ഈ നാണയങ്ങള്‍ കള്ളക്കടത്തുകാര്‍ വന്‍ തോതില്‍ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ ഈ നാണയത്തിന്റെ പ്രചാരം ഗണ്യമായി കുറഞ്ഞു.
advertisement
ബംഗ്ലാദേശിലെത്തുന്ന ഈ നാണയങ്ങള്‍ ഉരുക്കി റേസര്‍ ബ്ലേഡുകള്‍ നിര്‍മിക്കുന്നു. ഒരൊറ്റ നാണയം ഉപയോഗിച്ച് 6 ബ്ലേഡുകള്‍ നിര്‍മിക്കാന്‍ കഴിയും. ഒരു ബ്ലേഡിന് രണ്ട് രൂപയാണ് വില. അതായത് ആറ് ബ്ലേഡുകള്‍ക്ക് 12 രൂപ ലഭിക്കും. അഞ്ച് രൂപ നാണയത്തിലെ ലോഹത്തിന് വിപണി മൂല്യത്തെക്കാള്‍ ഇരട്ടിയിലധികം മൂല്യം ലഭിക്കും. ഇതോടെയാണ് ഈ നാണയം കള്ളക്കടത്തുകാര്‍ വലിയ തോതില്‍ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഇക്കാര്യം തിരിച്ചറിഞ്ഞ സര്‍ക്കാരും ആര്‍ബിഐയും നാണയനിര്‍മാണത്തിന് പുതിയ ലോഹസങ്കരം ഉപയോഗിച്ചുതുടങ്ങി. രൂപത്തിലും കാര്യമായ വ്യത്യാസം വരുത്തിയാണ് നിലവിലെ നാണയങ്ങള്‍ പുറത്തിറക്കുന്നത്. അഞ്ച് രൂപ നാണയങ്ങള്‍ മുന്‍ പതിപ്പിനെക്കാള്‍ കനം കുറഞ്ഞ രീതിയിലാണ് നിര്‍മിക്കുന്നത്. ഈ നാണയങ്ങളുടെ അനധികൃത കയറ്റുമതി തടയുന്നതിനാണ് ഈ മാറ്റം കൊണ്ടുവന്നത്.
advertisement
Summary: The thick Rs 5 coins were discontinued by the RBI due to economic concerns. The metal value of these coins exceeded their face value and hence they were widely smuggled to a neighbouring country.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
പഴയ അഞ്ച് രൂപ നാണയങ്ങള്‍ അപ്രത്യക്ഷമാകാൻ കാരണം ബംഗ്ലാദേശോ?
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement