OPINION | കൊറോണക്കാലത്തെ ഓൺലൈൻ അധ്യയനം; ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം

Last Updated:

അധ്യയനം ഓൺലൈൻ വഴിയാകുമ്പോൾ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിദ്യാഭ്യാസ വകുപ്പും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നത് സംബന്ധിച്ച് പ്രമുഖ മനശാസ്ത്ര വിദഗ്ധ വാണിദേവി

വാണിദേവി പി.ടി
(സൈക്കോളജിസ്റ്റ്)
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷത്തിൽ ഓൺലൈനായാണ് ക്ലാസുകൾ ആരംഭിക്കുന്നത്.  നാം ആദ്യമായാണ് ഇത്തരമൊരു പഠനരീതി സ്വീകരിക്കുന്നു എന്നതിനാൽ തന്നെ ആശങ്കകളും അവസാനിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഇതിനൊക്കും നേതൃത്വം നൽകുന്ന സർക്കാരും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.
കേരള സിലബസിൽ  പഠിക്കുന്നവർക്ക് വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസ്. എന്നാൽ CBSE, ICSE സിലബസുകളിലുള്ള കുട്ടികളുടെ ക്ലാസുകൾ ഓൺ പ്ലാറ്റ്ഫോമുകളിൽ ആരംഭിച്ചു കഴിഞ്ഞു. ഓൺലൈൻ ക്ലാസുകൾ സാധാരണ ക്ലാസുകൾക്ക് പകരമാകില്ലെങ്കിലുംനിലവിലെ സാഹചര്യത്തിൽ അധ്യയനം ഉറപ്പുവരുത്താൻ സർക്കാരിന് മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ലെന്നതാണ് യാഥാർഥ്യം.
advertisement
വെല്ലുവളികൾ എന്തൊക്ക?
എല്ലാ വിദ്യാർഥികളുടെയും വീടുകളിൽ ടിവിയും കേബിൾ കണക്ഷനും ഉണ്ടോയെന്നതു തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന് മുന്നിലെ പ്രധാന വെല്ലുവിളി. ടി.വി ഉണ്ടെങ്കിൽ തന്നെ കേബിൾ കണക്ഷനും വൈദ്യുതിയും ക്ലാസ് നടക്കുന്ന സമയത്ത് ഉണ്ടാകുമെന്നതിലും ഒരു ഉറപ്പുമില്ല.
ടെലിവിഷനിലൂടെയുള്ള ക്ലാസ് സംവേദനക്ഷമം ആണെന്നതിൽ തർക്കമില്ല. എന്നാൽ കുഞ്ഞുങ്ങളെ സംബന്ധിച്ചിടുത്തോളം പഠനം മുഖ്യ പരിഗണനാ വിഷയമാകണമെന്നില്ല. അതുകൊണ്ട് തന്നെ എത്രത്തോളം ശ്രദ്ധയിൽ കുട്ടികൾ ഇരിക്കുമെന്നതും സംശയിക്കേണ്ടിയിരിക്കുന്നു.
പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളെ എന്തുചെയ്യും?
ഹൈപ്പർ ആക്ടിവിറ്റി, ലേണിംഗ് ഡിസെബിലിറ്റി, അറ്റെൻഷൻ ഡെഫിസിറ്റ്, ഓട്ടിസം, കാഴ്ച ശക്തി കുറവ്, ബുദ്ധി വൈകല്യം, സെറിബ്രൽ പാൽസി എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളെ എങ്ങനെയാണ് ഓൺലൈൻ ബോധനത്തിൽ ഉൾക്കൊള്ളിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
advertisement
advertisement
സംശയ നിവാരണം എങ്ങന?
കുട്ടികളുടെ സംശയ നിവാരണത്തിന്അധ്യാപകർ ശ്രദ്ധിക്കണമെന്നാണ് നിർദേശം. ഇതിനായി വാട്സാപ്പ് അല്ലെങ്കിൽ ഫോൺ ഉപയോഗിക്കണം. ഇത് എത്രത്തോളം പ്രായോഗികമാണ്?. ഒരോ കുട്ടികളുടെ സംശയനിവാരണത്തിനു വേണ്ടി ഒരു അദ്ധ്യാപകൻ ഇത്തരത്തിൽ എത്ര മണിക്കൂർ വിനിയോഗിക്കേണ്ടിവരും?. അതുകൊണ്ടു തന്നെ ഇതിനായി സമയം നിശ്ചയിക്കേണ്ടതും അനിവാര്യമാണ്. ഇതു നിശ്ചയിക്കുമ്പോൾ അധ്യപകർക്കും പ്രൊഫഷണൽ ലൈഫിനൊപ്പം പേഴ്സണൽ ലൈഫും ഉണ്ടെന്നത് പരിഗണിക്കേണ്ടതുണ്ട്.
വേണം, മാർഗനിർദ്ദേശങ്ങൾ
