കളിക്കുന്നതിനിടെ കഴുത്തില്‍ സാരി കുരുങ്ങി പതിനൊന്നുകാരി മരിച്ചു

Last Updated:

വീടിനുള്ളിൽ സാരി ഉപയോഗിച്ച് ഊഞ്ഞാലുകെട്ടി കളിക്കുകയായിരുന്നു

കണ്ണൂര്‍: കളിക്കുന്നതിനിടെ അബദ്ധത്തിൽ സാരി കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസുകാരിക്ക് ദാരുണാന്ത്യം. എരുവേശ്ശി കോട്ടക്കുന്നില്‍ സ്വദേശികളായ മുരിങ്ങനാട്ടു പാറയില്‍ സജി-സിന്ധു ദമ്പതിയുടെ മകള്‍ അശ്വതി (11) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീടിനുള്ളിൽ സാരി ഉപയോഗിച്ച് ഊഞ്ഞാലുകെട്ടി കളിക്കുകയായിരുന്നു. ഇതിനിടെയാണ് സാരി കഴുത്തിൽ ചുറ്റി മരണം സംഭവിച്ചത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയല്‍ യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അശ്വതി. ഒരു സഹോദരനുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കളിക്കുന്നതിനിടെ കഴുത്തില്‍ സാരി കുരുങ്ങി പതിനൊന്നുകാരി മരിച്ചു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement