കൊയിലാണ്ടിയിൽ വ്യാജ വാറ്റിനായി സൂക്ഷിച്ച വാഷ് ശേഖരം പിടിച്ചെടുത്തു

Last Updated:

കണ്ടൽക്കാടുകൾക്കിടയിൽ ചളിയിൽ പൂഴ്ത്തി വെച്ച നിലയിലായിരുന്നു വാഷ്.

കോഴിക്കോട്: കൊയിലാണ്ടിയിലെ പൊയിൽക്കാവ്- കലോപൊയിൽ റോഡിൽ കമ്പിളിത്താഴത്ത് വയൽത്തുരുത്തിൽ നിന്നും വ്യാജ വാറ്റിനായി സൂക്ഷിച്ച 400 ലിറ്റർ വാഷ് പിടിച്ചെടുത്തു.  കണ്ടൽക്കാടുകൾക്കിടയിൽ ചളിയിൽ പൂഴ്ത്തി വെച്ച നിലയിലായിരുന്നു വാഷ്.
വ്യാജ വാറ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി ചേലിയ ഭാഗത്ത് പരിശോധനയ്ക്കെത്തിയ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്ത്കുമാറിൻ്റെ നേതൃത്വത്തിലാണ് വാഷ് പിടികൂടിയത്.
You may also like:ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1699 കേസുകള്‍;1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍ [NEWS]COVID 19 LIVE Updates| കേരളത്തിൽ 21 പേർക്ക് കൂടി കോവിഡ്; കാസർകോട് 8, ഇടുക്കിയിൽ 5 രോഗികൾ [NEWS]വാട്സാപ്പും ടിക് ടോക്കുമല്ല, ലോക്ക്ഡൗൺ കാലത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്ത ആപ്പ് [NEWS]
വാഷ് സൂക്ഷിച്ച ആളെ പിടികൂടാനായില്ല. കോഴിക്കോട് സ്പെഷ്യൽ സ്ക്വാഡ് സി.ഐയുടെ നേതൃത്വത്തിൽ മുൻ വ്യാജവാറ്റ് കേന്ദ്രങ്ങളിലെല്ലാം ശക്തമായ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കൊയിലാണ്ടിയിൽ വ്യാജ വാറ്റിനായി സൂക്ഷിച്ച വാഷ് ശേഖരം പിടിച്ചെടുത്തു
Next Article
advertisement
'നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥ'; 'ലോക'യെ കുറിച്ച് ഒരു വിയോജനക്കുറിപ്പ്
'നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷിക്കഥ'; 'ലോക'യെ കുറിച്ച് ഒരു വിയോജനക്കുറിപ്പ്
  • ദുൽഖർ സൽമാൻ നിർമ്മിച്ച 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' പ്രേക്ഷകരെ നിരാശരാക്കി.

  • സിനിമയ്ക്ക് നല്ലൊരു തിരക്കഥയില്ല, അത് ഭീഭത്സവും അരോചകവുമാണെന്ന് വിമർശനം.

  • ഇത്തരം സിനിമകളെ നേരിടാനുള്ള ഏക മാർഗം ഗാന്ധീയൻ സമരരീതി: ബഹിഷ്കരണം.

View All
advertisement