ഓട്ടോറിക്ഷ ഡ്രൈവർ തീ കൊളുത്തിയ സംഭവം; ചികിത്സയിലുണ്ടായിരുന്ന ഒരാൾ മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
റെജിൻ ദാസിനൊപ്പം പൊള്ളലേറ്റ പങ്കജാക്ഷന്റെ (65) നില ഗുരുതരമായി തുടരുകയാണ്.
കൊച്ചി: പച്ചാളത്ത് രണ്ട് പേരെ പെട്രോള്‍ ഒഴിച്ചു കൊല്ലാൻ ശ്രമിച്ച ശേഷം ഓട്ടോ ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ മരിച്ചു. എഴുപുന്ന സ്വദേശി റെജിൻ ദാസ് (34) ആണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ റെജിൻ ദാസ്. റെജിൻ ദാസിനൊപ്പം പൊള്ളലേറ്റ പങ്കജാക്ഷന്റെ (65) നില ഗുരുതരമായി തുടരുകയാണ്.
കൊച്ചി പച്ചാളത്ത് കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം നടക്കുന്നത്. വൈകിട്ട് ഏഴുമണിയോടെ പങ്കജാക്ഷന്റെയും റെജിൻ ദാസിന്റെയും ദേഹത്തേക്കു പെട്രോൾ നിറച്ചുവച്ചിരുന്ന കുപ്പിയിൽ തീ കൊടുത്ത ശേഷം എറിയുകയായിരുന്നു.
TRENDING:രണ്ടുപേർക്കെതിരെ പെട്രോൾ ബോംബെറിഞ്ഞു; പിന്നാലെ ഓട്ടോഡ്രൈവർ തീകൊളുത്തി മരിച്ചു [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]
ഇതിനു ശേഷം സംഭവസ്ഥലത്തു നിന്ന് ഓട്ടോയിൽ രക്ഷപ്പെട്ട ഫിലിപ്പ് പച്ചാളം കർഷക റോഡിലെത്തിയ ശേഷം ഓട്ടോയ്ക്കും സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ചു തീ കൊളുത്തി.
advertisement
ഫിലിപ്പിന്റെ ഓട്ടോറിക്ഷയ്ക്ക് കേടുവരുത്തുന്നു എന്ന സംശയമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന. ഓട്ടോ റിക്ഷ സ്ഥിരമായി പങ്കജാക്ഷന്റെ കടയുടെ മുന്നിലാണ് പാർക്ക് ചെയ്യുന്നത്. ഓട്ടോക്ക് കേട്ടുപാടുകൾ വരുത്തുന്നത് പങ്കജാക്ഷനാണന്ന തെറ്റിധാരണയിലാണ് ആക്രമണം നടത്തിയത്. ഫിലിപ്പ് മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് പോലീസ് പറയുന്നു.
പങ്കജാക്ഷനെ ലക്ഷ്യമിട്ടാണ് ഫിലിപ്പ് എത്തിയതെന്നും റെജിൻ ഇടയിൽപ്പെട്ടു പോയതാണെന്നും പൊലീസ് പറയുന്നു.
Location :
First Published :
May 22, 2020 9:06 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഓട്ടോറിക്ഷ ഡ്രൈവർ തീ കൊളുത്തിയ സംഭവം; ചികിത്സയിലുണ്ടായിരുന്ന ഒരാൾ മരിച്ചു


