advertisement

ബീച്ചിലിരുന്ന് പുരുഷ സുഹൃത്തിനൊപ്പം സംസാരിച്ചു: കണ്ണൂരിൽ യുവതിയെ അടിച്ച് എല്ലൊടിച്ചു

Last Updated:

ഇവർ സഞ്ചരിച്ച KL/13 AJ 7574 എന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് കസ്റ്റഡിയിൽ എടുത്തു.

കണ്ണൂർ: ബീച്ചിൽ പുരുഷസുഹൃത്തുമായി സംസാരിച്ചു കൊണ്ടിരുന്ന യുവതിയെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചിറക്കൽ പുതിയതെരു ആശാരി കമ്പനി സ്വദേശി മുക്കണ്ണൻഹൗസിൽ നവാസ് (36), പാപ്പിനിശ്ശേരി എം.എം ആശുപത്രിക്ക് എം.എം ആശുപത്രിക്ക് സമീപത്തെ കെ.മുഹമ്മദ് അലി എന്നിവരെയാണ് ടൗൺ എസ്.ഐ എൻ. പ്രജീഷും സംഘവും സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
ശനിയാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. പള്ളിക്കുന്ന് സ്വദേശിനിയായ 21കാരി യുവതി ബീച്ചിൽ തന്‍റെ പുരുഷസുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ ബൈക്കിലെത്തിയ പ്രതികൾ ഇരുവരെയും ആക്രമിക്കുകയായിരുന്നു. അക്രമികളുടെ കൈയേറ്റത്തിൽ യുവതിക്ക് പരിക്കേറ്റു. അക്രമത്തിൽ ഇടതുകൈയിൽ രണ്ട് പൊട്ടലുകളേറ്റ നിലയിൽ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തുകയായിരുന്നു. പാപ്പിനിശ്ശേരി സ്വദേശിയുടേത് ആയിരുന്നു ബൈക്ക്. ഇയാൾ മുഹമ്മദലിക്ക് ഓടിക്കാൻ കൊടുത്തത് ആയിരുന്നു. ബൈക്ക് ഉടമയിൽ നിന്ന് മുഹമ്മദ് അലിയുടെ ഫോൺ നമ്പർ വാങ്ങിയ പൊലീസ് സൈബർ പൊലീസിന്‍റെ സഹായത്തോടെ കണ്ണൂരിലെ ഒരു ലോഡ്ജിൽ നിന്ന് പ്രതികളെ കണ്ടെത്തുകയായിരുന്നു.
advertisement
ഇവർ സഞ്ചരിച്ച KL/13 AJ 7574 എന്ന റോയൽ എൻഫീൽഡ് ബുള്ളറ്റ് കസ്റ്റഡിയിൽ എടുത്തു. രണ്ടുദിവസം മുമ്പായിരുന്നു മുഹമ്മദ് അലി അബുദാബിയിൽ നിന്ന് വീട്ടിലെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും. അതേസമയം നഗരത്തിലെ ബീച്ച്, കോട്ട, പാർക്ക് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
ബീച്ചിലിരുന്ന് പുരുഷ സുഹൃത്തിനൊപ്പം സംസാരിച്ചു: കണ്ണൂരിൽ യുവതിയെ അടിച്ച് എല്ലൊടിച്ചു
Next Article
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement