കളിച്ചുകൊണ്ടിരിക്കെ ഓടിയെത്തിയ പശുവിന്റെ കയറിൽ കുരുങ്ങി; പാറശാലയിൽ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

കയറിൽ കുരുങ്ങിയ കുഞ്ഞിനെയുംകൊണ്ട്‌ പശു ഓടി. ഇതിനിടയിലാണ് കുട്ടിക്ക് പരുക്കേറ്റത്.

News18 Malayalam | news18-malayalam
Updated: April 20, 2020, 7:01 AM IST
കളിച്ചുകൊണ്ടിരിക്കെ ഓടിയെത്തിയ പശുവിന്റെ കയറിൽ കുരുങ്ങി; പാറശാലയിൽ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: പശുവിന്റെ കയറിൽ കുരുങ്ങി പരുക്കേറ്റ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. പാറശാല അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടിൽ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകൾ സൈറയാണ് മരിച്ചത്.
You may also like:കോവിഡ് 19 ജാതിയും മതവും നോക്കാറില്ല; ഇപ്പോൾ വേണ്ടത് ഐക്യവും സാഹോദര്യവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS]ലോക്ക് ഡൗൺ: 7 ജില്ലകളില്‍ ഇന്നുമുതല്‍ ഇളവ് [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]

ഞായറാഴ്ച രാവിലെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ കളിച്ചുകൊണ്ടിരിക്കേയാണ്‌ അപകടമുണ്ടായത്. ഓടിയെത്തിയ പശുവിന്റെ കയറിൽ സൈറ കുരുങ്ങി. കയറിൽ കുരുങ്ങിയ കുഞ്ഞിനെയുംകൊണ്ട്‌ പശു ഓടി. ഓട്ടത്തിൽ കുഞ്ഞിനു പരിക്കേറ്റു. ബന്ധുക്കളുടെ മുന്നിൽവച്ചായിരുന്നു സംഭവം.

പരിക്കേറ്റ കുഞ്ഞിനെ പാറശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിെച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹപരിശോധന ഇന്ന് നടക്കും.

First published: April 20, 2020, 7:01 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading