ചെങ്ങോട്ടുമലയിൽ ക്വാറി തുടങ്ങുന്നതിനെതിരെ ഗ്രാമസഭ

Last Updated:
കോഴിക്കോട്: കോഴിക്കോട് ചെങ്ങോട്ടുമലയില്‍ ക്വാറി തുടങ്ങുന്നതിനെതിരെ ഗ്രാമസഭ. ഡെല്‍റ്റ കമ്പനിക്ക് ഖനനാനുമതി നല്‍കിയത് റദ്ദാക്കണം എന്ന പ്രമേയം കോട്ടൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡ് ഗ്രാമസഭ പാസാക്കി. ഖനനപ്രദേശം ഉള്‍ക്കൊള്ളുന്ന പഞ്ചായത്ത് നാലാം വാര്‍ഡിലെ ഗ്രാമസഭ ഖനനാനുകൂലികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് തടസപ്പെട്ടിരുന്നു.
കൊയിലാണ്ടി താലൂക്കിലെ നരയന്‍കുളം ചെങ്ങോട്ടുമലയിലെ 1, 76,82 സര്‍വേ നമ്പറുകളില്‍പ്പെട്ട 4.8ഹെക്ടര്‍ സ്ഥലത്ത് കരിങ്കല്‍ ഖനനത്തിനാണ് നീക്കം നടക്കുന്നത്. ഇതിനെതിരായ പൊതുജന വികാരമായിരുന്നു കോട്ടൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡിലെ പ്രത്യേക ഗ്രാമസഭയില്‍ ഉയര്‍ന്നത്. യോഗത്തില്‍ പങ്കെടുത്ത 370 പേരും ഖനനവിരുദ്ധ പ്രമേയത്തെ അനുകൂലിച്ചു.
കേന്ദ്രത്തിന്റേത് സംസ്ഥാനത്തിന് എതിരായ നീക്കം: മുഖ്യമന്ത്രി
ഏക്കർ കണക്കിന് കുന്നിടിച്ച് നിരപ്പാക്കിയുള്ള കരിങ്കല്‍ ഖനനനീക്കത്തിനെതിരെ ആദ്യം മുതല്‍ പ്രദേശവാസികള്‍ സംഘടിച്ചു. നിരവധി സമരങ്ങളും നടന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ പാരിസ്ഥിതിക പരിഗണന പോലും നല്‍കാതെ ഖനനത്തിന് അനുകൂലമായി നടപടികള്‍ സ്വീകരിച്ചു. പഞ്ചായത്ത്, വില്ലേജ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള എതിരഭിപ്രായങ്ങള്‍ പരിഗണിക്കാതെ പാരിസ്ഥിതിക അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് ഗ്രാമസഭ ചേര്‍ന്ന് ക്വാറിക്കെതിരായ പൊതുജനാഭിപ്രായം രേഖപ്പെടുത്തിയത്.
advertisement
മഞ്ഞള്‍ക്കൃഷിക്ക് എന്ന പേരിലാണ് പ്രദേശത്ത് ഡെല്‍റ്റ ഗ്രൂപ്പ് 100ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടിയത്. ഇതില്‍ 11 ഏക്കറില്‍ ഖനനം നടത്താനാണ് നീക്കം. നേരത്തെ നാലാം വാര്‍ഡ് ഗ്രാമസഭയും ഖനനവിരുദ്ധ പ്രമേയം പാസാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ചെങ്ങോട്ടുമലയിൽ ക്വാറി തുടങ്ങുന്നതിനെതിരെ ഗ്രാമസഭ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement