Local Body Election 2020 | മന്ത്രി എം.എം മണിയുടെ ബന്ധു കോൺഗ്രസ് സ്ഥാനാർത്ഥി; എതിരാളിയും അതേ കുടുംബത്തിൽ നിന്ന്

Last Updated:

2015ലെ തെരഞ്ഞെടുപ്പിൽ ഏഴാം വാർഡിൽ‌ നിന്നും ഇടതു സ്വതന്ത്രനായി സന്തോഷ് വിജയിച്ചിട്ടുണ്ട്.

വൈദ്യുതി വകുപ്പ് മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണിയുടെ ബന്ധു കോൺഗ്രസ് സ്ഥാനാർത്ഥി. എതിർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും മന്ത്രിയുടെ ബന്ധു. മണിയുടെ  ഭാര്യാ സഹോദരനും സിപിഎം രക്തസാക്ഷിയുമായ തങ്കപ്പന്റെ ഭാര്യ ആനന്ദവല്ലിയുടെ സഹോദരൻ വി.ബി.സന്തോഷാണ് കോൺഗ്രസ് സ്ഥാനാർത്ഥി. സന്തോഷിനെതിരെ  മണിയുടെ സഹോദരൻ  എം.എം.ലംബോദരന്റെ  ഭാര്യാസഹോദരൻ പി.എ.സുരേന്ദ്രനാണ് സി.പി.എം സ്ഥാനാർത്ഥി.
ബൈസൺവാലി പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് മന്ത്രി ബന്ധുക്കൾ തമ്മിൽ പോരാട്ടം നടക്കുന്നത്.   2015ലെ തെരഞ്ഞെടുപ്പിൽ  ഏഴാം വാർഡിൽ‌ നിന്നും ഇടതു സ്വതന്ത്രനായി സന്തോഷ് വിജയിച്ചിട്ടുണ്ട്.  ബൈസൺവാലിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളായ വടക്കേത്തറയിൽ ഭാസ്കരന്റെ മകനാണു സന്തോഷ്.
സിപിഎം ലോക്കൽ കമ്മിറ്റിയംഗമായിരുന്നു ഭാസ്കരൻ. തങ്കപ്പൻ രണ്ടര പതിറ്റാണ്ട് മുൻപ് ആർഎസ്എസ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു. അതേസമയം സ്വഭാവ ദൂഷ്യങ്ങളുള്ളതിനാലാണു സന്തോഷിനെ  സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കിയതെന്നു സിപിഎം നേതാക്കൾ പറയുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്ന്  സന്തോഷ് വിശദീകരിക്കുന്നു. സിപിഎം സ്ഥാനാർഥി സുരേന്ദ്രൻ ബൈസൺവാലി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റാണ്.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
Local Body Election 2020 | മന്ത്രി എം.എം മണിയുടെ ബന്ധു കോൺഗ്രസ് സ്ഥാനാർത്ഥി; എതിരാളിയും അതേ കുടുംബത്തിൽ നിന്ന്
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement