കണ്ണൂർ സെൻട്രൽ ജയിലിലെ കോവിഡ് നിരീക്ഷണ വാർഡിൽ നിന്നും ചാടിയ തടവുകാരൻ പിടിയിൽ

Last Updated:

പുലർച്ചെ സെൻട്രൽ ജയിലിൽ കോവിഡ് നിരീക്ഷണ വാർഡിൽ നിന്നും വെൻറിലേറ്റർ ഇളക്കി മാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്.

കണ്ണൂർ: സെൻട്രൽ ജയിലിലെ കോവിഡ് 19 നിരീക്ഷണ വാർഡിൽ നിന്നും ചാടിയ തടവുകാരൻ പിടിയിലായി. യുപിയിലെ ആമീർപൂർ സ്വദേശി അജയ് ബാബുവാണ് പോലീസിൻറെ വലയിലായത്.
പുലർച്ചെ സെൻട്രൽ ജയിലിൽ കോവിഡ് നിരീക്ഷണ വാർഡിൽ നിന്നും വെൻറിലേറ്റർ ഇളക്കി മാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്. തുടർന്ന് പോലീസ് ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
BEST PERFORMING STORIES:ലോക്ക് ഡൗൺ: കേരളത്തിൽ കുടുങ്ങിയ വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചു [PHOTO]ലോക്ക്ഡൗൺ ലംഘിച്ച് കുർബാനയും ജുമുഅ നമസ്കാരവും: 59 പേർ അറസ്റ്റിൽ [PHOTO]പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാളുടെ പിതാവ് മരിച്ചു; സാമ്പിള്‍ പരിശോധനക്കയച്ചു [NEWS]
റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുന്നതിനിടയിലാണ് അജയ് ബാബു പിടിയിലായത് . ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ കണ്ണപുരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കൈയോടെ പൊക്കി.
advertisement
കാസർഗോഡ് കനറാ ബാങ്ക് മോഷണ കേസിലെ പ്രതിയാണ് അജയ് ബാബു . കഴിഞ്ഞ 25 ആം തീയതിയാണ് ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. കാസർകോട് നിന്ന് വന്നതിനാൽ നിരീക്ഷണത്തിൽ വയ്ക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കണ്ണൂർ സെൻട്രൽ ജയിലിലെ കോവിഡ് നിരീക്ഷണ വാർഡിൽ നിന്നും ചാടിയ തടവുകാരൻ പിടിയിൽ
Next Article
advertisement
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
'പിഎം ശ്രീയില്‍ ഒപ്പിട്ടത് പണം കിട്ടാനുള്ള തന്ത്രപരമായ നീക്കം': മന്ത്രി ശിവൻകുട്ടി
  • കേരളം പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത് തന്ത്രപരമായ നീക്കമാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

  • പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളത്തിന് 1476.13 കോടി രൂപയുടെ ഫണ്ട് ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

  • കേരളം പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് എതിരായി നിലകൊള്ളുന്നുവെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

View All
advertisement