ഒരു വയസുകാരി കാറിന്റെ ഡിക്കിയിൽ കുടുങ്ങി; രക്ഷകരായി ഫയർ ഫോഴ്സ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ചൊവ്വാഴ്ച വൈകീട്ട് കോവളത്തായിരുന്നു സംഭവം
തിരുവനന്തപുരം: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുകാരി കാറിന്റെ ഡിക്കയിൽ കുടുങ്ങി. കളിക്കുന്നതിനിടെ കാറിന്റെ ഡിക്കിയിൽ കുട്ടി കയറുകയായിരുന്നു. കയറിയപാടേ കുട്ടി ഡിക്കിയുടെ വാതിൽ അടയ്ക്കുകയും ചെയ്തു.
കോവളം കമുകിൻകോട് സ്വദേശി അൻസാറിന്റെ മകൾ അമാനയാണ് ഡിക്കിക്കുള്ളിലായത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കുട്ടിയെ നിന്നനിൽപ്പിൽ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് ഡിക്കിക്കുള്ളിൽ ആളുണ്ടെന്നു മനസിലായത്.
TRENDING:ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി; സുരക്ഷിതരായി നാട്ടിലെത്തിയത് 15 ഗർഭിണികൾ ഉൾപ്പെടെ 181 പേർ [PHOTOS]ഡോക്ടർമാർക്ക് ഇളവില്ല; കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റീൻ കാലാവധി റദ്ദാക്കി [NEWS]Coronavirus Drug Remdesivir| കൊറോണ മരുന്ന് റെംഡെസിവിർ നിർമിക്കാനും വിൽക്കാനും ഇന്ത്യൻ കമ്പനിക്ക് കരാർ [NEWS]
പിന്നീട് കാറിന്റെ താക്കോൽ തേടിയായിരുന്നു വീട്ടുകാരുടെ ഓട്ടം. എന്നാൽ താക്കോലും കുട്ടിയുടെ കൈയ്യിലാണെന്ന് അറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും പരിഭ്രാന്തരായി. കാറിന്റെ വാതിലോ ഡിക്കിയോ തുറക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചുമില്ല. ഇതനിടെ വിഴിഞ്ഞം അഗ്നിശമന സേനയെ വിവരമറിച്ചു.
advertisement
സ്ഥലത്തെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സ്കെയിൽ ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ താഴ്ത്തി വാതിൽതുറന്നു. അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെത്തിച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.കെ. രവീന്ദ്രൻ, സീനിയർ ഫയർ ഓഫീസർ രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Location :
First Published :
May 13, 2020 9:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഒരു വയസുകാരി കാറിന്റെ ഡിക്കിയിൽ കുടുങ്ങി; രക്ഷകരായി ഫയർ ഫോഴ്സ്