CBSE ICSE സിലബസുകളിലുള്ള കുട്ടികൾക്ക് ഇതിനോടകം തന്നെ ക്ലാസ്  തുടങ്ങിക്കഴിഞ്ഞു. പല സ്കൂളുകളിലും രാവിലെ 8 മുതൽ 2.45 വരെയാണ് ക്ലാസ്. പ്രഭാത ഭക്ഷണത്തിന് ഒരു മണിക്കൂർ, ഉച്ചയൂണിന്  ഒരു മണിക്കൂർ, ഇതിനിടയിൽ തുടർച്ചയായ മൂന്നു മണിക്കൂർ ക്ലാസ്. ഇങ്ങനെയാണ് ക്രമീകരണം. ശാസ്ത്രീയമാണോ ഈ സമയ ക്രമീകരണം. ഈ സമയം ഇത് ഉണ്ടാക്കാൻ പോകുന്ന ശാരീരിക മാനസീക പ്രശ്നങ്ങൾ എന്തൊക്കെയാണ്?
advertisement
CBSE, ICSE സ്കൂളുകൾ പ്രധാനമായും ആശ്രയിക്കുന്നത് zoom, WebEx, പോലുള്ള പ്ലാറ്റ്ഫോമുകളിലാണ് ക്ലാസ് നടത്തുന്നത്. ഈ ക്ലാസ് നടക്കുന്ന അത്രയും നേരം മൊബൈലിന്റെയോ ലാപ്ടോപ്പിന്റെയോ സ്ക്രീൻ, ഹെഡ്ഫോൺ എന്നിവ തുടർച്ചയായി കുട്ടികൾ ഉപയോഗിക്കുന്നതിന്റെ ശാരീരിക മാനസീക പ്രശ്നങ്ങളും  അപഗ്രഥിക്കേണ്ടതുണ്ട്. ഇതിനായി മാർഗനിർദ്ദേശങ്ങൾ ഉണ്ടാകേണ്ടതും അവ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണ്ടതുമുണ്ട്.
സ്കൂൾ കുട്ടികളുടെ രണ്ടാം ഗൃഹം
വിദ്യാലയം എന്നത് അക്കാദമിക് കാര്യങ്ങൾക്ക് വേണ്ടുയള്ള സ്ഥലം മാത്രമല്ല, കുട്ടികളുടെ രണ്ടാം ഗൃഹം കൂടിയാണ്.  ഇനിയുള്ള കാലത്ത് ഈ സങ്കൽപം എങ്ങനെ നടപ്പാകുമെന്നതും ഒരു പ്രധാന ചോദ്യമാണ്. സാമൂഹ്യമായി ഇടപഴകാൻ പഠിക്കുന്നതും വ്യക്തിത്വ വികാസം നേടുന്നതുമൊക്കെ വിദ്യാലയങ്ങളിൽ നിന്നാണ്. കുട്ടികളുടെ ശാരീരികമായ വ്യായാമത്തിനു അധ്യയനത്തിൽ വളരെ പ്രാധാന്യമുണ്ട്. അതിനുള്ള  നടപടികളും ഓൺലൈൻ അധ്യയനത്തിൽ ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പും രക്ഷിതാക്കളും ശ്രദ്ധിക്കണം.
advertisement
അറിഞ്ഞിരിക്കണം സൈബർ നിയമം
ഇന്നത്തെ കാലത്ത് സൈബർ  നിയമം സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ധാരണയുണ്ടാകേണ്ടതും അനിവാര്യമാണ്.  System security യെ കുറിച്ചും അറിയേണ്ടതുണ്ട്. കുട്ടികൾ class കേൾക്കുന്നുണ്ടോ എന്നുള്ളത് വിലയിരുത്താനുള്ള മറ്റു മാർഗങ്ങളില്ലെന്നും ഓർക്കണം.
മാനസിക പിരിമുറുക്കങ്ങൾ
സ്കൂളുകളിൽ പോകാനാകാതെ വരുന്നതോടെ കുട്ടികൾ, അധ്യാപകർ,  രക്ഷിതാക്കൾ എന്നിവരിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ മനസിലാക്കണ്ടതും അതിനായി മാനസിക വിദഗ്ധരുടെ സഹായം തേടേണ്ടതും അനിവാര്യമാണ്. ഉന്മേഷമില്ലായ്മ,  അമിതമായ ദേഷ്യം, പിരിമുറുക്കം, ഉത്കണ്ഠ എന്നിവ ചില മാനസിക പ്രശ്നങ്ങളും ഉറക്കമില്ലായ്മ , തലവേദന , കഴുത്ത് വേദന എന്നിവ ഏതാനും ചില ശാരീരി പ്രശ്നങ്ങളുമായിരിക്കും. ഇരിക്കുന്ന രീതി, സ്ക്രീൻ വയ്ക്കുന്ന ഉയരം, സ്ക്രീൻ ബ്രൈറ്റ്നസ്, സ്പീക്കർ വോള്യം എന്നിവയൊക്കെ ശ്രദ്ധിക്കേണ്ട ഘടകങ്ങളാണ്.
advertisement
ഇതൊരു പരീക്ഷണ കാലഘട്ടമാണ്. അതിനാൽ തന്നെ എല്ലാ ന്യൂനതകളും എത്രയും വേഗം പരിഹരിച്ച് അധ്യയന വർഷം നടപ്പിലാക്കാൻ സാധിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വിദഗ്ധർ, ഡോക്ടർമാർ, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, അധ്യപകർ എന്നിവർ ഉൾപ്പെട്ട സമിതിയാകണം കരിക്കുലം, ക്ലാസ് സമയം എന്നിവ  ക്രമീകരിക്കേണ്ടത്.
(Vanidevi PT, Enlight Center for Holistic Development, kowdiar Phone; 94968 14274)
മലയാളം വാർത്തകൾ/ വാർത്ത/Opinion/
OPINION | കൊറോണക്കാലത്തെ ഓൺലൈൻ അധ്യയനം; ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement