ഇന്ധവില വര്‍ധനവിനെതിരെ ടയര്‍ ഉരുട്ടല്‍ മത്സരം; വിജയികള്‍ക്ക് ഒന്നര ലിറ്റര്‍ പെട്രോള്‍ സമ്മാനം
Last Updated:
തൃശൂർ: ഇന്ധന വില വര്‍ധനവിനെതിരെ രാജ്യമൊട്ടാകെ വേറിട്ട പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. ഇതിനിടയിലാണ് തൃശൂരില്‍ നടന്ന വേറിട്ടമത്സരം ശ്രദ്ധനേടിയത്.
വ്യത്യസ്തമായ ടയര്‍ ഉരുട്ടല്‍ മത്സരം സംഘടിപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. തൃശ്ശൂരിലെ കോലഴി സിപിഎം ബ്രാഞ്ച് കമ്മിറ്റിയാണ് മത്സരത്തിന് നേതൃത്വം നല്‍കിയത്. വിജയികള്‍ക്ക് നല്‍കിയത് വിലപിടുപ്പുള്ള സമ്മാനവും.
ഒന്നര ലിറ്റര്‍ പെട്രോളും ഡീസലുമായിരുന്നു വിജയികള്‍ക്കുള്ള സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളും അര ലിറ്റര്‍ ഡീസലും സമ്മാനിച്ചു. കോലഴി തിരൂര്‍ റോഡിലായിരുന്നു മത്സരം. ഒരു രൂപയാണ് മത്സരഫീസ്. പ്രതിഷേധത്തിന്റെ ഭാഗമാകാനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അറുപതോളം പേര്‍ മത്സരത്തിനെത്തി.
advertisement
വ്യത്യസ്ഥ മത്സരം കണ്ട ആശ്ചര്യത്തോടെ നോക്കി നിന്ന നാട്ടുകാരുടെ നടുവിലുടെ മത്സരാര്‍ത്ഥികള്‍ ടയറുമായി മുന്നേറി. ചിലര്‍ക്ക് ഇടയ്ക്ക് അടിതെറ്റി.
Location :
First Published :
September 13, 2018 8:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ഇന്ധവില വര്‍ധനവിനെതിരെ ടയര്‍ ഉരുട്ടല്‍ മത്സരം; വിജയികള്‍ക്ക് ഒന്നര ലിറ്റര്‍ പെട്രോള്‍ സമ്മാനം


