ഭാരതീയ ഭാഷകള്‍ സംരക്ഷിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍

Last Updated:
മുംബൈ: ഭാരതീയ ഭാഷകള്‍ സംരക്ഷിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ തയ്യാറെടുക്കുന്നു. ഭാരതീയ ഭാഷകള്‍ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രീയ സ്വയംസേവക് സംഘും (ആര്‍ എസ് എസ്) അഖില ഭാരതീയ പ്രതിനിധി സഭയും (എ ബി പി എസ്) ആണ് ഈ ലക്ഷ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. നാഗ്പൂരില്‍ മാര്‍ച്ച് ഒമ്പതുമുതല്‍ ആരംഭിച്ച അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ഇക്കാര്യങ്ങള്‍ ഉയര്‍ന്നുവന്നത്.
ഭാരതീയ ഭാഷകള്‍ ഉപയോഗിക്കുന്നത് കുറഞ്ഞു വരികയാണ്. ഭാരതീയ ഭാഷകളിലെ വാക്കുകള്‍ക്കു പകരം ആ സ്ഥാനത്ത് വിദേശഭാഷകളിലെ വാക്കുകള്‍ ഉപയോഗിക്കുന്നത് വലിയ വെല്ലുവിളിയാണ്. നിലവില്‍ നിരവധി ഭാഷകളും ഭാഷാഭേദങ്ങളും ഇല്ലാതായിട്ടുണ്ട്. ചില ഭാഷകളുടെ നില തന്നെ അപകടത്തിലാണ്. സര്‍ക്കാരും നിയമനിര്‍മാതാക്കളും സമൂഹവും സന്നദ്ധ സംഘടനകളും രാജ്യത്തെ വിവിധ ഭാഷകളും ഭാഷാഭേദങ്ങളും സംരക്ഷിക്കാന്‍ മുന്നോട്ടു വരണം. ഇതു സംബന്ധിച്ച് സംഘപരിവാര്‍ സംഘടനകള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ താഴെ പറയുന്നവയാണ്
1. രാജ്യത്ത് പ്രാഥമികവിദ്യാഭ്യാസം നല്‍കുന്നത് മാതൃഭാഷയിലായിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും ഭാരതീയ ഭാഷയില്‍ ആയിരിക്കണം. ഇതിന് മാതാപിതാക്കള്‍ മുന്‍കൈ എടുക്കണം. ഇതിനായി സര്‍ക്കാര്‍ വിദ്യാഭ്യാസ നയങ്ങളില്‍ മാറ്റം വരുത്തണം.
advertisement
2. പഠിക്കുന്ന വിഷയം സംബന്ധിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും തയ്യാറാക്കുന്ന വിഷയക്കുറിപ്പുകള്‍ മാതൃഭാഷയിലോ ഭാരതത്തിലെ മറ്റേതെങ്കിലും ഒരു ഭാഷയിലോ തയ്യാറാക്കണം. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരീക്ഷകളും മാതൃഭാഷയിലാക്കണം.
3. നീറ്റ് പരീക്ഷ, യു പി എസ് സിയുടെ കീഴില്‍ ഭാരതീയ ഭാഷകളിലും സംഘടിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ എല്ലാ മല്‍സര പരീക്ഷകളും പ്രവേശനപരീക്ഷകളും ഭാരതീയ ഭാഷയില്‍ തന്നെ നടപ്പാക്കണം.
4. എല്ലാ സര്‍ക്കാര്‍, നിയമ സംബന്ധമായ ജോലികളിലും ഭാരതീയ ഭാഷകള്‍ക്ക് പ്രാതിനിധ്യം നല്‍കണം. ഇതു കൂടാതെ, സര്‍ക്കാര്‍ - സര്‍ക്കാരിതര നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും ഇംഗ്ലീഷിന് പ്രാതിനിധ്യം നല്‍കുന്നതിനു പകരം ഭാരതീയഭാഷകള്‍ക്ക് പ്രാതിനിധ്യം നല്‍കണം.
advertisement
5. സ്വയംസേവകര്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും വീടുകളിലും മാതൃഭാഷ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മാതൃഭാഷയിലുള്ള സാഹിത്യപുസ്തകങ്ങള്‍ വായിക്കാന്‍ സമയം കണ്ടെത്തണം. കൂടാതെ. മാതൃഭാഷയിലുള്ള നാടകം, സംഗീതം, നാടന്‍കലകള്‍ എന്നിവയും പ്രോല്‍സാഹിപ്പിക്കപ്പെടണം.
6. പരമ്പരാഗതമായി ഭാഷകളുടെ സമന്വയമാണ് കേരളത്തിലുള്ളത്. മാതൃഭാഷയില്‍ അഭിമാനിക്കുമ്പോള്‍ തന്നെ മറ്റു ഭാഷകളെ ബഹുമാനിക്കാനും കഴിയണം.
7. ഭാരതത്തിലെ ഭാഷകളും ഭാഷാഭേദങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. വ്യത്യസ്ത ഭാഷകള്‍ പഠിക്കുന്നതിന് എ ബി പി എസ് പിന്തുണ നല്‍കും.
advertisement
വിവിധ ഭാഷകളുടെ സമന്വയമുള്ള രാജ്യത്ത് എല്ലാ ഭാഷകളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് എ ബി പി എസ് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ഭാരതീയ ഭാഷകള്‍ സംരക്ഷിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement