പമ്പയിൽ ശുചിത്വം ഉറപ്പാക്കാൻ ഗ്രീൻ ഗാർഡ്സ്
Last Updated:
പമ്പ : പമ്പയിൽ ശുചിത്വം ഉറപ്പിക്കാൻ ഇനി ഗ്രീന്‍ഗാർഡ്സും. പ്ലാസ്റ്റിക് വിമുക്ത തീര്‍ഥാടനം ലക്ഷം സാക്ഷാത്കരിക്കാനായാണ് ശുചിത്വമിഷന്‍ ഗ്രീന്‍ഗാർഡ്സ് സന്നദ്ധ സേവകരെ പമ്പയില്‍ നിയോഗിച്ചിരിക്കുന്നത്.
പ്രളയത്തിൽ തകർന്ന പമ്പാനദിയിൽ മാലിന്യ നിക്ഷേപം കൂടി ആയാൽ സ്ഥിതി ഗുരുതരമാകും. ആ സാഹചര്യത്തിലാണ് മാലിന്യത്തിനെതിരായ ബോധവത്കരണവുമായി ശുചിത്വമിഷന്റെ രംഗപ്രവേശം.
പമ്പയിലും നിലയ്ക്കലുമായാണ് ഗ്രീൻഗാർഡുകളെ നിയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് സഞ്ചിയുമായി എത്തുന്ന തീർഥാടകർക്ക് തുണിസഞ്ചി സൗജന്യമായി നൽകും. നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതിനെയും ഇവർ തടയും. റാന്നി എംഎൽഎ രാജു എബ്രഹാം ആണ് ശുചിത്വ പദ്ധതി ഉദ്ഘാടനം ചെയ്തത്.
advertisement
തീർത്ഥാടകബാഹുല്യം കൂടിയതോടെ പമ്പാനദി മാലിന്യക്കൂമ്പാരമായി മാറിയിരുന്നു. ദേവസ്വം ബോർഡിന് കീഴിൽ വിശുദ്ധി സേന ശുചീകരണത്തിനായി പ്രവർത്തിച്ചു വരുന്നുണ്ടെങ്കിലും ബോധവൽക്കരണത്തിലൂടെ ആത്യന്തികമായ പരിഹാരമാണ് ശുചിത്വമിഷൻ ലക്ഷ്യംവെക്കുന്നത്.
Location :
First Published :
Dec 09, 2018 11:24 AM IST







