രാത്രികാലത്ത് വീടുകൾക്ക് ചുറ്റും കറങ്ങി നടക്കുന്ന അജ്ഞാതൻ; സഞ്ചിയിൽ കരിങ്ങാലിവെള്ളവും മൊബൈൽ ചാർജറും
- Published by:Naseeba TC
- news18-malayalam
Last Updated:
മോഷണമാണോ മറ്റെന്തെങ്കിലുമാണോ ഇയാളുടെ ഉദ്ദേശമെന്ന് വ്യക്തമല്ല.
കണ്ണൂർ: രാത്രികാലങ്ങളിൽ വീടുകൾക്ക് ചുറ്റും കറങ്ങി നടക്കുന്ന ആളെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചു. കണ്ണൂർ ജില്ലയിലെ കടമ്പൂരിൽ അജ്ഞാതൻ രാത്രികാലങ്ങളിൽ വീടുകൾ ചുറ്റും കറങ്ങി നടക്കുന്നതായി പരാതി ലഭിച്ചിരുന്നു.
രണ്ട് ദിവസം മുമ്പ് കടമ്പൂരിലെ ഒരു ഡിവൈഎഫ്ഐ നേതാവിന്റെ വീടിന്റെ പരിസരത്ത് ഇയാൾ എത്തിയിരുന്നു. ഭക്ഷണം കഴിച്ചശേഷം കൈ കഴുകാനായി നേതാവിന്റെ ഭാര്യ പുറത്തിറങ്ങിയപ്പോഴാണ് ഇരുട്ടിൽ ആൾരൂപം കണ്ടത്. ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിൽ കരിഞ്ഞാലി ഇട്ട് തിളപ്പിച്ച് വെള്ളം നിറച്ച കുപ്പിയും , മൊബൈൽ ചാർജറും, ഇയർ ഫോണും അടങ്ങുന്ന സഞ്ചി കണ്ടെടുത്തു. അടുത്തുതന്നെ ചെരിപ്പും കുടയുമുണ്ടായിരുന്നു.advertisement
TRENDING:George Floyd Murder | വംശവെറിക്കെതിരെയുള്ള നൂറ്റാണ്ടിലെ ചെറുത്തു നിൽപ്പ്[PHOTOS]ദേവിക: കോവിഡ് കാലത്തെ കണ്ണീർക്കണം; ഒന്നിനും കാത്ത് നിൽക്കാതെ അവൾ യാത്രയായി [NEWS]ഓൺലൈൻ ക്‌ളാസ് എടുക്കുന്ന ടീച്ചറെ 'ബ്ലൂ ടീച്ചറാക്കി' ഫെയ്‌ക് അക്കൗണ്ടുകൾ; ഇതോ സമ്പൂർണ്ണ സാക്ഷരത എന്ന് സോഷ്യൽ മീഡിയ [PHOTOS]
രാത്രി ജോലിക്ക് പോകുന്ന ആളാണ് ഈ അജ്ഞാതൻ എന്നാണ് അനുമാനം. എന്നാൽ മോഷണമാണോ മറ്റെന്തെങ്കിലുമാണോ ഇയാളുടെ ഉദ്ദേശമെന്ന് വ്യക്തമല്ല.
advertisement
ഏതാനും ദിവസങ്ങളായി പ്രദേശത്ത് രാത്രികാലങ്ങളിൽ വീടുകൾക്ക് സമീപം ആളിന്റെ കാൽപ്പെരുമാറ്റം പലരും കേട്ടിരുന്നു. ആദ്യഘട്ടത്തിൽ ഇത് കുറുക്കനോ മറ്റ് ജീവികളോ ആയിരിക്കുമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ മനുഷ്യൻ തന്നെയാണ് ഈ അജ്ഞാത ജീവി എന്ന് വ്യക്തമായി.
രാത്രിയിൽ ജോലിക്ക് പോകുന്ന ആളെന്ന് സൂചന ലഭിച്ചതിനാൽ സമീപത്തെ സഹകരണ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിലേക്കും സംശയം നീണ്ടിട്ടുണ്ട്. സംഭവത്തിൽ എന്നാൽ ഡിവൈഎഫ്ഐ നേതാവും കുടുംബവും പരാതി നൽകിയിട്ടുണ്ട്.
Location :
First Published :
June 02, 2020 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
രാത്രികാലത്ത് വീടുകൾക്ക് ചുറ്റും കറങ്ങി നടക്കുന്ന അജ്ഞാതൻ; സഞ്ചിയിൽ കരിങ്ങാലിവെള്ളവും മൊബൈൽ ചാർജറും


