COVID 19 പോരാട്ടത്തിൽ പൊലീസിന്റെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തി 'വിൽകലാമേള'
- Published by:Naseeba TC
- news18-malayalam
Last Updated:
ലോക്ക്ഡൗണിനു ശേഷം പൊതു വേദികളിൽ കൂടി കാവലാൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സേന.
കണ്ണൂർ: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പോലീസ് സേനയുടെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തി വിൽകലാമേള. കണ്ണൂരിലെ മയ്യിൽ ജനമൈത്രി പോലീസാണ് കാവലാൾ എന്ന വിൽക്കലാമേള ഒരുക്കുന്നത്. ദുരന്തമുഖങ്ങളിൽ പോലീസ് സേനയുടെ അർപ്പണ മനോഭാവത്തിന്റെ നേർചിത്രം മലബാറിലെ തനത് കലാരൂപത്തിലാണ് അവതരിപ്പിക്കുന്നത്.
ഭീതിതമായ സാഹചര്യത്തിലും അർപ്പണ മനോഭാവത്തോടെ ജനങ്ങൾക്ക് കരുതലാവുന്ന നിയമപാലകരുടെ നേർ ചിത്രമാണ് ഈ വിൽക്കലാമേള. കൃത്യനിർവ്വഹണത്തിന്റെ തിരക്കുകൾക്കിടയിലും വർണ്ണക്കുപ്പായവുമണിഞ്ഞ് ചിരിയുടെയും ചിന്തയുടെയും നുറുങ്ങുകളുമായി ജനങ്ങൾക്ക് മുന്നിലെത്തുകയാണ് മയ്യിൽ ജനമൈത്രി പോലീസ്.
"പോലീസിനെക്കുറിച്ചുള്ള ധാരണകൾ മറികടക്കുന്നതിനു കൂടി ലക്ഷ്യ വെച്ചാണ് വിൽക്കലാമേള തയ്യാറാക്കിയിരിക്കുന്നത്. പോലീസും സമൂഹവും തോളോടു തോൾ ചേർന്നാൽ ഏതു കൊടിയ ദുരന്തങ്ങളെയും അതിജീവിക്കാനാകുമെന്നും കാവലാളിലൂടെ ഞങ്ങൾ ഓർമ്മപ്പെടുത്തുന്നുണ്ട്. നർമ്മത്തിലൂടെ ലളിതമായി പോലീസ് സേനയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു. ", മയ്യിൽ സി ഐ ഷാജി പട്ടേരി പറയുന്നു.advertisement
TRENDING:George Floyd Murder | വംശവെറിക്കെതിരെയുള്ള നൂറ്റാണ്ടിലെ ചെറുത്തു നിൽപ്പ്[PHOTOS]ദേവിക: കോവിഡ് കാലത്തെ കണ്ണീർക്കണം; ഒന്നിനും കാത്ത് നിൽക്കാതെ അവൾ യാത്രയായി [NEWS]ഓൺലൈൻ ക്‌ളാസ് എടുക്കുന്ന ടീച്ചറെ 'ബ്ലൂ ടീച്ചറാക്കി' ഫെയ്‌ക് അക്കൗണ്ടുകൾ; ഇതോ സമ്പൂർണ്ണ സാക്ഷരത എന്ന് സോഷ്യൽ മീഡിയ [PHOTOS]
രൂപത്തിലും ആവിഷ്കാര രീതിയിലുമെല്ലാം വേറിട്ടു നിൽക്കുന്ന കാവലാൾ വിൽക്കലാമേളയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നാടക പ്രവർത്തകനും സിനിമാ സംവിധായകനുമായ ജിജു ഒറപ്പടിയാണ്.ഗാന രചന ദിനേശ് നാറാത്തും സംഗീതം നാദം മുരളിയും ചമയം വിനോ ഗോവിന്ദും നിർവ്വഹിച്ചു.
advertisement
ശ്രീനേഷ് കരിങ്കൽകുഴി, ഷൈനേഷ്, നന്ദഗോപാൽ, സഫ സിദ്ധിഖ്, പ്രജിത്ത് ഒ.പി. , സന്തോഷ് കിളിയളം, അശോക് അർച്ചന, സന്തോഷ് കരിപ്പൂൽ എന്നിവർ അണിയറയിൽ പ്രവർത്തിച്ചപ്പോൾ രാജേഷ് മലപ്പട്ടം, ജൂബിഷ് കെ.ചാക്കോ, അശോകൻ മഠപ്പുരക്കൽ, ദിനേശ് നാറാത്ത്, സുജിത്ത്കുമാർ ചെക്കിക്കുളം എന്നിവർ വേഷമിട്ടു.
ക്രിയാത്മക നിർദ്ദേശങ്ങളുമായി സി ഐ ഷാജി പട്ടേരി, എസ് ഐ വി.ആർ വിനീഷ് എന്നിവർ വിൽക്കലാ മേളക്ക് ഒപ്പം നിന്നു. മയ്യിൽ അഥീന നാടകവീടാണ് പശ്ചാത്തല സൗകര്യം ഒരുക്കിയത്.
advertisement
കാവലാൾ വിൽപ്പാട്ടിന്റെ യൂട്യൂബ് റിലീസ് കണ്ണൂർ ഡി.വൈ.എസ്.പി. പി.പി. സദാനന്ദൻ നിർവ്വഹിച്ചു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പി.വി.രാജേഷ് പ്രജീഷ് ഏഴോം എന്നിവർ സംബന്ധിച്ചു. കണ്ണൂർ പോലീസിന്റെ എഫ് ബി പേജിലും റിലീസ് ചെയ്ത വിൽക്കലാമേള ഇതിനോടകം തന്നെ മുപ്പതിനായിരത്തിലധികം പേർ കണ്ടു കഴിഞ്ഞു.
ലോക്ക്ഡൗണിനു ശേഷം പൊതു വേദികളിൽ കൂടി കാവലാൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സേന.
Police to reach people through Malabar's ethnic art form vilkkalamela
Location :
First Published :
June 02, 2020 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
COVID 19 പോരാട്ടത്തിൽ പൊലീസിന്റെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തി 'വിൽകലാമേള'


