പ്രളയഭീതിയിൽ കല്ലായി പുഴയുടെ തീരത്തുകാർ; ഫണ്ടുണ്ടായിട്ടും ചെളിനീക്കുന്നില്ലെന്ന് ആരോപണം
- Published by:Gowthamy GG
- news18-malayalam
Last Updated:
ഫണ്ട് പര്യാപ്തമല്ലാത്തതുകൊണ്ടാണ് ചെളി നീക്കം ചെയ്യാന്‍ കഴിയാത്തതെന്നാണ് ജലസേചന വകുപ്പ് അധികൃതരുടെവിശദീകരണം.
കോഴിക്കോട്: രണ്ട് പ്രളയകാലത്തും കടുത്ത ദുരിതംപേറിയവരാണ് കോഴിക്കോട് കല്ലായി പുഴയുടെ തീരത്ത് കഴിയുന്നവര്‍. ചെളി അടിഞ്ഞ് ഓരോ മഴക്കാലത്തും കല്ലായ് പുഴ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറുക പതിവാണ്. ഫണ്ടനുവദിച്ചിട്ടും ചെളി നീക്കം ചെയ്യാത്തതിനാല്‍ ഇത്തവണയും പ്രളയഭീതിയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍.
കഴിഞ്ഞ രണ്ട് വര്‍ഷവും കോഴിക്കോട് നഗരത്തിലെ ചില ഭാഗങ്ങള്‍ വെള്ളത്തിലായിരുന്നു. വീടുകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ തകര്‍ന്ന നൂറുകണക്കിന് കുടുംബങ്ങള്‍. സമ്പാദ്യങ്ങളെ പ്രളയം വിഴുങ്ങുന്നത് കണ്ണീരോടെ കണ്ണാനേ ഇവര്‍ക്ക് കഴിഞ്ഞിരുന്നു.
കനത്ത വെള്ളപ്പൊക്കത്തിന് കാരണമായതാകട്ടെ കല്ലായ് പുഴയില്‍ അടിഞ്ഞ് കൂടിയ ചെളിയാണ്. പുഴയുടെ മധ്യഭാഗത്ത് ചെളി അടിഞ്ഞ് കൂടി തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. പുഴയുടെ തീരങ്ങളോട് ചേര്‍ന്ന് കിടക്കുന്ന നഗരം ഇത്തവണയും വെള്ളപ്പൊക്ക ഭീഷണിയിലാണന്ന് പ്രദേശവാസിയായ ഉമ്മർകോയ പറഞ്ഞു.
You may also like:ഉത്രയെ കൊലപ്പെടുത്തിയത് ഇൻഷ്വറൻസ് തുകയ്ക്കു വേണ്ടിയെന്ന് സൂചന; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
advertisement
[news]
പുഴയുടെ അടിത്തട്ടിലെ ചെളി നീക്കം ചെയ്യാന്‍ 4.95കോടിയുടെ നീക്കിയിരിപ്പുണ്ട്. എന്നാല്‍ മഴയ്ക്ക് മുമ്പ് ഈ വര്‍ഷവും കല്ലായ് പുഴയിലെ ചെളി നീക്കം ചെയ്യാന്‍ നടപടിയായില്ല. ഫണ്ട് പര്യാപ്തമല്ലാത്തതുകൊണ്ടാണ് ചെളി നീക്കം ചെയ്യാന്‍ കഴിയാത്തതെന്നാണ് ജലസേചന വകുപ്പ് അധികൃതരുടെവിശദീകരണം. ഇത്തവണയും അധികം മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നിരിക്കയാണ് കല്ലായ് പുഴയോരത്തുകാർ ഭീതിയിലായിരിക്കുന്നത്.
Location :
First Published :
May 30, 2020 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
പ്രളയഭീതിയിൽ കല്ലായി പുഴയുടെ തീരത്തുകാർ; ഫണ്ടുണ്ടായിട്ടും ചെളിനീക്കുന്നില്ലെന്ന് ആരോപണം


