തേനീച്ചയുടെ കുത്തേറ്റ് വയനാട്ടിൽ കർഷകൻ മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
കൽപറ്റ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്
കൽപറ്റ: വയനാട്ടിൽ തേനിച്ചകളുടെ കുത്തേറ്റ് കർഷകൻ മരിച്ചു. കമ്പളക്കാട് പള്ളിക്കുന്ന് വെള്ളച്ചി മൂലവീട്ടിൽ ബേബി (73)ആണ് മരിച്ചത്. കൃഷിയിടത്തിൽ നിന്നുമാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്. വയലിൽ നിന്നുമാണ് തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.
ഉച്ചയോടെ കൃഷിയിടത്തിൽ പശുവിനെ മാറ്റി കെട്ടാൻ പോയ സമയത്താണ് തേനീച്ച കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ഗുരുതര പരുക്കുകളേറ്റ ബേബി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവശനായിരുന്നു.
കൽപറ്റ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കമ്പളക്കാട് എസ്. ഐ. ആൻറണിയുടെ പിതാവാണ് സംസ്കാരം നാളെ രാവിലെ 10 മണിക്ക് പള്ളിക്കുന്ന് ലൂർദ്ദ്മാതാ ദേവാലയ സെമിത്തേരിയിൽ നടക്കും.
Location :
First Published :
October 04, 2020 5:45 PM IST