5,000 രൂപ ലോട്ടറിയടിച്ച 'ഭാഗ്യവതി'; പക്ഷേ പപ്പി മോൾക്ക് ആ കാര്യം അറിയില്ല

Last Updated:

കൃഷ്ണൻ കുട്ടിയുടെ സന്തതസഹചാരിയാണ് പപ്പി മോൾ. ഇന്ന് അഞ്ചര വയസ്സുണ്ട് പപ്പി മോൾക്ക്. സ്നേഹം മാത്രമല്ല, കൃഷ്ണൻ കുട്ടിക്ക് ഭാഗ്യവും പപ്പിമോൾ കൊണ്ടുവന്നിരിക്കുകയാണ്.

കൽപ്പറ്റ: പൂക്കോട് കാമ്പസിന് സമീപമുള്ള ഉത്തോന്തിൽ കൃഷ്ണൻ കുട്ടിക്ക് പപ്പി മോളെ ലഭിക്കുന്നത് തെരുവിൽ നിന്നാണ്. ചത്തെന്ന് കരുതി ചിലർ കുഴികുത്തി മറവ് ചെയ്യാൻ തുടങ്ങുമ്പോഴാണ് അവിടെയെത്തിയ കൃഷ്ണൻ കുട്ടി പട്ടിക്കുഞ്ഞിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ 2014 ൽ കൃഷ്ണൻ കുട്ടിയുടെ ഒപ്പം കൂടിയ പട്ടി കുഞ്ഞിന് അദ്ദേഹം പപ്പി മോൾ എന്ന പേരും നൽകി.
അപകടത്തിൽപെട്ട് അവശനിലയിലായി അനക്കമില്ലാതെ കിടന്ന പട്ടി ചത്തെന്നു കരുതിയാണ് സമപീവാസികൾ മറവ് ചെയ്യാൻ തീരുമാനിച്ചത്. പട്ടിക്ക് ജീവനുണ്ടെന്ന് മനസ്സിലായ കൃഷ്ണൻ കുട്ടി ഉടനെ തന്നെ വെറ്ററിനറി ആശുപത്രിയിലേക്ക് ഓടി. ദിവസങ്ങളോളമുള്ള ചികിത്സയ്ക്കൊടുവിലാണ് പപ്പി മോൾ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. ഫിസിയോ തെറാപ്പി അടക്കം ആറ് മാസം നീണ്ട ചികിത്സയായിരുന്നു പപ്പി മോളെ സാധാരണ ജീവിതത്തിലേക്ക് എത്തിച്ചത്.
അന്നു തൊട്ട് കൃഷ്ണൻ കുട്ടിയുടെ സന്തതസഹചാരിയാണ് പപ്പി മോൾ. ഇന്ന് അഞ്ചര വയസ്സുണ്ട് പപ്പി മോൾക്ക്. സ്നേഹം മാത്രമല്ല, കൃഷ്ണൻ കുട്ടിക്ക് ഭാഗ്യവും പപ്പിമോൾ കൊണ്ടുവന്നിരിക്കുകയാണ്. പപ്പിമോളുടെ പേരില്‍ കോഴിക്കോട് നിന്നും കൃഷ്ണൻ കുട്ടി എടുത്ത ലോട്ടറിയുടെ രൂപത്തിലാണ് ഭാഗ്യദേവത എത്തിയിരിക്കുന്നത്. നിര്‍മല്‍ ഭാഗ്യക്കുറിയുടെ എന്‍.ഒ 374089 നമ്പര്‍ ടിക്കറ്റിൽ 5,000 രൂപയാണ് പപ്പി മോൾക്ക് അടിച്ചിരിക്കുന്നത്. സമ്മാനത്തുക തെരുവുപട്ടികളുടെയും മറ്റു മൃഗങ്ങളുടെയും സംരക്ഷണത്തിനായി ട്രസ്റ്റ് രൂപീകരിക്കുന്നതിനു വിനിയോഗിക്കാനാണ് കൃഷ്ണന്‍കുട്ടിയുടെ തീരുമാനം.
advertisement
You may also like:Actor Thavasi Passes Away | പ്രാർത്ഥനകൾ വിഫലം; നടൻ തവാസി അന്തരിച്ചു
വർഷങ്ങളായി തെരുവുപട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ജീവിതം മാറ്റിവെച്ചയാളാണ് എഴുപത്തിനാലുകാരനായ കൃഷ്ണൻകുട്ടി. അയൽവാസിയായ ജൂണ്‍ റൊസാരിയോ എന്ന വനിതയ്ക്കൊപ്പം തെരുവുപട്ടികളെ സംരക്ഷിക്കുകയാണ്. ആധുനിക സൗകര്യങ്ങളോടെ തെരുവുപട്ടികള്‍ക്കായി ഒരു ഷെല്‍ട്ടര്‍ ആണ് കൃഷ്ണൻകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നം.
advertisement
തെരുവുപട്ടികളുടെ സംരക്ഷണത്തില്‍ ഏർപ്പെടുന്നവരുടെ പങ്കാളിത്തത്തോടെ ട്രസ്റ്റ് രൂപീകരിച്ചു ധനസമാഹരണം നടത്തി ഷെല്‍ട്ടര്‍ നിര്‍മിക്കാനാണ് കൃഷ്ണ്‍കുട്ടിയുടെ പദ്ധതി. പപ്പി മോൾക്ക് അടിച്ച 5,000 രൂപ ഇതിനായി ഉപയോഗിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
5,000 രൂപ ലോട്ടറിയടിച്ച 'ഭാഗ്യവതി'; പക്ഷേ പപ്പി മോൾക്ക് ആ കാര്യം അറിയില്ല
Next Article
advertisement
'പള്ളിക്കെട്ട് ശബരിമലയ്ക്ക്' സൂഫി ഗായകരുടെ 'ഏകമേ യാ അല്ലാ'യിൽ നിന്നു പിറന്ന ഗാനം;  'പോറ്റിയേ കേറ്റിയേ' വിവാദത്തിനു മുമ്പ്
'പള്ളിക്കെട്ട് ശബരിമലയ്ക്ക്' സൂഫി ഗായകരുടെ 'ഏകമേ യാ അല്ലാ'യിൽ നിന്നു പിറന്ന ഗാനം; 'പോറ്റിയേ കേറ്റിയേ' വിവാദം
  • 'പള്ളിക്കെട്ട് ശബരിമലയ്ക്ക്' ഗാനം നാഗൂര്‍ ദര്‍ഗയിലെ സൂഫി ഗായകരുടെ ഈണത്തില്‍ നിന്നാണെന്ന് രാജീവ്.

  • പാരഡി ഗാനരചനയുടെ ഭാഗമായാണ് "പള്ളിക്കെട്ട് ശബരിമലയ്ക്ക്" രൂപം കൊണ്ടതെന്ന് രാജീവ് ഫേസ്ബുക്കില്‍ പറഞ്ഞു.

  • മതവികാരം വ്രണപ്പെടുത്തിയതിനും വിഭാഗീയത ഉണര്‍ത്തിയതിനും ഗാനരചയിതാവിനെതിരെ പോലീസ് കേസ്.

View All
advertisement