advertisement

പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തൊട്ടുപിന്നിൽ; രക്ഷപ്പെടാൻ ആറ്റിൽച്ചാടിയയാൾ മരിച്ചു

Last Updated:

ട്രെയിനിനു മുന്നിൽ നിന്ന് രക്ഷപ്പെടാൻ സാബു ആറ്റിലേക്ക് ചാടുകയായിരുന്നു.

കോട്ടയം: നീലിമംഗലം പാലത്തിലൂടെ നടന്നു വരികയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറിയതിനെ തുടർന്ന് രക്ഷപ്പെടാൻ ആറ്റിൽച്ചാടിയയാള്‍ മരിച്ചു. ഏറ്റുമാനൂർ വയല സ്വദേശി സാബുവാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കണ്ടെത്തി. തെങ്ങുകയറ്റത്തൊഴിലാളിയാണ് മരിച്ച സാബു.
വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം. സാബുവും മറ്റ് മൂന്ന് സുഹൃത്തുക്കളും ഏറ്റുമാനൂര്‍ ഭാഗത്തു നിന്നു ട്രാക്കിലൂടെ നീലിമംഗലം പാലം മുറിച്ചു കടക്കുകയായിരുന്നു. ഇതിനിടെ ട്രെയ്ൻ പാഞ്ഞെത്തി. ഇവരുടെ തൊട്ട് പിന്നിൽ എത്തിയപ്പോഴാണ് ട്രെയിൻ ഹോൺ മുഴക്കിയത്.
ട്രെയിനിനു മുന്നിൽ നിന്ന് രക്ഷപ്പെടാൻ സാബു ആറ്റിലേക്ക് ചാടുകയായിരുന്നു. മറ്റ് മൂന്ന് സുഹൃത്തുക്കളും മുന്നിലേക്ക് ഓടി പാലം മുറിച്ചു കടന്നു. പാലത്തിൽ കയറിനിൽക്കാൻ ഇടനാഴി ഇല്ലാതിരുന്നതാണ് അപകടം ഉണ്ടാകാൻ കാരണം.
advertisement
ട്രെയിൻ പോയശേഷമാണ് സാബുവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസാണ് കടന്നു പോയതെന്നാണ് നിഗമനം.
view comments
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തൊട്ടുപിന്നിൽ; രക്ഷപ്പെടാൻ ആറ്റിൽച്ചാടിയയാൾ മരിച്ചു
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement